പശ്ചിമബംഗാൾ; ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ഏറ്റവും നിർണായകം
ദേശീയം/പി.ജെ ബേബി പുത്തൻപുരക്കൽ

ഇത്തവണ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ
പശ്ചിമബംഗാളാണ് നിർണായകം, സർവ പ്രധാനം. അവിടെ തൃണമൂൽ വിരോധത്തിന്റെ പേരിൽ BJP വരാൻ സഹായിക്കുന്നവരെല്ലാം ഫാസിസത്തിന്റെ വിളക്ക് പിടികളാണ്.
കർഷക പ്രക്ഷോഭ നേതൃത്വം ബി.ജെ.പിക്ക് വോട്ട് ചെയ്യരുത് എന്ന ആഹ്വാനവുമായി ബംഗാളിൽ തുടർച്ചയായി ട്രാക്റ്റർ റാലികൾ സംഘടിപ്പിക്കുന്നു.
ബീഹാറിൽ മഹാഗഡ്ബന്ധനിൽ അംഗമായ ഇടത് പാർട്ടികളുടെ നേതൃശക്തി CPI(ML) ലിബറേഷൻ ആയിരുന്നു. അവരെയും ബീഹാറിനെയും ചൂണ്ടിക്കാട്ടി, തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം, കോൺഗ്രസിന്റെ കഴിവുകേടും ഇടതിന്റെ മികവും ചൂണ്ടിക്കാട്ടിയ ഒട്ടേറെ FB പ്രൊഫൈലുകൾ കേരളത്തിലുണ്ടായിരുന്നു, ബുദ്ധിജീവികളടക്കം.
അവരാരും ഒരക്ഷരം മിണ്ടുന്നില്ല.
കേരളത്തിൽ മുസ്ലിം ലീഗ് മതമൗലികവാദികൾ എന്ന് ബി.ജെ.പിക്കൊപ്പം കൂവിയാർക്കുന്ന സി പി ഐ എം ബംഗാളിൽ സിദ്ദിഖിയുടെ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനൊപ്പമാണ്. ആ മുസ്ലിം പാർട്ടി പിടിച്ചു മാറ്റുന്ന മുസ്ലിം വോട്ടുകളാണ് മിക്കവാറും ബംഗാളിന്റെ വിധി നിർണയിച്ചേക്കുക.
ഇതിനെല്ലാം ന്യായമായി തൃണമൂൽ അക്രമം അഴിച്ചുവിടുന്നു, ജനാധിപത്യം അനുവദിക്കുന്നില്ല എന്നു പറയുമ്പോൾ 34 വർഷ ഇടതുഭരണം നടപ്പാക്കിയ അക്രമത്തിന്റെ തുടർച്ച മാത്രമാണത്, ഇന്നത്തെയത്ര പോലും ജനാധിപത്യം അന്നുണ്ടായിരുന്നില്ല എന്ന വസ്തുത നിലനില്ക്കുന്നു.
ന്യൂനപക്ഷം മതാടിസ്ഥാനത്തിൽ സംഘടിക്കുന്നത് തെറ്റാണ് എന്ന ഇ എം എസ് തത്വം കേരളത്തിൽ പറയുന്നവർ ബംഗാളിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനെ വളർത്താൻ പറ്റാവുന്നതെല്ലാം ചെയ്യുന്നതിന് എന്ത് ന്യായീകരണമാണുള്ളത്?
ഫാസിസത്തിന് അരിയിട്ടു വാഴ്ച നടത്താൻ ഓരോരോ അവസരവാദ വ്യാഖ്യാനങ്ങൾ ചമക്കുന്നവർ ബംഗാളിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ച് രാജ്യത്താകെ ഫാസിസ്റ്റ് വാഴ്ച സ്ഥാപിക്കാനാണോ ശ്രമിക്കുന്നത്?
കർഷകരോടും കർഷക സമരത്തോടും തരിമ്പെങ്കിലും സ്നേഹമുള്ളവർ
ബംഗാളിൽ തെറ്റായ നിലപാട് തിരുത്താൻ ആവശ്യപ്പെടുമോ?
ബീഹാറിലെ ലിബറേഷനെ വാഴ്ത്തിപ്പാടിയവർ ബംഗാളിൽ
അവരെടുക്കുന്ന നിലപാട് എന്താണെന്നന്വേഷിക്കുമോ?
നാസി ജർമനിയുടെ കാലത്തെ കമ്യൂണിസ്റ്റ് – സോഷ്യൽ ഡമോക്രാറ്റ് തമ്മിലടിക്കെതിരെ
ഘോര ഘോരം പ്രസംഗിക്കുന്ന കേരള ഫാസിസ്റ്റു വിരുദ്ധ ബുദ്ധിജീവികൾ
ബംഗാളിൽ ഫാസിസം വന്ന ശേഷം തെറ്റുകൾ വിലയിരുത്താൻ കാത്തിരിക്കുകയാണോ?


