ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി ലോഞ്ച് ചെയ്തു

ഫോകസ് ഇന്റർനാഷണൽ – ഖത്തർ റീജിയൻറെ സാമൂഹികക്ഷേമ വിഭാഗം അവതരിപ്പിച്ച ഡ്രോപ്സ് സ്കോളർഷിപ്പ് പദ്ധതി, പുതുക്കിയ ലോഗോയോടും ഏകീകരിച്ച ആപ്ലിക്കേഷൻ സംവിധാനത്തോടും കൂടി ഐസിബിഎഫ് ഓഫിസിൽ ഔദ്യോഗികമായി റീലോഞ്ച് ചെയ്തു.ഐസിബിഎഫ് പ്രസിഡന്റ് ശ്രീ. ഷാനവാസ് ബാവ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ ഫോകസ് സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്തു.
ഇതുവരെ നിരവധി വിദ്യാർത്ഥികൾക്ക് സഹായം നൽകിയ ഡ്രോപ്സ് പദ്ധതി ഇപ്പോൾ കൂടുതൽ പ്രായോഗികമാക്കി മാറ്റിയതാണ് ഈ പുതിയ അവതരണം. യൂണിഫൈഡ് സിസ്റ്റം മുഖേന അപേക്ഷ നൽകാനും, യോഗ്യതാ മാനദണ്ഡങ്ങൾ മനസ്സിലാക്കാനും, സ്കോളർഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കാണാനുമുള്ള സംവിധാനം ഫോകസ് ഖത്തറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരുക്കിയിട്ടുണ്ട്
പദ്ധതിയുടെ ലക്ഷ്യങ്ങൾ, അപേക്ഷാ ക്രമം, ഭാവിയിലേക്കുള്ള ദൗത്യങ്ങൾ തുടങ്ങിയവ ചടങ്ങിൽ വിശദമായി അവതരിപ്പിച്ചു.
വിദ്യാഭ്യാസം എത്രത്തോളം സമൂഹത്തിന്റെ ഉയർച്ചക്ക് അടിത്തറയാകുന്നു എന്നതും,ഡ്രോപ്സ്പോലുള്ള പദ്ധതികൾ സമൂഹത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ശക്തമായ സ്വാധീനം ഉണ്ടാകുന്നുവെന്നും വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് ഫോക്കസ് ഖത്തർ വെബ്സൈറ്റ് വിസിറ്റ് ചെയ്യുക.
www.focusqatar.com
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS