ColumnsSpiritual

ദലൈലാമയുടെ പ്രത്യയശാസ്ത്രം

ആഷിക്ക്. കെ. പി

സംസ്ഥാന കരിക്കുലം കമ്മിറ്റി മുൻ അംഗം, പ്രിൻസിപ്പൽ, റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്.

ചില ആളുകൾ അങ്ങിനെയാണ് അവരുടെ കയ്യിൽ ആയുധങ്ങളോ, അധികാരങ്ങളോ ഉണ്ടാവില്ല, എന്നാൽ അവരെ ഭയപ്പെട്ടു ജീവിക്കുന്ന സർവ ശക്തരായ അധികാരികളെ നമുക്ക് കാണാം. ഗാന്ധിജിയെ വല്ലാതെ ഭയന്നിരുന്നു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണാധികാരികൾ. ഗാന്ധിജിയുടെ കയ്യിലൊന്നുമില്ലായിരുന്നു, ഒരു താങ്ങു വടിയല്ലാതെ. ബുദ്ധനുമില്ലായിരുന്നു സമ്പാദ്യങ്ങൾ. ദൈലൈലാമയും ഇങ്ങു ധര്മശാലയിൽ സാധാരണക്കാരനായി ജീവിക്കുന്നു.

ചിലയാളുകൾ അങ്ങിനെയാണ്. അവർ ചരിത്രം സൃഷ്ടിക്കുന്നവരാണ്. ചിലർ ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നു. ചരിത്രത്തെ തകർക്കാൻ ശ്രമിക്കുന്നയാളുകളെ അവർ എത്ര ശക്തിയുള്ളവരാണെങ്കിലും പിന്നീട് എല്ലാവരും അവജ്ഞയോടെ മറന്നുകളയും. എന്നാൽ ചരിത്രം സൃഷ്ടിക്കുന്ന മഹാരഥന്മാരെ ലോകം എന്നുമോർക്കും. അവരെ, അധികാര മോഹത്താൽ ചിലപ്പോൾ കൊല്ലാനോ നശിപ്പിക്കാനോ കഴിയും, എന്നാൽ ഓരോ പ്രാവശ്യം തകർക്കുമ്പോഴും അവർ പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.

ഗാന്ധിജിയെ എത്രയോ തവണ ഗോഡ്സെക്ക് ശേഷവും വെടിവെച്ചും മറ്റും നാം തകർക്കാൻ ശ്രമിച്ചു, എന്നാൽ പൂർവാധികം ശക്തിയോടെ ഇന്നും ഗാന്ധിജിയും അദ്ദേഹത്തിന്റെ ചിന്തകളും ഉയിർത്തെഴുന്നേൽക്കുന്നു. ഈ കോവിഡുകാലത്തുപോലും ഗാന്ധിജിയുടെ പ്രത്യയ ശാസ്ത്രങ്ങൾ എത്ര പ്രസക്തമാണ്.

സാമ്രാജ്യങ്ങൾ വികസിപ്പിക്കാൻ അസ്വസ്ഥരാവുന്ന ചൈനീസ്സാമ്രാജ്യത്തോട് ദലൈലാമയുടെ ഒരു ചെറിയ ചോദ്യമുണ്ട്. സാമ്രാജ്യങ്ങളുടെ വലുപ്പം അവിടെയുള്ള മനുഷ്യരുടെ, അവരുടെ പൈതൃകങ്ങളുടെ, സംസ്കാരങ്ങളുടെ വലുപ്പമാണ്, അതിന് ഭൂവിസ്തൃതിയെക്കാൾ മാനവികതയുടെ വിശാലതയാണ് വേണ്ടത്.

ഗാന്ധിജിയിലും മാർക്സിലും കാണുന്നതും ഈ വിശ്വമാനവസങ്കല്പമാണ്, അത് തന്നെയാണ് എന്റെ ജീവിതവും അതു തന്നെയാണെന്റെ സങ്കൽപ്പവും. ഇത് കേവലം ചൈനയോട് മാത്രമുള്ള ഒരു ചോദ്യമല്ല, മറിച് അധികാരം കയ്യാളാൻ എന്ത് മാർഗവും സ്വീകരിക്കുന്ന വിടുവായന്മാരോടും പാവപ്പെട്ടവരും നിസ്സഹായരുമായ മനുഷ്യരോട് കൈയ്യൂക്ക് കാണിക്കുന്ന എല്ലാ ഭരണാധികാരികളോടുമുള്ള ചോദ്യമാണ്. ഈ ലോകത്ത് സ്വതന്ത്രനായി ജീവിക്കുവാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ചോദ്യം.

ആധുനിക വിദ്യാഭ്യാസവും സാങ്കേതികതയും സ്വീകരിക്കുമ്പോൾ തന്നെ മാനുഷികവും ആത്മീയവുമായ മൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിലനിർത്തി മുന്നോട്ടുപോകണമെന്ന് അന്തർദേശീയ ഭഗവദ്ഗീത സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി ലാമ നടത്തിയ പ്രഭാഷണത്തിൽ എന്തുകൊണ്ട് ഇന്ത്യ ലോകത്തിനു മാതൃകയെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയിരുന്നു.

നാനാജാതി മതങ്ങളെയും സംസ്കാരങ്ങളെയും വ്യത്യസ്ത ചിന്തകളെയും വൈവിധ്യങ്ങളെയും ഒരേ മനസ്സോടെ കാണാനുള്ള സഹിഷ്ണുതയാണ് ഇന്ത്യ എന്ന രാജ്യം ലോകത്തിന്റെ മുമ്പിൽ തല ഉയർത്തി നിൽക്കുന്നത് എന്ന ലാമയുടെ ലോകത്തോടായുള്ള പ്രഭാഷണം ഇന്ത്യയുടെ പ്രൗഢിയേയും മഹത്തായ സംസ്കൃതിയെയും എത്ര സമ്പന്നമാക്കുന്നു എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അത് നഷ്ടപ്പെട്ടുകൂടാ, അത് നാം മുറുകെപ്പിടിക്കുക തന്നെ വേണം.

മതമൗലികവാദത്തിന്റെയോ ജാതീയ ചിന്തകളുടെ പേരിലോ അധികാരം നിലനിർത്താനും വീണ്ടുടുക്കുവാനുമുള്ള ഭ്രമത്തിലോ അത്തരം അവസ്ഥ ഉണ്ടാകാൻ പാടില്ല. അതുകൊണ്ടു തന്നെ ദലൈലാമ ടിബറ്റുകാരുടെ ആത്മീയ നേതാവ് മാത്രമല്ല ഈ ലോകത്തെ ഒന്നായിക്കാണാൻ ആഗ്രഹിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളാനും മറ്റുള്ളവരെ പരിഗണിക്കുകയും ചെയ്യുന്ന, നീതിബോധമുള്ള, എല്ലാ നല്ല മനുഷ്യരുടെയും നേതാവാണ്.

Tags
Show More

13 Comments

 1. Well written.
  Today the media is bound, no social commitment for journalists and channels. Ultimately they are there for money. So they don’t care to misrepresent facts today.
  Your write up spreads the news that there is still spark of justice and hope for the downtrodden for whom there is no one to speak for.
  A new Gandhiji has to rise up from us now.
  Great work Sir

 2. Well written.

 3. മനുഷ്യത്വം നഷ്ടപെട്ട ഈ ആധുനിക ലോകത്ത് ദലൈലാമയെ പോലെയുള്ള മഹത്വ്യക്തിത്വങ്ങളെ അദ്ദേഹത്തിന്റെ ജന്മ ദിനത്തിൽ (ജൂലൈ 06)ഓര്മപ്പെടുത്തിയതിനു ആദ്യമേ നന്ദി അറിയിക്കുന്നു.
  ഏതൊ ഒരു ഇന്റർവ്യൂയിൽ താങ്കളെ സ്വാധീനിച്ച സ്വാധീനിച്ച മഹത്‌വ്യക്തിത്വങ്ങൾ ആരൊക്കെയാണ് എന്ന ചോദ്യത്തിന് മഹത്മജിയെ കുറിച്ചു അദ്ദേഹം പറയുന്നുണ്ട്. ഇവരെയൊക്കെ കാലം എന്നും ഓർമ്മിക്കപ്പെടും കാരണം ഇവർക്ക് ആത്മീയത എന്നുള്ളത് കേവലം മരണ ശേഷമുള്ള ജീവിതമല്ല, മറിച്ചു ഗാന്ധിജി ജീവിച്ചതും ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ പ്രവർത്തിക്കുന്നതും സാധാരണക്കാരായ ജനങൾക്ക് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് മതമൗലികവാദികൾക്കും സാമ്രാജ്യ ശക്തികൾക്കും ഇവർ കണ്ണിലെ കരടായിമാറിയതു.
  നല്ല എഴുത്തുകൾ എനിയും പ്രതീക്ഷിക്കുന്നു.

 4. ഒരു മനുഷ്യനെ ഹീറോയും സീറോയുമാക്കുന്നത് അദ്ദേഹം കൈക്കൊള്ളുന്ന ആശയങ്ങളാണെന്നുള്ളത് മഹാത്മാ മുതൽ ദലൈലാമ വരെ കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. എപ്പോഴോ മനുഷ്യകുലത്തിന് കൈമോശം വന്നിരിക്കുന്ന മാനവികതയെ നെഞ്ചോട് ചേർത്തതുകൊണ്ടാണ് അവരെല്ലാം ഇന്നും നമ്മുടെ മനസ്സുകളിൽ കുടിയിരിക്കുന്നത്.
  വാൽകഷ്ണം :
  മികച്ച അധ്യാപകനുള്ള അവാർഡ് ലേഖകനെ തേടിയെത്തിയത് മാനവികതക്കുള്ളൊരു പ്രോത്സാഹനാമായി ഞാൻ നോക്കിക്കാണുന്നു.

 5. ജനശകക്തിയും സമ്പദ് ശക്തിയും ശാസ്ത്ര-സാങ്കേതിക പ്രമാണികത്വവും ആയുദ്ധശക്തിയും കൈവന്നാൽ “ആത്മീയത” (ആ വാക്ക് അരോചകമാവുന്നുവെങ്കിൽ- ‘വിശ്വമാനവികത സങ്കൽപ്പം’) ഇല്ലാത്ത, ഏത് ആദർശ ഗോപുരത്തിന്മേൽ കെട്ടിപ്പടുത്ത ഭരണവും സാമ്രാജ്യത്വ അധിനിവേശ ശക്തി ആയി പരിണമിക്കുമെന്നതിന്റെ ഉദാഹരണമാണ് “കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ചൈന”!

  ലോകാൽഭുതമാക്കാൻ വർഷങ്ങൾ കൊണ്ടു നിർമ്മിച്ച വൻമതിലിന്റെ ചരിത്രം, അതു പടുത്തുയർത്താൻ അടിമകളാക്കപ്പെട്ട, ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളൂടെ(അടിമകളുടെ) ചരിത്രം കൂടിയാണ് .അത് ചൈനയുടെ പൂർവ്വകരെ ചരിത്രം.
  ഇപ്പോഴാകട്ടെ,,എന്ത് ആദർശത്തിന്മേൽ ചൈനയുടെ ഭരണത്തെ വിളിക്കപ്പെട്ടാലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നവ സാമ്രാജ്യത്വ മോഹമാണ് ചൈനയുടേത്!

  ബുദ്ധന്റെ ആശയ പ്രചാരകരായ ലാമമാരെ അവർ എന്നും ശത്രുക്കളാക്കുന്നു.
  സമാധാനത്തിന്റെ നോബൽ സമ്മാനം നൽകി ലോകം ആദരിച്ച ഇപ്പോഴത്തെ പതിനാലാമത്തെ ദലൈലാമയോടും അവർ ശത്രുത കാട്ടുന്നു വെങ്കിലും
  വൻമതിലിനേക്കാൾ ചരിത്രത്തിൽ ഇവർ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും..
  ചരിത്രത്തിൽ ഉണ്ടായ സ്തൂപങ്ങളേക്കാൾ ചരിത്രം സൃഷ്ടിച്ചവരെ ഓർക്കുന്ന ഒരു ചരിത്ര വായനയാണ് നമുക്ക് വേണ്ടത്!
  ഷാജഹാർ-മുന്തസ് ഇല്ലാതെ എന്ത് താജ് മഹൽ?
  ഗാന്ധിജി ഇല്ലാതെ,അംബേദ്കർ ഇല്ലാതെ എന്ത് ഇന്ത്യ?
  (ഗാന്ധിജിയെ ഇല്ലാതാക്കയവരുടെ ആശയം പേറുന്നവർ ഇന്ത്യ ഭരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നത് നമ്മുടെ വിധിവൈപര്യം!)
  ഈ കെട്ട കാലത്ത് ദലൈലാമയെ ഓർമിപ്പിച്ചു ആഷിക്ക് എഴുതിയത് ഏറെ ആശാവഹമാണ്, അതിലേറെ ആസ്വാദ്യകരവും!

  -വഹാബ് കെ പി

 6. ജനശകക്തിയും സമ്പദ് ശക്തിയും ശാസ്ത്ര-സാങ്കേതിക പ്രമാണികത്വവും ആയുദ്ധശക്തിയും കൈവന്നാൽ “ആത്മീയത” (ആ വാക്ക് അരോചകമാവുന്നുവെങ്കിൽ- ‘വിശ്വമാനവികത സങ്കൽപ്പം’) ഇല്ലാത്ത, ഏത് ആദർശ ഗോപുരത്തിന്മേൽ കെട്ടിപ്പടുത്ത ഭരണവും സാമ്രാജ്യത്വ അധിനിവേശ ശക്തി ആയി പരിണമിക്കുമെന്നതിന്റെ ഉദാഹരണമാണ് “കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ചൈന”!

  ലോകാൽഭുതമാക്കാൻ വർഷങ്ങൾ കൊണ്ടു നിർമ്മിച്ച വൻമതിലിന്റെ ചരിത്രം, അതു പടുത്തുയർത്താൻ അടിമകളാക്കപ്പെട്ട, ജീവൻ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളൂടെ(അടിമകളുടെ) ചരിത്രം കൂടിയാണ് .അത് ചൈനയുടെ പൂർവ്വകരെ ചരിത്രം.
  ഇപ്പോഴാകട്ടെ,,എന്ത് ആദർശത്തിന്മേൽ ചൈനയുടെ ഭരണത്തെ വിളിക്കപ്പെട്ടാലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നവ സാമ്രാജ്യത്വ മോഹമാണ് ചൈനയുടേത്!

  ബുദ്ധന്റെ ആശയ പ്രചാരകരായ ലാമമാരെ അവർ എന്നും ശത്രുക്കളാക്കുന്നു.
  സമാധാനത്തിന്റെ നോബൽ സമ്മാനം നൽകി ലോകം ആദരിച്ച ഇപ്പോഴത്തെ പതിനാലാമത്തെ ദലൈലാമയോടും അവർ ശത്രുത കാട്ടുന്നു വെങ്കിലും
  വൻമതിലിനേക്കാൾ ചരിത്രത്തിൽ ഇവർ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും..
  ചരിത്രത്തിൽ ഉണ്ടായ സ്തൂപങ്ങളേക്കാൾ ചരിത്രം സൃഷ്ടിച്ചവരെ ഓർക്കുന്ന ഒരു ചരിത്ര വായനയാണ് നമുക്ക് വേണ്ടത്!
  ഷാജഹാർ-മുന്തസ് ഇല്ലാതെ എന്ത് താജ് മഹൽ?
  ഗാന്ധിജി ഇല്ലാതെ,അംബേദ്കർ ഇല്ലാതെ എന്ത് ഇന്ത്യ?
  (ഗാന്ധിജിയെ ഇല്ലാതാക്കയവരുടെ ആശയം പേറുന്നവർ ഇന്ത്യ ഭരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നത് നമ്മുടെ വിധിവൈപര്യം!)
  ഈ കെട്ട കാലത്ത് ദലൈലാമയെ ഓർമിപ്പിച്ചു ആഷിക്ക് എഴുതിയത് ഏറെ ആശാവഹമാണ്, അതിലേറെ ആസ്വാദ്യകരവും!

  -വഹാബ് കെ പി

 7. ദലൈലാമെയെ കുറിച്ചുള്ള കുറിപ്പ് ഏറെ പ്രസക്തം തന്നേ.
  പക്ഷെ ചൈനക്ക് ഇന്ത്യയുമായി അതിർത്തി തർക്കം ഉണ്ട് എന്നല്ലാതെ ഒരു സാമ്രാജ്യത്വ വികസന േമേഹമുള്ള രാജ്യമായി എവിടേയും വായിച്ചിട്ടില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Back to top button
Close