Kerala

കല്പറ്റയിൽ ടി സിദ്ദീഖ്; എതിർപ്പുമായി കത്തോലിക്ക സഭ

പ്രതികരണം/ അലി അഹ്മദ് ചാലിശ്ശേരി

ജനസംഖ്യപരമായി കൽപറ്റയിൽ മുസ്ലിം സമുദായമാണ് മുൻപിൽ. തൊട്ടു പിന്നിൽ ഹൈന്ദവരും പിന്നീട് ക്രൈസ്തവരുമാണ്.

കല്പറ്റ മണ്ഡലത്തിലെ മൊത്തം ജനസംഖ്യയുടെ വെറും 20% മാത്രം വരുന്ന ക്രൈസ്തവരെ മുൻപിൽ വെച്ചു സീറ്റിനായി വിലപേശാൻ ശ്രമിക്കുകയാണ് കത്തോലിക്ക സഭ.

കല്പറ്റ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസ്‌ നേതാവ് ടി സിദ്ധിക്കിന് സഭാ എതിരാണത്രേ, എന്താ കാരണം? മൂപ്പർ സഭാ വിശ്വാസിയല്ല പോലും …. മുസ്ലിമായതാണ് കാരണം……! സഭയുടെ താല്പര്യം സംരക്ഷിക്കാനായി വളർത്തിയെടുത്ത ഏതോ ഒരാൾക്ക് വേണ്ടിയായിരുന്നു ഈ നീക്കം…..!!

ആലോചിച്ചു നോക്കൂ….. 5% പോലും ക്രിസ്ത്യാനികളില്ലാത്ത 40% മുസ്ലിംകൾ ഉള്ള മേപ്പയൂരിൽ മത്തായി ചാക്കോ ജയിച്ചു MLA ആയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ നിലമ്പൂരിൽ ക്രിസ്ത്യാനി MLA ആയിട്ടുണ്ട്……! തിരുവമ്പാടിയിൽ ആയിട്ടുണ്ട്…..

എന്തിനു തളിപ്പറമ്പിലും ബത്തേരിയിലും ആയിട്ടുണ്ട്….. മുസ്ലിം ബഹുഭൂരിപക്ഷ മണ്ണാർക്കാട് ജോസ് ബേബി ജയിച്ചിട്ടുണ്ട്. പേരിനു പോലും ക്രൈസ്തവരില്ലാത്ത മഹാഭൂരിപക്ഷം മുസ്ലിംകളുള്ള തിരൂരങ്ങാടിയിൽ ആന്റണിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചിട്ടുണ്ട്…..!

അവിടെയൊന്നും മുസ്ലിംകൾ മറുത്തൊരു വാക്ക് പറഞ്ഞിട്ടില്ല. മത്സരിക്കുന്നവന്റെ മതം നോക്കിയിട്ടില്ല……! മുസ്ലിംകൾ ഗണ്യമായ തോതിലുള്ള പെരുമ്പാവൂരിൽ എത്രയോ കാലമായി ക്രിസ്ത്യാനികൾ മാത്രമാണ് MLA ആകുന്നത്. ആർക്കും പരാതിയില്ല….

നേരേ തിരിച്ചു സംഭവിക്കുമോ? പൂഞ്ഞാറിലോ, പാലയിലോ എന്തിനു 20% സഭാ വിശ്വാസികളുള്ള മണ്ഡലത്തിൽ ഒരു മുസ്ലിമിനെ ജയിക്കാൻ അനുവദിക്കുമോ? അല്ലെങ്കിൽ മത്സരിക്കാൻ സമ്മതിക്കുമോ? ഇല്ലല്ലോ……

തെക്കൻ കേരളത്തിലെ മിക്ക ജില്ലകളിലും വിവിധ സഭകളുടെ ആധിപത്യമാണ്. ഇടുക്കി കോട്ടയം പത്തനംതിട്ട എറണാകുളം ജില്ലകളിൽ വിവിധ സഭകളാണ് രാഷ്ട്രീയം നിയന്ത്രിക്കുന്നത്.

ഓർക്കണം, ഈ ജില്ലകളിൽ പോയിട്ട് കേരളത്തിലെ ഒരു ജില്ലയിലും ജനസംഖ്യപരമായി ക്രൈസ്തവർക്ക് ഭൂരിപക്ഷമില്ല. എന്നിട്ടും ഈ ജില്ലകളിലെ സ്ഥാനാർഥി നിർണ്ണയത്തിൽ സഭയുടെ താല്പര്യങ്ങൾക്കപ്പുറം ചലിക്കില്ല.

കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളിൽ തോൽക്കാൻ ചാൻസുള്ള സീറ്റ്‌ പോലും മുസ്ലിംകൾക്ക് കിട്ടാറില്ല…..! ക്രൈസ്തവർ ഭൂരിപക്ഷമല്ലാഞ്ഞിട്ടും എത്രയോ കാലമായി ക്രിസ്ത്യാനി അല്ലാത്ത ഒരാൾ എറണാകുളത് നിന്നും MP ആയിട്ടില്ല.! ജനസംഘ്യനുപാതത്തേക്കാൾ എത്രയോ കൂടുതൽ MLA മാർ വിവിധ പാർട്ടികളിലായി ക്രൈസ്തവ സമുദയത്തിനുണ്ട്.

എന്നിട്ടും മറ്റുള്ളവരുടെ ചട്ടിയിൽ കയ്യിട്ടു വാരുന്നത് എന്തിനാണ്..? മുസ്ലിം വോട്ട് നേടി ജയിക്കണം, പക്ഷേ സ്ഥാനാര്തി മുസ്ലിമാവാൻ പാടില്ല…..! ഈ കുത്തിത്തിരിപ്പ് തിരിച്ചറിയാൻ വോട്ടർമാർക്കും സമുദായത്തിനും കഴിയണം.

ഇങ്ങനെ വിലപേശി സ്വന്തമാക്കിയതാണ് തളിപ്പറമ്പും ഇരിക്കൂറും പേരാവൂരും……! ഇവിടങ്ങളിലൊന്നും തന്നെ കത്തോലിക്കാ സഭക്ക് ഭൂരിപക്ഷമില്ല. പക്ഷേ കാലങ്ങളയി സഭയാണ്‌ രാഷ്ട്രീയം നിയന്ത്രിക്കുന്നത്……! മുസ്ലിം ഭൂരിപക്ഷ തിരുവമ്പാടിയും എന്തിനു നിലമ്പൂർ പോലും സ്വന്തമാക്കാൻ ശ്രമിക്കുന്നു.

അത്തരത്തിൽ അവകാശവാദ മുന്നയിച്ചു കല്പറ്റ സീറ്റ്‌ സ്വന്തമാക്കാനുള്ള ശ്രമത്തെയും എതിർത്തു തോല്പിക്കണം. ആരു മത്സരിച്ചാലും നമുക്ക് പ്രശ്നമില്ല. ജനാധിപത്യ പ്രക്രിയയിൽ മതമല്ല, വ്യക്തികളും അവരുടെ നിലപാടുമാണ് പ്രധാനം.

പക്ഷേ ഇന്നയിന്ന ആളുകൾ തന്നെ വരണം, അല്ലെങ്കിൽ നമ്മൾ എതിർക്കും, അതും സ്വന്തം സമുദായത്തിന്റെ ചിലവിലല്ല, മറ്റുള്ളവരുടെ വോട്ട് ബാങ്കിൽ കണ്ണും നട്ടു സ്വന്തക്കാരെ മതവും സഭയും നോക്കി തിരുകിക്കയറ്റാനുള്ള നീക്കം സമ്മതിച്ചു നൽകരുത്.

ഒരുവശത്തു സംഘപരിവാർ പ്രചാരങ്ങൾ ഏറ്റുപിടിച്ചു ദ്രുവീകരണമുണ്ടാക്കുക. മറുവശത്തു നിയമനിർമ്മാണ സഭയിലേക്കുള്ള മുസ്ലിം സമുദായാംഗങ്ങളുടെ സ്ഥനാർതിത്വം തടയാനും ശ്രമിക്കുക……!

ഇത്തരത്തിലുള്ള സമീപനം മുസ്ലിം സമുദായത്തിന്റെ ചിലവിൽ വേണ്ടെന്നു മാത്രം ആദരണീയ തിരുമേനിമാരെ ഓർമിപ്പിക്കട്ടെ……

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x