Kerala

അധികാര കേന്ദ്രീകരണത്തിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ

വിമർശനം/ആഷിക്ക്. കെ.പി

ഇന്ദിരാഗാന്ധിയുടെ കാലത്താണ് പി.എം. ഒ ഓഫീസ് അധികാര കേന്ദ്രീകരണത്തിന്റെ തുടക്കമിട്ടത്. എല്ലാ കാര്യങ്ങളും പി.എം. ഒ ഓഫീസിലൂടെ മാത്രം കണ്ട് പാസ്സാക്കി പോവുക.

വകുപ്പ് സെക്രട്ടറിമാർ പി.എം. ഒ ഓഫീസിൽ നിന്നും സ്ഥിരമായി നിർദ്ദേശങ്ങൾ സ്വീകരിക്കുക. മന്ത്രിമാർക്ക് നിർദ്ദേശങ്ങൾ എത്ര ചെറുതാണെങ്കിലും അവിടെ കൊടുക്കാം.

ആശയങ്ങൾ സ്വീകരിക്കുന്നതും വിനിമയം ചെയ്യുന്നതും ഈ ഓഫീസും അതിലെ സംഘവും. ഇന്നത്തെ മന്ത്രി നാളെ ഗവർണ്ണറാവാം.

അങ്ങിനെ അധികാരത്തെ കേന്ദീകരിച്ച് ഒരു ജനാധിപത്യ ഭരണം മുന്നാട്ടു പോകുന്ന ഈ രീതി പിന്നീട് അത്രയേറെ ശക്തമല്ലെങ്കിലും രാജീവിന്റെ കാലത്തും ഏറെക്കുറെ മുന്നോട്ടു പോയി.

ഉപജാപക സംഘങ്ങൾ ഇതേറ്റെടുത്തപ്പോഴാണ് ഇതിന്റെ ദോഷങ്ങൾ എത്ര ഭീകരമാണെന്ന് മനസ്സിലായത്. അവിടെ തുടങ്ങി കോൺഗ്രസ്സിന്റെ ക്ഷീണ കാലവും.

അതിലെ തകരാറുകൾ, പാർട്ടി വേരുകളുടെ ക്ഷയം, ഭാവി നേതൃത്വ ശേഷണം ഇതൊക്കെ ഇതിന്റെ മറുഭാഗമാണ്. ശക്തനായ നേതാവെങ്കിൽ ഒറ്റനോട്ടത്തിൽ ഉദ്യോഗസ്ഥർക്കും നാടിനും കാര്യങ്ങൾ എളുപ്പമാക്കാൻ കഴിയും എന്നത് ശരിയാണ്.

ഇതിനൊരുദാഹരണമാണ് ജയലളിത. അഴിമതി പോലും കേന്ദ്രീകരിച്ചു നടത്തി എന്ന് തമാശയ്ക്ക് പറയാറുണ്ട്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഭക്ഷണം, സൈക്കാൾ, ടി വി , ഫ്രീ സമ്മാനങ്ങൾ തുടങ്ങി അവരെ കൈയിലെടുക്കാനും ആരാധിപ്പിക്കാനും എളുപ്പമാണ്.

ഭരണവും ചിലപ്പോൾ എളുപ്പവും ആകർഷകവും ആവാം. തീരുമാനങ്ങൾ എടുക്കുകയും അത് നടത്താൻ മാത്രം വകുപ്പുകളെ ഏൽപിച്ചാലും മതി. ശേഷം രണ്ടാം മോദി സർക്കാർ കൃത്യമായി ഇത്തരം കേന്ദ്രീകരണ ഭരണം എങ്ങിനെ നടത്താമെന്ന് കാണിച്ചു തന്നു.

നോട്ടു നിരോധനവും ലോക്ക് ഡൗണും ഒക്കെ പെട്ടെന്ന് എടുക്കാനും നേതാവിനാൽ പാർട്ടിയും ഭരണവും അറിയാനും മുന്നോട്ടു പോവാനും സാധിച്ചു. രണ്ടാം പിണറായി സർക്കാറും ഈ രീതിയാൽ നയിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്.

ജനാധിപത്യ രീതിയാണോ ഇതെന്ന് ചോദിച്ചാൽ തീർച്ചയായും അല്ല, എന്നാൽ കാര്യങ്ങൾ നടത്താൻ ഒരു ഭരണാധികാരിക്ക് വളരെ എളുപ്പമാണ് ഈ സംവിധാനം.

ഒരു ജനാധിപത്യ സംവിധാനത്തിൽ അധികാരങ്ങൾ വികേന്ദ്രീകൃതമാവണം. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ അവിടെ നിന്ന് തന്നെ തുടങ്ങി , അവിടെ തന്നെ നടപ്പിലാക്കി വരണം.

അപ്പോഴേ കഴിവുറ്റ ഒരു രണ്ടാം നിര ഉണ്ടാവുകയുള്ളൂ. അല്ലാത്ത പക്ഷം അടിവേരുകൾ നഷ്ടപ്പെട്ടു പോവുന്ന നയിക്കാൻ ത്രാണിയില്ലാത്ത, മറ്റാരെയും അംഗീകരിക്കാത്ത രീതിയിലേക്ക് ഗതിമാറും.

താൻ മാത്രമല്ല, വ്യത്യസ്ത മനുഷ്യരുടെ ചിന്തകളാണ് ഒരുമിച്ചു നീങ്ങേണ്ടത് എന്ന രീതിയിൽ പാർട്ടികൾ മാറുമ്പോഴേ നേതാവു വന്നാലും പോയാലും പാർട്ടിയും ഭരണവും മുന്നോട്ടു പോവൂ.

രണ്ടാം പിണറായി സർക്കാർ ഇങ്ങനെ CMO ഓഫീസ് കേന്ദ്രീകൃത മനോഭാവത്തിലേക്ക് നയിക്കപ്പെടുവാനാണ് സാധ്യത. ഇത് ജനാധിപത്യ വ്യവസ്ഥയിൽ സി.പി.എം ന് ദൂരവ്യാപകമായ നഷ്ടങ്ങൾ ഉണ്ടാക്കും.

ചർച്ചകൾക്ക് മാത്രമുള്ള, കേൾവിക്കാർ മാത്രമുള്ള പാർട്ടി സംവിധാനവും ഏകീകൃത തീരുമാന കേന്ദ്രവും , ഭരണം സുഗമമാക്കാം. എന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതം അത്തരം സംവിധാനങ്ങൾക്ക് ഉണ്ടാകും എന്ന് കാലം തെളിയിച്ചതാണ്.

അടിത്തറയും വേരുകളും ശക്തമാവണം. അവിടെ നിന്നു തുടങ്ങണം ആശയവും ആസൂത്രണവും. അത് സ്വീകരിക്കാനും സ്വതന്ത്രമായി നടത്താനും വകുപ്പുകൾക്ക് കഴിയണം. 21 നേതാക്കൾക്ക് പകരം എല്ലാം ഒരു ഓഫീസിലേക്ക് മാറുമ്പോൾ നേതാവ് അജയ്യനാവാം. പക്ഷേ പാർട്ടിയും ഭരണവും സ്ഥായിയായി നിലനിൽക്കില്ല.

നേതാവിനു ശേഷം ശൂന്യമായ അവസ്ഥയായി മാറും. ഇത് നമ്മുടെ ജനാധിപത്യത്തെ ക്ഷീണിപ്പിക്കും. ഉദ്യോഗസ്ഥ മേധാവിത്വം വർധിക്കും. ഒരാളോട് വിധേയപ്പെട്ടാൽ മതി എന്ന തോന്നൽ ഉണ്ടാവും.

