രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവ്വകലാശാലകളുടെ റാങ്ക് ലിസ്റ്റ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയ്യാറാക്കിയപ്പോൾ ഒന്നാമതെത്തിയത് ജാമിഅ മില്ലിയ ഇസ്‌ലാമിയ എന്ന പ്രൗഢമായ ജ്ഞാന പാരമ്പര്യമാണ്.
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കാനുള്ള നീക്കത്തെ ഏറ്റവും ക്രിയാത്മകവും സർഗ്ഗാത്മകവുമായി എതിർത്തതും ഇതേ സർവ്വകലാശാലയായിരുന്നു.
ജനാധിപത്യ സമൂഹമെന്ന നിലക്ക് രാജ്യത്തിൻറെ ചലനാത്മകതയാണ് വിദ്യാർത്ഥി സമൂഹം. ജാമിഅയിലെ വിദ്യാർത്ഥിത്വം അവരുടെ ഭാഗദേയത്വം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ പാരമ്പര്യത്തെ കണിശതയോടെ മുറുകെപ്പിടിക്കുന്ന ജാമിഅ മില്ലിയ നൂറു വർഷം പിന്നിടുന്നു എന്നത് വലിയ അഭിമാനമാണ്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സ്ഥാപിതമായ ജാമിഅ മില്ലിയ ഇസ്ലാമിയക്ക് എക്കാലത്തും പ്രസക്തമായ ഒരു ദൗത്യം നിർവ്വഹിക്കാനുണ്ടെന്ന് ഇപ്പോഴുള്ള തലമുറയും ഉൾക്കൊള്ളുന്നത് വലിയ സന്തോഷം നൽകുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനം ജാമിഅ മില്ലിയയുടെ സമരോത്സുകവും ബൗദ്ധികവുമായ ഇടപെടലുകൾക്ക് വലിയ പിന്തുണ നൽകിപ്പോന്നു.
മഹാത്മാ ഗാന്ധിയും, അലി സഹോദരന്മാരും, സാകിർ ഹുസൈനും, മൗലാനാ ആസാദും, ജവാഹർലാൽ നെഹ്‌റുവും നേതൃത്വം നൽകിയ ഈ വിശ്വ വിദ്യാലയം ഇതുവരെ നടത്തിയ രാഷ്ട്ര നിർമ്മാണ പ്രക്രിയകൾ ഇനിയും അനുസ്യൂതം തുടരട്ടെ.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS