ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ ഏറ്റവും വലിയ നിഷ്കളങ്ക നിലപാട് ഫ്രോഡും അവസരവാദിയും സുരേഷ് ഗോപിയാണ്.
സുരേഷ് ഗോപി, പക്ഷെ എക്കാലവും അങ്ങനെ തന്നെയാണ്. മലയാളികൾ മനപൂർവം ചാർത്തിക്കൊടുത്ത right man in wrong party എന്ന തെറ്റിദ്ധരിപ്പിക്കുന്ന ലേബലിൽ തുടരുന്നതുകൊണ്ട് ലഭിക്കുന്ന പ്രിവിലേജാണ് അയാൾക്ക് അയാളുടെ നിലപാട് മാറ്റങ്ങളെയും വർഗീയത നിറഞ്ഞ പരാമർശങ്ങളെയും ഒരുപരിധി വരെ രക്ഷപ്പെടുത്തി നിർത്തുന്നതിന് സഹായിക്കുന്നത്.
Expose ചെയ്യപ്പെടേണ്ട കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടേണ്ട വ്യക്തിയാണ് അയാൾ.
അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥാനാർഥി. സുരേഷ് ഗോപിയിലെ രാഷ്ട്രീയ ചായ് വ് മലയാളി ശ്രദ്ധിക്കുന്ന കാലത്ത് അയാൾ കരുണാകരൻ ഫാൻ ആയിരുന്നു. പിന്നീടത് വി എസ് അച്യുതാനന്ദനിലേക്ക് അയാൾ മാറ്റം ചെയ്തു.
വ്യക്തിപരമായ ഇഷ്ടം എന്നതിനാൽ അതിലെ മുന്നണി അനുകൂല വാർത്തകൾ ചർച്ച ചെയ്യപ്പെട്ടിരുന്നുമില്ല. വലിയൊരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിക്ക് മോഡിയോടായി പ്രണയം.
കേരളത്തിൽ നല്ല നേതാക്കളെ തപ്പി നടന്ന ബി.ജെ.പിയുടെ താല്പര്യവും അങ്ങോട്ടേക്ക് തിരിഞ്ഞു. മറ്റൊരു പാർട്ടിയിലും ലഭിക്കാതിരുന്ന സ്ഥാനമാനങ്ങളും മറ്റും ബിജെപി വെച്ചു നീട്ടിയപ്പോൾ സുരേഷ് ഗോപിയും “ബിജെപിക്കാരന്റെ സ്വഭാവങ്ങൾ” എടുത്തണിഞ്ഞു.
ആദ്യപടി, സ്വാഭാവികമായും ബീഫിൽ തന്നെ ആയിരുന്നു. ഞങ്ങളാരും ബീഫ് കഴിക്കാറുമില്ല വീട്ടിൽ കയറ്റാറുമില്ല എന്നു തട്ടിവിട്ട ഗോപിയെ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയത് പണ്ടൊരിക്കൽ ‘7 ദിവസം തുടർച്ചയായി ബീഫ് മാത്രം കഴിച്ചു ജീവിക്കേണ്ടി വന്നു’ എന്ന ഇന്റർവ്യൂ ഡയലോഗ് കൊണ്ടാണ്. ലിങ്ക്
സുരേഷ് ഗോപി പക്ഷെ മാറാൻ തയ്യാറായിരുന്നില്ല എന്നു മാത്രമല്ല, കൂടുതൽ വികലമാകാൻ ശ്രമിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറിന്റെ നേരെ പഴയ ഷാജി കൈലാസ് പടത്തിലെ ആവേശകുമാർ നായകന്റെ രീതിയിൽ തട്ടിക്കയറുന്ന ഗോപി ‘സുപ്രീംകോടതി വിധി ഉണ്ടെങ്കിൽ നിങ്ങൾ എന്തും ചെയ്യുമോ’ എന്നൊക്കെയുള്ള ഡയലോഗ് അടിച്ചു വിടുന്നുണ്ട്.
സുരേഷ് ഗോപിക്ക് അൽഷിമേഴ്സ് ബാധിച്ചാലും പക്ഷെ നാട്ടുകാർക്ക് അതുണ്ടാകണം എന്നു നിർബന്ധം ഇല്ലാത്തതുകൊണ്ടാകും ‘പിണറായി ചെയ്തത് സുപ്രീംകോടതിയെ അനുസരിക്കുക മാത്രമല്ലേ’ എന്നു ഒരു നാണവും ഇല്ലാതെ ഇതേ സുരേഷ് ഗോപി തന്നെ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പറയുന്ന വീഡിയോ ആളുകൾക്ക് വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്. ലിങ്ക്.
‘എന്റെ വിശ്വാസത്തിന് വേണ്ടി ഞാൻ ഏതറ്റം വരെയും പോകും. അതിന് എതിരെ നിൽക്കുന്നവരെ ഞാൻ നശിപ്പിച്ചു കളയും’ എന്നൊരു ഡയലോഗ് സക്കീർ നായിക്കോ ഏതെങ്കിലും പള്ളീലച്ചനോ പറഞ്ഞാൽ ഉണ്ടാകുന്ന പ്രതിധ്വനികൾ ഊഹിക്കാൻ സാധിക്കുമോ?.
ഇതേ ഡയലോഗ് പറഞ്ഞ സുരേഷ് ഗോപി പക്ഷെ ലവലേശം ഓഡിറ്റ് ചെയ്യപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായില്ല എന്നതാണ് സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന മതത്തിന്റെയും പാർട്ടിയുടെയും ഇന്ത്യയിലെ പ്രിവിലേജുകൾ.
പക്ഷെ സുരേഷ് ഗോപി ഇത് പറഞ്ഞത് അയാളുടെ ഉള്ളിലെ വർഗീയത കൊണ്ടും അതിലുപരി ലഭിച്ചു കൊണ്ടിരിക്കുന്നതും ലഭിക്കാൻ പോകുന്നതുമായ പദവികളിൽ നോട്ടമുള്ളതുകൊണ്ടും അതിന് വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണ് എന്നതുകൊണ്ടുമാണ്.
ജാതിയുടെ പ്രിവിലേജ് ലഭിക്കുമ്പോളും അടുത്ത ജന്മത്തിൽ ഒരു ബ്രാഹ്മണനായി ജനിക്കണം എന്നൊക്കെയുള്ള ആഗ്രഹം വെറുതെ ഉണ്ടാകുന്നതുമല്ല. അതിന് പറ്റിയ പാർട്ടിയുമാണ് ഇപ്പോഴയാളുടെത്. ലിങ്ക്
സുരേഷ് ഗോപി ഒരിക്കലും Rightman in wrong party അല്ല, പകരം Wrong man, in where he deserved to be തന്നെയാണ്.
രഞ്ജി പണിക്കർ എഴുതുന്ന ഡയലോഗിൽ മാത്രമാണ് അയാളുടെ നാം അറിയുന്ന സുരേഷ് ഗോപി. സ്വന്തമായി എഴുതേണ്ടി വരുന്ന ഡയലോഗുകളിൽ അയാൾ വളരെയധികം സൂക്ഷിക്കപ്പെടേണ്ടവനാണ്, വർഗീയവാദിയാണ്, അവസരവാദിയാണ്.
സുരേഷ് ഗോപി ഇപ്പോഴും ഇഷ്ടപ്പെട്ട മികച്ച നടനാണ്. പക്ഷേ കാമറ ഓഫ് ചെയ്തതിനു ശേഷമുള്ള ഇത്തരം അഭിനയങ്ങൾ ആണ് അസഹനീയം. പക്ഷെ അപ്പോഴും ക്യാമറകളും ജനവും അയാളെ കാണുന്നു എന്നതാണ് അയാളുടെ ദൗർഭാഗ്യം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS