Warning: include_once(/home/openpre/public_html/wp-content/plugins/wp-super-cache/wp-cache-phase1.php): Failed to open stream: No such file or directory in /home/openpre/public_html/wp-content/advanced-cache.php on line 22

Warning: include_once(): Failed opening '/home/openpre/public_html/wp-content/plugins/wp-super-cache/wp-cache-phase1.php' for inclusion (include_path='.:') in /home/openpre/public_html/wp-content/advanced-cache.php on line 22
സഖാവ് സന്ദീപിന്റെ കൊലപാതകം; യുവമോർച്ച നേതാവ് അടക്കം എല്ലാ പ്രതികളും പിടിയിൽ – OPEN PRESS | ഓപ്പണ്‍ പ്രസ്സ്
Political

സഖാവ് സന്ദീപിന്റെ കൊലപാതകം; യുവമോർച്ച നേതാവ് അടക്കം എല്ലാ പ്രതികളും പിടിയിൽ

സഖാവ് സന്ദീപിന്റെ കൊലപാതകത്തിന്റെ motive രാഷ്ട്രീയ കാരണങ്ങൾ അല്ലെന്നും കേവലം വ്യക്തിവൈരാഗ്യം മാത്രമാണെന്നും കേരള പൊലീസ് ഇത്രയെളുപ്പം തീർപ്പാക്കിയത് അമ്പരപ്പുണ്ടാക്കുന്നില്ല.

കാരണം കേരളത്തിലെ പൊലീസ് സേന അടിസ്ഥാനപരമായി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തവരായി മാറിക്കഴിഞ്ഞിട്ട് നാളേറെയായി.

സി പി എമ്മിന്റെ ലോക്കൽ സെക്രട്ടറിയെ വ്യക്തവൈരാഗ്യം (അതും ആരോപിക്കപ്പെടുന്ന വൈരാഗ്യകാരണം തന്നെ വളരെ ദുർബലമാണ്) മൂലം വെട്ടിയും കുത്തിയും കൊന്നു എന്നത് അത്ര എളുപ്പം കേരളത്തിൽ വിശ്വസിക്കാൻ കഴിയുന്ന കഥയല്ല.

കൊലപാതകത്തിന്റെ modus operandi ആകട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. കൊലയിൽ RSS നു പങ്കുണ്ടെന്ന് CPM ആരോപിച്ചിട്ടുണ്ട്.

എന്നിട്ടും പ്രതികളെപ്പിടിച്ചു ഇരുട്ടി വെളുക്കും മുമ്പേ കൊലയുടെ motive കണ്ടെത്തുകയും RSS നെ കുളിപ്പിച്ചടുക്കുകയും ചെയ്തു പൊലീസ്.

പൊലീസിന് മുകളിലുള്ള രാഷ്ട്രീയ നിയന്ത്രണം എന്നത് ജനാധിപത്യത്തിൽ ജനങ്ങളുടെ നിയന്ത്രണമാണ്. അല്ലെങ്കിൽ ആഭ്യന്തര മന്ത്രിവേണ്ട, DGP മതിയല്ലോ.

ഈ ജനാധിപത്യ നിയന്ത്രണം അവസാനിപ്പിക്കുന്നതാണ് കേമത്തമെന്നും ജനങ്ങളെ ഭയപ്പെടുത്തുമ്പോഴാണ് ഇത് താണ്ട പൊലീസ് എന്ന് കയ്യടി കിട്ടുകയെന്നും വരുത്തുന്നത് ചോദ്യങ്ങളും വിമർശനങ്ങളും അതിന് മറുപടി നൽകാനുള്ള ഉത്തരവാദിത്തവും ഇഷ്ടപ്പെടാത്ത സംവിധാനങ്ങളാണ്.

കേരളത്തിലെ പൊലീസിനെ അത്തരത്തിലാണ് മേയ്ക്കുന്നത്. ഫാഷിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയത്തിന്റെ പേരിൽ സഖാക്കൾ വെട്ടുകൊണ്ട് പിളർന്ന് പിടഞ്ഞുവീഴുമ്പോൾ RSS നെ വിശുദ്ധരാക്കുന്ന പൊലീസ് ഭരണത്തിൽ അടിസ്ഥാനപരമായ കടുത്ത പിഴവുകളുണ്ട്.

Show More

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Back to top button