Middle EastNews
ഖത്തർ : ഫേസ് മാസ്ക് ധരിച്ചില്ലെങ്കിൽ മൂന്ന് വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും
Doha:പൊതുസ്വകാര്യ മേഖലകളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിയമം രാജ്യത്തു പ്രാബല്യത്തിൽ വന്നു.രാജ്യത്തു കോവിഡ് -19 വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഈ നിയമം ലംഘിക്കുന്നവർക്ക് മൂന്നു വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും ഒടുക്കേണ്ടി വരും.പകർച്ച വ്യാധികൾ തടയുന്നതുമായി ബന്ധപ്പെട്ട 1990 ലെ 17 ആം നമ്പർ നിയമപ്രകാരമായിരിക്കും നടപടികൾ. വാണിജ്യ മന്ത്രാലയത്തിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഭക്ഷ്യ,കാറ്ററിങ് സ്റ്റോറുകളിലെ ജീവനക്കാർ,ഉപഭോക്താക്കൾ,പൊതുമേഖലാ-സ്വകാര്യ മേഖലകളിലെ ജീവനക്കാരും ഉപഭോക്താക്കളും ,കോൺട്രാക്ടിങ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്നിവരെല്ലാം മാസ്ക് ധരിച്ചിരിക്കണം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS