ഫോക്കസ് ഇന്റർനാഷണൽ സൗദി റീജന് പുതിയ നേതൃത്വം
ഫോക്കസ് ഇന്റർനാഷണൽ സൗദി റീജന് 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജരീർ വേങ്ങര (സി ഇ ഒ ), നസീമുസ്സബാഹ് (സി ഒ ഒ ), ജമാൽ മുഹമ്മദ് ( അഡ്മിൻ മാനേജർ), അബ്ദുൽ റഹൂഫ് (ഫൈനാൻസ് മാനേജർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മറ്റ് ഭാരവാഹികളായി നൗഷാദ് എം വി എം ( ഡെപ്യൂട്ടി സി ഇ ഒ ), ഷഫീഖ് പി എൻ (എച്ച്.ആർ മാനേജർ), അസ്ഹറുദ്ധീൻ (സോഷ്യൽ വെൽഫയർ മാനേജർ), വഹീദുദ്ധീൻ (ഇവെന്റ്സ് മാനേജർ), മുഹമ്മദ് റാഫി. (മാർക്കറ്റിംഗ് മാനേജർ), എന്നിവരെയും തെരഞ്ഞെടുത്തു.
ഫോക്കസ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായി ഐ എം കെ അഹ്മദ്, ജൈസൽ അബ്ദുറഹ്മാൻ എന്നിവരെ തിരഞ്ഞെടുക്കുകയും ഷബീർ വെള്ളാടത്ത്, മുഹമ്മദ് യൂസുഫ് നോമിനേറ്റ് ചെയ്യുകയും ചെയ്തു.
അലി അനീസ്, ഇക്ബാൽ, ശുകൂർ മൂസ, ഫാറൂഖ് ഇരിക്കൂർ എന്നിവരെ ഇന്റർനാഷണൽ കൗൺസിൽ മെമ്പർമാരായും തിരഞ്ഞെടുത്തു.
ഖോബാറിലേ വെൽക്കം റെസ്റ്റോറന്റിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ഷബീർ വെള്ളാടത്ത് അദ്ധ്യക്ഷത വഹിച്ചു. ജരീർ വേങ്ങര മുൻകാല പ്രവർത്തന റിപ്പോർട്ടും അബ്ദുൽ റഹൂഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മെഹബൂബ് അബ്ദു റഹ്‌മാൻ, ഫാറൂഖ് സ്വലാഹി എന്നിവർ സംസാരിച്ചു. ഫോക്കസ് ഇന്റർനാഷണൽ സി.എഫ്.ഒ യൂസിഫ് കൊടിഞ്ഞിയുടെ നേതൃത്വത്തിലുള്ള സമതി ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS