Warning: include_once(/home/openpre/public_html/wp-content/plugins/wp-super-cache/wp-cache-phase1.php): Failed to open stream: No such file or directory in /home/openpre/public_html/wp-content/advanced-cache.php on line 22

Warning: include_once(): Failed opening '/home/openpre/public_html/wp-content/plugins/wp-super-cache/wp-cache-phase1.php' for inclusion (include_path='.:') in /home/openpre/public_html/wp-content/advanced-cache.php on line 22
‘ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികൾ’ പുസ്തക പ്രകാശനം നാളെ കോഴിക്കോട്ട് – OPEN PRESS | ഓപ്പണ്‍ പ്രസ്സ്
Kerala

‘ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികൾ’ പുസ്തക പ്രകാശനം നാളെ കോഴിക്കോട്ട്

കോഴിക്കോട്: പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ഇ കെ മൗലവിയുടെ തെരഞ്ഞെടുത്ത കൃതികൾ പ്രകാശിതമാവുന്നു.

മൗലവിയുടെ വിലപ്പെട്ട ലേഖനങ്ങളും പുസ്തകങ്ങളും പ്രമുഖ ജീവചരിത്രകാരൻ അബ്ദുറഹ്മാൻ മങ്ങാടാണ് സമാഹരിച്ചത്.

നാളെ (24.10.23 ചൊവ്വ) വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിലാണ് പ്രകാശനം. ഇ കെ മൗലവി കുടുംബസമിതി സംഘടിപ്പിക്കുന്ന പരിപാടിയിൽ അഡ്വ. പി എം എ സലാം, ഡോ. കെ മൊയ്തു, ഡോ. ഇ കെ അഹമദ്കുട്ടി, എം കെ ബാവ, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുറഹമാൻ മങ്ങാട്, കെ പി സകരിയ്യ, പി ഒ ഹംസ മാസ്റ്റർ, ഇ കെ ഫസലുർറഹമാൻ, ഇ കെ മർയം ടീച്ചർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

റോയൽ സൈസിൽ 384 പേജിൽ മുദ്രണം ചെയ്ത ‘ഇ കെ മൗലവി: തെരഞ്ഞെടുത്ത കൃതികൾ’ മലയാളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ഹൗസാണ് പ്രസിദ്ധീകരിക്കുന്നത്. 650 രൂപയാണ് ഗ്രന്ഥത്തിൻ്റെ മുഖവില.

ലിങ്ക്: https://yuvathabooks.in/

Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

ഇത് വായിച്ചിരുന്നോ
Close
Back to top button