കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം മുൻ തലവനും ചരിത്ര പണ്ഡിതനുമായ ഡോ. വി കുഞ്ഞാലി അന്തരിച്ചു
ഓർമ/മൻസൂറലി ചെമ്മാട്
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഹിസ്റ്ററി വിഭാഗം മുൻ തലവനും കെ എൻ എം മർകസുദ്ദഅവ സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. വി കുഞ്ഞാലി അന്തരിച്ചു.
എടവണ്ണ ഇസ്ലാഹി സെന്റർ, പാലിയേറ്റീവ് എന്നിവയുടെ ട്രസ്റ്റായ ഇസ്ലാമിക്ക് ഗൈഡൻസ് ട്രസ്റ്റ് ഉപാധ്യക്ഷൻ, അൽവത്വൻ എഡ്യുകേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് മഞ്ചേരി ഉപാധ്യക്ഷൻ , ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് ജോയിന്റ് സെക്രട്ടറി, കാലികറ്റ് യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപാർട്ട്മെന്റ് തലവൻ, കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെംബർ എന്നീ ചുമതലകൾ വഹിച്ചിരുന്നു.
അലിഗർ യൂണിവേഴ്സിററിയിൽ നിന്നും 1972 – ൽ രണ്ടാം റാങ്കോടു കൂടി ചരി ത്രത്തിൽ എം എ ബിരുദമെടുത്ത ഡോ. കുഞ്ഞാലി പിന്നീട് പി. എച്ച് ഡിയും, വെസ്റ്റ് ഏഷ്യൻ സ്ററഡീസ്, ഫോറിൻ അഫയേഴ്സ് എന്നിവയിൽ ഡിപ്ലോമയും നേടി.
കാലിക്കറ്റ് യൂണി വേഴ് സിററിയിലെ റീഡറായും പിന്നീട് ചരിത്ര വിഭാഗം തലവനായും ജോലി ചെയ്തു.
മൗലികമായ ചിന്തയും ചരിത്രപരമായ നിഗമനങ്ങളും ഉള്ള ഡോ. കുഞ്ഞാലി സമർത്ഥനായ അദ്ധ്യാപകൻ കൂടിയായിരുന്നു.
പല ചരിത്ര സെമിനാറുകളിലും ഇൻഡ്യൻ ഹിസ്റ്ററി കോൺഗ്രസ് സമ്മേളനങ്ങളിലും അദ്ദേഹം അവതരി പ്പിച്ചിട്ടുള്ള പ്രബന്ധങ്ങൾ അദ്ദേഹത്തിൻറ ഗവേഷണ പാടവത്തെ വ്യക്തമാക്കുന്നതായിരുന്നു.
1956 ഡിസംബർ ഒന്നാം – തിയ്യതി ജില്ലയിലെ പത്തപ്പിരിയത്ത് വി അബു സാഹിബിൻറയും, വി. ഫാതിമയുടെയും മകനായി ജനിച്ചു. അരീക്കോട് സുല്ലമുസ്സലാം ഓറിയെന്റൽ ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച വി ചിന്ന ടീച്ചർ ആണ് ഭാര്യ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS