Kerala

യുവാക്കൾ സ്വത്വബോധം കൈവിടരുത്: ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് സഹൽ മുട്ടിൽ

കോഴിക്കോട്: ഇന്നത്തെ ലോകക്രമം പൊതുവിലും മുസ്ലിം സമൂഹം പ്രത്യേകിച്ചും വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മുസ്ലിം യുവാക്കൾ അവരുടെ സ്വത്വബോധവും ഭാഗധേയവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് സഹൽ മുട്ടിൽ ആഹ്വാനം ചെയ്തു.

മൂല്യ രഹിതവും യുക്തിഹീനവുമായ വിവിധ ചിന്താപദ്ധതികൾ യുവാക്കളെ വഴിതെറ്റിക്കുന്നുണ്ടെന്നും ഇസ്ലാം മത വിശ്വാസികൾ എന്ന നിലയിൽ മുസ്ലിം യുവാക്കൾ അഭിമാന ബോധമുള്ളവരായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2022 – 24 വർഷത്തെ ഐ എസ് എമ്മിന്റെ പ്രഥമ സംസ്ഥാന എക്സിക്യൂട്ടീവ് മർക്കസുദ്ദഅ്‌വയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജന സെക്രട്ടറി ഡോ. അൻവർ സാദത്ത് പ്രമേയ പ്രഭാഷണം നടത്തി. യുവത്വം അംബേദ്ക്കറെ വായിക്കുന്നു എന്ന പ്രമേയത്തിൽ ജനുവരി 26 ന് ജില്ലാകേന്ദ്രങ്ങളിൽ യുവ ജാഗ്രത നടക്കും. സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂരിൽ നടക്കും.

ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ യുവാക്കളെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും അതിൻറെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ വിവിധ സെഷനുകളിലായി ഷരീഫ് കോട്ടക്കൽ, ഡോ. സുഫ് യാൻ അബ്ദുസ്സത്താർ, റാഫി കുന്നുംപുറം, മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, ഷാനവാസ് വിപി, ആസിഫ് പുളിക്കൽ, അയ്യൂബ് എടവനക്കാട്, യൂനുസ് ചെങ്ങര, വിവിധ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x