മഴയത്തും മൂടൽ മഞ്ഞിലും സിഗ്നലുകളിലും ഹസാർഡ് ലൈറ്റ്; ട്രാഫിക് നിയമ ലംഘനമാണ്
ഒന്നുകിൽ പെരുമഴയത്ത് മറ്റുള്ള വാഹനങ്ങൾക്ക് നമ്മൾ യാത്ര ചെയ്യുന്നത് വ്യക്തമായി കാണാൻ, അല്ലെങ്കിൽ നാല് പാതകൾ ഒന്നിക്കുന്ന കവലകളിൽ നേരെ പോവാൻ, അതുമല്ലെങ്കിൽ റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ മറ്റുള്ള വാഹനങ്ങൾ കൂടുതൽ ശ്രദ്ധയുള്ളവരാൻ.
ഇക്കാര്യങ്ങൾക്കല്ലേ ഇപ്പോൾ നമ്മൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത്?
എന്നാൽ ഈ തെറ്റായ ശീലം അനുകരിക്കരുത്!!!
മിക്ക രാജ്യങ്ങളിലും, ഡ്രൈവിംഗ് സമയത്ത് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല.
കനത്ത മഴയിലൂടെയോ മൂടൽ മഞ്ഞിലൂടെയോ യാത്ര ചെയ്യുമ്പോൾ ധാരാളം ഡ്രൈവർമാർ ഹസാർഡ് ലൈറ്റുകൾ തെളിക്കുന്നുണ്ട്. ഇത് മറ്റ് റോഡ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും.
ഹസാർഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം.
റോഡ് ഇന്റർസെക്ഷനുകളിൽ വശങ്ങളിൽ നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവർ അവർക്ക് കുറുകെ വരുന്ന വാഹനങ്ങളിലെ അവരുടെ വശത്തെ ലൈറ്റ് മാത്രം കണ്ട് പ്രസ്തുത വാഹനം ഇൻഡിക്കേറ്റർ ഇട്ട് തിരിയുവാൻ ഉള്ള സിഗ്നൽ ആണെന്ന് തെറ്റിദ്ധരിച്ച് മുന്നോട്ട് എടുക്കാനും അപകടത്തിൽ പെടാനും സാധ്യതയുണ്ട് .
ഹസാർഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ.
വാഹനം യാന്ത്രിക തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം.
മേൽപ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തിൽ ഹസാർഡ് വാണിംഗ് സിഗ്നലൽ ലൈറ്റ് പ്രകാശിപ്പിക്കുന്നത് ഒരു ട്രാഫിക് നിയമ ലംഘനമാണ്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS