റമദാൻ മാസത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഈന്തപ്പഴം അഥവാ കാരക്ക. മധുരം ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? എങ്കിൽ ഈന്തപ്പഴവും ഇഷ്ടമാകും. കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ നാലുമണി നേരത്തെ ചായയ്ക്ക് പലഹാരമായി കഴിക്കാൻ കഴിയുന്ന ഒരു വിഭവമാണ് ഈന്തപ്പഴം ഫ്രൈ. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
ഈന്തപ്പഴം – 150 ഗ്രാം (കുരുകളഞ്ഞത്)
മൈദ – 1/2 കപ്പ്
മുട്ട – 1
പഞ്ചസാര – 2 ടീസ്പൂണ്‍
തേങ്ങ – 1/4 കപ്പ്
പാകം ചെയ്യുന്ന വിധം:
ഈന്തപ്പഴം നന്നായി ചതച്ചെടുക്കുക. അല്പം വെള്ളം ചേര്‍ത്ത് മൈദയും പഞ്ചസാരയും കുഴയ്ക്കുക. അതിലേക്ക് കോഴിമുട്ട പതപ്പിച്ച് ചേര്‍ക്കുക. ചതച്ചു വച്ചിരിക്കുന്ന ഈന്തപ്പഴവും തേങ്ങയും ചെറിയ ഉരുളകളാക്കി കുഴച്ച മാവില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക. ഈന്തപ്പഴം ഫ്രൈ റെഡി.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS