നാല് ദിവസം മുമ്പാണ് ഈ സീരീസ് (PAATAL LOK) കണ്ട് തീർക്കുന്നത്. സാധാരണ കാണുന്ന സിനിമകളെക്കുറിച്ചും സീരീസുകളെ കുറിച്ചും ഒന്നും എഴുതാറില്ല. പക്ഷെ ഇത് കണ്ടു കഴിഞ്ഞപ്പോൾ മുതൽ ഇതിനെക്കുറിച്ച് എന്തെങ്കിലും പറയണം എന്നു തോന്നി.
IMDB യിൽ ഉൾപ്പെടെ റേറ്റിംഗ് നഷ്ടപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ഉറപ്പിച്ചു. പാതൽ ലോക് പറഞ്ഞ രാഷ്ട്രീയം തന്നെയാണ് കുറേ ആളുകളെ ചൊടിപ്പിച്ചത്.
ഒരു പാറ്റയെ ചവിട്ടിയരച്ചു കൊല്ലുന്ന ഒരു ഡിസ്റ്റർബിങ് സീനോടെ ആണ് ഇതിന്റെ തുടക്കം. പിന്നീടങ്ങോട്ട് കുറെ പേരുടെ കാലിനടിയിൽ കിടന്നു ഞെരിക്കപ്പെടുന്ന ഒരുപറ്റം മനുഷ്യരുടെ കഥ.
ജാതീയത, ഇസ്ലാമോഫോബിയ, വ്യാജ വാർത്തകളുടെ പ്രചാരം, സെൻസേഷണലിസ്റ്റ് ജേണലിസം, മാധ്യമ വ്യവസായത്തിന്റെ കോർപ്പറേറ്റ് വത്കരണം, മാധ്യമ പ്രവർത്തകരുടെ ലെഫ്റ്റ് ലിബറൽ ഇമേജുകളുടെ പൊള്ളത്തരം, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങൾ, CBI അടക്കമുള്ള ഏജന്‍സികളുടെ അവസ്ഥ, മുസ്ലിം ആയതിനാൽ ഇന്ത്യൻ പോലീസ് ഫോഴ്‌സിനുള്ളിൽ ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വിവേചനങ്ങൾ.
ഇവയെല്ലാം വ്യക്തമായി തന്നെ പറഞ്ഞുവെക്കുന്നുണ്ട് ഈ സീരീസ്. പാതൽ ലോക് ഒരു റിയാലിറ്റി ആണ്, നമ്മുടെ നാടിനെക്കുറിച്ചുള്ള റിയാലിറ്റി. അതുകൊണ്ട് തന്നെയാണ് ഇത് പ്രിയപ്പെട്ടതാവുന്നതും. അത് കൊണ്ട് തന്നെയാണ് പലർക്കും അത് അപ്രിയമാവുന്നതും.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS