India
Trending

ദുർബലരെ പരിഗണിക്കണം, സാമ്പത്തിക പാക്കേജ് പുനപരിശോധിക്കണം – രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജനങ്ങൾ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ സാമ്പത്തിക പാക്കേജ് പുന: പരിശേധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് രാഹുൽ ഗാന്ധി. കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന ആവശ്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് പണം എത്തിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഇലക്ട്രോണിക്ക് മീഡിയ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫ്രൺസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിയേറ്റ തൊഴിലാളി പ്രതിസന്ധി പരിഹാരം കാണാൻ പരിശ്രമിച്ച മാധ്യമ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ലോക് ഡൗൺ കാലത്ത് ജീവൻ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

പാവങ്ങൾക്ക് വായ്പ ആവശ്യമില്ല, അവർക്ക് വേണ്ടത് പണമാണ് അത് നൽകണം, തൊഴിലുറപ്പു പദ്ധതിയുടെ ദിവസങ്ങളുടെ എണ്ണം 200 ദിവസമായി വർദ്ധിപ്പിക്കണം.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തിലെ ദരിദ്രർക്ക് നേരിട്ട് പണം നൽകി വരുന്നു. ഒരു സാമ്പത്തിക കൊടുങ്കാറ്റ് വീശുകയാണ്, നമുക്ക് അത് പരിഹരിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതൃത്വം എന്ന നിലയിൽ ദരിദ്രരിലേക്ക് പണം എത്തിക്കുന്നതിന് സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മറ്റുള്ളവരെ വിരൽ ചൂണ്ടാനുള്ള സമയമല്ല ഇത്. നമുക്ക് ഒരുമിച്ച് പ്രശ്നപരിഹാരം തേടാം. തെരുവുകളിലെ ആളുകൾക്ക് ഇപ്പോൾ നമ്മുടെ സഹായം ആവശ്യമാണെന്ന്. ബിജെപി അധികാരത്തിലാണ്, അതിനാൽ അത് അവരുടെ ഉത്തരവാദിത്തമാണ് എന്ന് പറഞ്ഞ് മാറിനിൽക്കാനാവില്ല. നാമെല്ലാവരും ഒരുമിച്ച് ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡിമാൻഡും വിതരണ ശൃംഖലയും പുനരാരംഭിക്കുക എന്നതാണ്. ഇതിനായി ഡിമാൻഡ് സൃഷ്ടിക്കണം, പണം പാവപ്പെട്ട ജനങ്ങളിലേക്ക് നേരിട്ട് എത്തിപ്പെടണം,” അദ്ദേഹം അഭിപ്രായപ്പെട്ടു.

അതോടൊപ്പം ലോക്ക്ഡൗൺ ക്രമേണ, ശ്രദ്ധാപൂർവ്വം പിൻവലിക്കണമെന്നും അത് ദുർബലരായ ജനങ്ങളെ കൂടി പരിഗണിച്ച് കൊണ്ട് നടത്തേണ്ട ഒരു പ്രക്രിയയാണെന്നും അവർ കഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അശ്രദ്ധയോടെ ലോക്ക് ഡൗൺ എടുത്ത് കളഞ്ഞാൽ വളരെ അധികം നഷ്ടങ്ങൾ നേരിടേണ്ടി വരും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വർത്തമാനത്തെ സംരക്ഷിച്ചുകൊണ്ട് മാത്രമെ ഭാവി സ്വപ്നം കാണാനാകൂ, ദുർബലരായ ആളുകളെക്കുറിച്ച് ചിന്തിക്കുകയും അവരെ സംരക്ഷിക്കുകയും വേണമെന്ന് രാഹുൽ പറഞ്ഞു.

പല സംസ്ഥാനങ്ങളും വരുമാനനഷ്ടം നേരിടുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ സംസ്ഥാനങ്ങൾക്ക് ഒന്നും അനുവദിച്ചിട്ടില്ല. എല്ലാ സംസ്ഥാന സർക്കാരുകളെയും പൂർണമായി പിന്തുണയ്ക്കണം. കോവിഡ് -19 നെതിരായ യുദ്ധത്തിൽ സംസ്ഥാനങ്ങൾ മുൻപന്തിയിലായിരിക്കുണമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x