Social

മുൻ രാഷ്ട്രപതി കെ.ആർ നാരായണനെ പോലും വിടാതെ പിന്തുടർന്ന ജാതി വിവേചനം

പ്രതികരണം/ വിഷ്ണു വിജയൻ

മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ രാഷ്ട്രപതി എന്ന പദവിയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജൻമനാട്ടിൽ ജാതീയമായ തമാശയിലൂടെ പലരും അദ്ദേഹത്തെ കുറിച്ച് അടക്കം പറച്ചിൽ പറയുക പതിവായിരുന്നു എന്ന് വായിച്ചിട്ടുണ്ട്, സണ്ണി കപിക്കാട് ഒക്കെ പല വേദികളിലും അത് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.

ആരെക്കുറിച്ചാണ് London School of Economics ൽ പൊളിറ്റിക്കല്‍ സയന്‍സില്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ Indian foreign service ല്‍ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിച്ച, കേന്ദ്രമന്ത്രി, ഉപരാഷ്ട്രപതി മുതൽ ഒടുവില്‍ രാഷ്ട്രപതി സ്ഥാനം വരെ അലങ്കരിച്ച ആളെക്കുറിച്ചാണ്.

ഒരുപക്ഷെ മേൽപ്പറഞ്ഞ London school of economics എന്ന് ഒരിക്കലും കേട്ടു കേൾവി പോലും ഇല്ലാത്ത ആളുകൾ തന്നെയാകാം ഈ രീതിയിൽ ജാതി ഓഡിറ്റിങ് നടത്തിയതെന്ന കാര്യം തീർച്ചയാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ പ്രഥമ പൗരൻ തൻ്റെ ജൻമനാട്ടിൽ ‘പരവൻ’ എന്ന് ഒളിഞ്ഞും തെളിഞ്ഞും ജാതീയമായ ഓഡിറ്റിങ് നടക്കും.

ലോകത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടി വന്നാലും എത്ര ഉയരം കീഴടക്കിയാലും ഈ സമൂഹത്തിൽ അതിനു മേൽ പല മടങ്ങോളം ഉയർന്നു നിൽക്കുന്ന മെറിറ്റ് മറ്റൊന്നാണ്, അതാണ് ജാതി പ്രിവിലേജ് എന്നത്.

ജാതി ഇന്ത്യയിൽ മൂന്നു തരം മനുഷ്യരേ ഉള്ളൂ;

● ജനനം മുതൽ സാമൂഹിക പ്രിവിലേജുകൾ സമ്മാനിക്കുന്ന അവസരങ്ങൾ തീർത്ത വഴിയിലൂടെ പോരുന്ന വിജയ പടവുകൾ ചവിട്ടി കയറുന്ന, വീണ് പോകാതെ താങ്ങി നിർത്തുന്ന പ്രിവിലേജിൻ്റെ മാത്രം ബലത്തിൽ കടന്നു പോകുന്നവർ.

● ഇത്തരം പ്രിവിലേജിൻ്റെ പിൻബലം ഇല്ലാതെ പലതരം അവഗണനയിലൂടെ കടന്നു വന്ന് അതിജീവനം നേടിയവർ എന്നിട്ടും മേൽപ്പറഞ്ഞ എലീറ്റ് ക്ലാസ്സിൻ്റെ/കാസ്റ്റിൻ്റെ ഓഡിറ്റിങ് വഴി കടന്നു പോകുന്ന വിഭാഗം.

● മൂന്നാമത്തെ കൂട്ടർ ഈ അതിജീവന വഴിയിൽ പോരാടി വീണ് പോയവരാണ്.

എന്നാൽ ഇങ്ങനെ വീണു പോയവരെല്ലാം എന്നെന്നേക്കുമായി വീഴ്ത്തപ്പെട്ടവരല്ല എന്നുള്ള വസ്തുത കൂടി ഓർമ്മയിൽ ഇരിക്കട്ടെ.

caste discriminations which followed KR Narayanan even after being the president

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x