Life Style

ദന്തക്രമീകരണവും അലൈനറുകളും; വ്ളോഗ്ഗർമാർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാതിരിക്കുക

ദന്തക്രമീകരണ രംഗത്തെ കുതിച്ചു ചാട്ടങ്ങളിൽ ഒന്നാണ് അലൈനറുകൾ. കുതിച്ചു ചാടുന്നത് കൊള്ളാം ഒടുവിൽ ആരും കിതച്ചു നിലം പതിക്കരുത് എന്ന് ആഗ്രഹമുള്ളത് കൊണ്ട് ചിലത് എഴുതട്ടെ….

സാധാരണ എല്ലാവർക്കും അറിയുന്നത് പോലെ നിര തെറ്റിയും ഉന്തിയതുമായ പല്ലുകൾ ശരിയാക്കുന്നത് വിവിധ തരം ഓർത്തഡോന്റിക് വയറുകളും ബ്രാക്കറ്റുകളും ഉപയോഗിച്ചാണ്.

വർഷങ്ങളായി ഇത്തരത്തിലുള്ള ദന്ത ക്രമീകരണമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതും.

ഓർത്തൊഡോന്റിക് ചികിത്സയ്ക്ക് അതിന്റേതായ പല ബുദ്ധിമുട്ടുകളും ഉണ്ട്. വായ നിറയെ സ്റ്റീൽ വയറുകൾ ഇട്ട് ചുരുങ്ങിയത് ഒന്നര വർഷമെങ്കിലും ജീവിക്കണം. പല്ലുകളേക്കാൾ വൃത്തിയായി വയറുകൾ കഴുകണം, മാസാമാസം ഡോക്ടറെ കാണണം… അങ്ങനെ പലതും.

ഇതിന്റെയൊക്കെ പുറമേ ആണ് metallic smile എന്ന് ഞങ്ങൾ വിളിക്കുന്ന ആ ചിരി.

ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടെങ്കിലും ചികിത്സ കഴിഞ്ഞാൽ ജീവിതം തന്നെ മാറി മറിഞ്ഞ പോലെയാണ്. ബുദ്ധിമുട്ടിയതിന്റെ ഫലം ജീവിതകാലം മുഴുവനും ആസ്വദിക്കാം.

വയറുകൾ ഉപയോഗിച്ച് ചെയ്യുന്ന ഓർത്തൊഡോന്റിക് ചികിത്സ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും ഒരുമിച്ചു മറി കടക്കാൻ എളുപ്പ വഴി എന്ന നിലയിൽ ആണ് ആളുകൾക്കിടയിൽ അലൈനറുകൾ പ്രചാരം നേടുന്നത്.

കമ്പിയില്ലാതെ പല്ലു കെട്ടാം എന്ന ടാഗ് ലൈനോടു കൂടിയാണ് സോഷ്യൽ മീഡിയയിൽ അലൈനർ താരമാവുന്നത് .

നിങ്ങളുടെ ഓർത്തൊഡോന്റിക് ചികിത്സയ്ക്കായി അലൈനറുകർ തിരഞ്ഞെടുക്കും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

1. എല്ലാ വ്യക്തികൾക്കും എല്ലാ തരം ക്രമമില്ലായ്മയ്ക്കും അലൈനറുകൾ പറ്റില്ല. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമേ അലൈനർ ചികിത്സ ശരിയാവൂ.

2. അതാരാണ് എന്ന് അറിയാൻ അലൈനർ ചികിത്സയിൽ പ്രാഗത്ഭ്യം ഉള്ള ഓർത്തൊഡോന്റിസ്റ്റിനോടോ ജെനറൽ ഡെന്റിസ്റ്റിനോടോ നേരിട്ട് കണ്ട് ചോദിച്ചു മനസ്സിലാക്കുക. ഒന്നിൽ കൂടുതൽ ആളുകളുടെ അഭിപ്രായം തേടുക.

3. പല്ലുകളെ വലിച്ചു മുറുക്കുകയോ ഇടിച്ചു താഴ്ത്തുകയോ അല്ല. പതിയെ നിരക്കി നീക്കുന്ന പ്രക്രിയയാണ് ഓർത്തൊഡോന്റിക്സ്. ദീർഘകാലം നീണ്ടുനിൽക്കുന്ന വളരെ controlled force ആണ് ഇതിനുപയോഗിക്കുന്നത്. അലൈനറിന് പരിമിതിമകൾ ഏറെയാണ്.

4. ജോലി, സമയം, സൗന്ദര്യം എന്നീ കാരണങ്ങൾ കൊണ്ടാവരുത് അലൈനറുകൾ തിരഞ്ഞെടുക്കേണ്ടത്. ഈ കാരണങ്ങൾ കൊണ്ട് മാത്രം അലൈനറർ ചികിത്സയ്ക്ക് പോയവർ മിക്കവാറും പണം നഷ്ടപ്പെട്ടതാണ് അനുഭവം.

5. ചികിത്സ തുടങ്ങും മുമ്പേ എന്തായിരിക്കും outcome എന്ന് വ്യക്തമായി ചോദിച്ചു മനസ്സിലാക്കുക. പണവും പല്ലും പോയി കഴിഞ്ഞ് അത് പറഞ്ഞില്ലല്ലോ ഇത് പറഞ്ഞില്ലല്ലോ എന്ന് കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല. When u make a contract make it clear and sharp.

6. ഓർത്തൊഡോന്റിക് ചികിത്സ വർഷങ്ങൾ എടുത്ത് പഠിച്ചെടുക്കുന്ന ഒരു വലിയ ശാസ്ത്ര ശാഖയാണ്. ഒരു ദിവസം ഇരുട്ടി വെളുക്കുമ്പോൾ അതിന്റെ ഒരു ഭാഗം ഇല്ലാതാകും എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ് എന്ന സാമാന്യ ബുദ്ധി എപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുക.

7. ചിലവ് കുറഞ്ഞു കിട്ടുന്ന അലൈനറുകൾ ഒഴിവാക്കുക. പല്ലുകൾ ശരിയായ രീതിയിൽ നീങ്ങാൻ സഹായകമാവുന്ന അലൈനറുകൾ വളരെയധികം ചിലവേറിയതാണ്. കുറഞ്ഞ പക്ഷം രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ചിലവ് പ്രതീക്ഷിക്കണം. അതിൽ കൂടുതൽ ആവുന്നതും സാധാരണയാണ്. വില കുറച്ച് തരുന്ന അലൈനറുകൾക്ക് ഉപയോഗവും കുറവായിരിക്കും എന്ന് ഓർക്കുക.

8. സിനിമ താരങ്ങളും സെലിബ്രിറ്റികളും ചെയ്യുന്നു എന്നത് ഒരു ചികിത്സാ രീതി തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമല്ല. സ്വന്തം പല്ലിന്റെ അവസ്ഥയ്ക്ക് പറ്റുന്ന ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം എടുക്കുക.

9. യൂട്യൂബ് ഇൻഫ്ലുവെൻസർമാരും വ്ലോഗ്ഗർമാരും പറയുന്നത് കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. പാചകവും ഫാഷനും ഗാർഡനിംഗും പോലെ ഒന്നല്ല ദന്ത ചികിത്സ. Expertise ന് വലിയ കാര്യമുണ്ട്. Find the expert and get your treatment. (ആദ്യം പറഞ്ഞ കാര്യങ്ങളിൽ expert ആയിട്ടുള്ളവരോട് ബഹുമാനത്തോടെ).

10. Aligners are not everyone’s cup of tea. All dentists are not aligner specialists and all patients are not aligner cases!

Dr. Smitha Rahman

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x