
ചാമ്പ്യൻസ് ലീഗ്; ആഗസ്‌ത് 7ന് പുനരാരംഭിക്കും
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വമ്പൻമാരുടെ മുഖാമുഖത്തിന് സാധ്യത. പോർച്ചുഗലിലെ ലിസ്‌ബണിൽ ക്വാർട്ടർ, സെമി മത്സരങ്ങളുടെ നറുക്കെടുപ്പാണ് നടന്നത്. കോവിഡ് കാരണം പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാക്കാനായിട്ടില്ല. നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. ആഗസ്‌ത് 7, 8 തീയതികളിൽ ഈ മത്സരങ്ങൾ പൂർത്തിയാക്കും. ക്വാർട്ടർ മത്സരങ്ങൾ പിന്നാലെ നടക്കും. ക്വാർട്ടറിൽ ഇരുപാദ മത്സരങ്ങളില്ല. 12 ദിവസത്തിനുള്ളിൽ ഈ സീസൺ ചാമ്പ്യൻസ് ലീഗ് പൂർത്തിയാക്കും.
കൊറോണ വരും മുമ്പ് നിശ്ചയിച്ച സ്റ്റേഡിയങ്ങളിൽ ക്ലബുകളുടെ ഹോം ഗ്രൗണ്ടിൽ തന്നെ മത്സരം നടക്കും. നാലു മത്സരങ്ങൾ ആണ് ഇനി ബാക്കിയുള്ളത്. മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം മാഞ്ചസ്റ്ററിലും, യുവന്റസും ലിയോണും തമ്മിലുള്ള മത്സരം ടൂറിനിലും, ബയേണും ചെൽസിയും തമ്മിലുള്ള മത്സരം മ്യൂണിചിലും, ബാഴ്സലോണയും നാപോളിയും തമ്മിലുള്ള മത്സരം ബാഴ്സയിൽ വെച്ചും നടക്കും.

ഈ മത്സരങ്ങളുടെ ഒക്കെ ആദ്യ പാദം നേരത്തെ അവസാനിച്ചിരുന്നു. പ്രീക്വാർട്ടറിലെ ബാക്കി നാലു മത്സരങ്ങൾ കൊറോണ കാരണം കളി നിർത്തിവെക്കും മുമ്പ് തന്നെ നടന്നിരുന്നു. ക്വാർട്ടർ മത്സരങ്ങൾ ലിസ്ബണിൽ വെച്ച് നടക്കും എന്നും തീരുമാനമായി. ബെൻഫികയുടെയും സ്പോർടിംഗിന്റെയും ഗ്രൗണ്ടുകളിൽ വെച്ചാകും മത്സരം. ഓഗസ്റ്റ് 7നാണ് ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കുക.
ആഗസ്‌ത് 12–-15നാണ് ക്വാർട്ടർ മത്സരങ്ങൾ. 15ന് നടക്കുന്ന ക്വാർട്ടറിൽ സിറ്റി/റയൽ–-യുവന്റസ്/ല്യോൺ മത്സരമായിരിക്കും നടക്കുക. 13ന് ലെയ്‌പ്‌സിഗ്–-അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും. 14ന് ബാഴ്‌സലോണ/നാപോളി–-ചെൽസി/ബയേൺ മ്യൂണിക് മത്സരവും നടക്കും. ബാഴ്‌സ ആദ്യപാദ പ്രീ ക്വാർട്ടറിൽ നാപോളിയുമായി 1–-1ന് പിരിഞ്ഞു. ബയേൺ ആദ്യപാദത്തിൽ ചെൽസിയെ മൂന്ന് ഗോളിന് തകർത്തു. ഇരുമത്സരവും ആഗസ്‌ത് എട്ടിനാണ്.
നാലാം ക്വാർട്ടർ പിഎസ്‌ജിയും അറ്റ്‌ലാന്റയും തമ്മിലാണ്. സെമി മത്സരങ്ങൾ ആഗസ്‌ത് 18, -19ന് നടക്കും. 23നാണ് ഫൈനൽ.