Entertainment

ഇത്രയ്ക്കും ഉണ്ടെടോ മനുഷ്യർ; കണ്ണു നനയിപ്പിച്ച് ‘സൗദി വെള്ളക്ക’

അടുത്തിടെ കണ്ടതിൽ വച്ചേറ്റവും മനോഹരമായ ഹൃദയസ്പർശിയായ സിനിമയാണ് സൗദി വെള്ളക്ക..

അങ്ങേയറ്റം സ്വാഭാവികമായി ചിന്തിക്കുകയും ചിരിക്കുകയും കരയുകയും, ചീത്ത പറയുകയും, കലഹിക്കുകയും, വെപ്രാളപ്പെടുകയും, സങ്കടപ്പെടുകയും കരയുകയും
നിശ്ശബ്ദരാവുകയും ചെയ്യുന്ന കുറച്ചു പച്ച മനുഷ്യരുടെ കഥാവിഷ്കാരമാണ് സിനിമ.

നമുക്ക് സ്‌ക്രീനിൽ അധികം കണ്ടു പരിചയമില്ലാത്ത പുതുമുഖങ്ങളാണ് പല കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതെങ്കിലും അവരെല്ലാം നമുക്ക് ചുറ്റുമുള്ളവരാണ് എന്നൊരു തോന്നൽ കാണുന്നവനിലേക്ക് എത്തിക്കുന്നു എന്നതിലാണ് തരുൺ മൂർത്തി എന്ന എഴുത്ത്കാരനും സംവിധായകനും കയ്യടി അർഹിക്കുന്നത്..

ഓരോ ഫ്രയിമിയിലും ഡീറ്റയിലിംഗ് കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്..

ഇത്രേയുള്ളൂ മനുഷ്യൻ എന്ന ഒരു വാചകത്തിൽ നിന്നും
ഇത്രയൊക്കെയുണ്ട് മനുഷ്യൻ എന്നതിലേക്കുള്ള ഒരു പ്രയാണമാണ് സിനിമ..

നീതി വൈകുന്ന, നീതി നിഷേധിക്കപ്പെടുന്ന, വ്യവസ്ഥിതികളുടെ താമസമുള്ള നിയമ നൂലാമാലകൾക്കിടയിൽ നിസ്സഹായരാകുന്ന മനുഷ്യരെ അവരുടെ ജീവിതങ്ങളെ കണ്ടു കണ്ണും മനസും നിറയണോ ധൈര്യമായി സൗദി വെള്ളക്ക കാണാം.

ദേവി വർമയെന്ന 87 കാരിയെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിർത്തി ആയിഷ റാവുത്തർ എന്ന കഥാപാത്രമാക്കി മാറ്റിയതിലെ കല മാത്രമല്ല, ജീവിതത്തെയും സിനിമയെയും സമീപിക്കുന്നതിലെ സത്യസന്ധതയും ഈ സിനിമ വരച്ചു കാണിക്കുന്നു. ദേവിക വർമ്മ ആയിഷ ഉമ്മയായി അഭിനയിക്കുകയല്ല, ജീവിക്കുകയാണ് തന്റെ ആദ്യ സിനിമയായ സൗദി വെള്ളക്കയിൽ

പെറ്റ ഉമ്മയല്ലേടാ.. പോയി ചത്തൂട്റാ മൈ..$&.’.

സത്താറിന്റെ കോളറിന് പിടിച്ച് ബ്രിട്ടോ പറയുന്ന ഈ ഡയലോഗ് മുതൽ ആയിഷുമ്മയില്‍ നിന്നും എന്റെ മനസ്സ് മുഴുവൻ ബ്രിട്ടോയിലേക്ക് മാറി.

പിന്നെ എല്ലാ സീനുകളിലും അതിന് മുൻപുള്ള ബ്രിട്ടോയുടെ ഇടപെടലുകളും സൂക്ഷമമായി നിരീക്ഷിച്ചു.

ആർക്കും എന്തിനും ഏതിനും ഏത് പാതിരാത്രിക്കും ഓടി ചെന്ന് സഹായം തേടാൻ കഴിയുന്നൊരു സുഹൃത്തുണ്ടാവും ഏതൊരാൾക്കും. ബ്രിട്ടോ അങ്ങനെയൊരാളാണ് രണ്ടേ രണ്ട് സീനിൽ മാത്രമാണ് ബ്രിട്ടോയുടെ കുടുംബത്തിനെ സ്‌ക്രീനിൽ കാണുന്നത് ഒന്ന് സത്താര്‍ ഓടിച്ചെല്ലുന്നതും രണ്ട് ബ്രിട്ടോ ഗൾഫിൽ പോകന്നതും.

പറഞ്ഞു വന്നത് അയാൾ ജീവിക്കുന്നത് അയാളുടെ ചുറ്റിലുള്ള എല്ലാ മനുഷ്യൻമാർക്കും വേണ്ടിയാണ്.

ഗൾഫിൽ നിന്നും വന്ന ബ്രിട്ടോ ടൈഗര്‍ ബാമും കുറച്ച് സാധനങ്ങളുമായി ഉമ്മായെ കാണാൻ വരുന്നൊരു രംഗമുണ്ട് കുറച്ച് പൈസ കയ്യിൽ വെച്ച് കൊടുത്ത് ഇനി ഞാൻ നാട്ടിലുണ്ട് എപ്പോ വേണമെങ്കിലും എന്നെ വിളിക്കാം എന്ന് പറഞ്ഞ് സംരക്ഷണം ഏറ്റെടുക്കുമ്പോ സത്താറിന്റെ മുകളിലായിരുന്നു ബ്രിട്ടോയുടെ സ്ഥാനം.

മറ്റാരെക്കാളും ഉമ്മ ജയിച്ചു കാണണമെന്ന് ആഗ്രഹിച്ചയാള്‍ ബ്രിട്ടോയാണെന്ന് നിസ്സംശയം പറയാം

ബ്രിട്ടോയില്ലാതെ എങ്ങനെയാണ് സൗദി വെള്ളക്ക പൂർണ്ണമാവുന്നത്..

Combined from the posts of Shah Jahan Ibn Maryam & Jiyad Km

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x