3.6 5 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

10 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
വിജോഷ്സെബാസ്റ്റ്യൻ
2 years ago

ഭാരതീയ ജനാധിപത്യ വ്യവസ്ഥിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന വകഭേദം പേടിപ്പെടുത്തുന്ന സ്ഥിതിയാണ് ഉണ്ടാക്കുന്നത്. തിരിച്ചറിവുകൾക്ക് ഓർമ്മെപ്പെടുത്തലുകൾക്ക് നന്ദി സർ

Muneer
2 years ago

മികച്ച കാലികമായ ലേഖനം..

Shareef km
2 years ago

വ്യത്യസ്ത വീക്ഷണം, എന്നാൽ സത്യവും. നന്നായിട്ടുണ്ട്.

Abdul Majeed MT
2 years ago

അധികാരം മനുഷ്യരെ എന്നും ലഹരി പിടിപ്പിക്കുന്ന അമൃതേത്താണ്. മദ്യമോ, മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്ന വർ ഷെയർ ചെയ്തേക്കാം. എന്നാൽ അധികാരത്തിന്റെ ലഹരി ഇവയ്ക്കും മേലെയായതിനാലാകാം ആരും ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഇത് അധികാര കേന്ദ്രീകരണത്തിന് വഴിവെക്കുന്നു. നിവൃത്തിയുണ്ടെങ്കിൽ പങ്കാളികളെ ഒതുക്കിയും ഒഴിവാക്കിയും സ്വയം കൈയാളപ്പെടുമ്പോൾ ജനാധിപത്യ നേതൃത്വവും ഉൾക്കൊള്ളലിന്റെ രസതന്ത്രവും മരിച്ചു വീഴുന്നു.

പ്രസക്തമാണ് എഴുത്തിലെ നിരീക്ഷണങ്ങൾ.

Thomas P Thomas
2 years ago

Congratulations Ashique Sir
Very well prophesied the reality to come. Individuals are not important in Democracy. There it does. As you emphasized mutual respect and acknowledgement are the need of the hour, for democracy today.

Thomas P Thomas
Reply to  Thomas P Thomas
2 years ago

Sorry Dies not does

Mohamed Shereef
2 years ago

യെസ്, പാർട്ടി കൾക്കും ബാധകം

Wahab kp
2 years ago

ജനാധിപത്യം കേന്ദീകൃതമായാൽ തുടക്കത്തിൽ കണ്ണംഞ്ചിപ്പിക്കും “സൗജന്യങ്ങൾ” തുരുതുരാ കിട്ടും…ആനന്ദിക്കും…വിധേയരാകും….ജനം ഒന്നടങ്കം!
എന്നാൽ, ക്രമേണ അത് കൂടിയാലൊചനകൾ ഇല്ലാതാക്കും… എല്ലാം ഒരാളിൽ നിന്നും വരുന്ന ആജ്ഞകൾ നടപ്പാക്കുന്ന പിആർഒ വർക്ക്കായി മാറും ജനാധിപത്യം…!

അങ്ങനെ ആവാതിരിക്കാൻ ജുഡീഷ്യറിമുതൽ മാധ്യമങ്ങൾ വരെ കണ്ണിൽ എണ്ണയൊഴിച്ചു സദാ കാവലാളാകണം…
എങ്കിലേ ജനാധിപത്യം മറ്റൊരാധിപത്യത്തിലേക്ക് പോകാതിരിക്കയുള്ളു..
ആ അർത്ഥത്തിൽ ഒരു താക്കീത് പോലെ ആഷിഖിന്റെ ലേഖനം അനിവാര്യമായ ഒരു ചൂണ്ടു പലക യാണ്..
അഭിവാദ്യം!
-വഹാബ് കെ പി

E K Kutty
Reply to  Wahab kp
2 years ago

Very relevant and timely intervention.
Governance with single point focus on authority and multi-point agencies for execution is a proven model when it comes to individual ministries and departments. That does not suit when it comes to Cabinet. Headed by PM or CM, each Cabinet Minister individually contribute leading to the collective policy formulation subsequent planning processes and ultimate execution. Dilution of this well accepted system of governance may lead to dictatorial tendencies, abduction of collective decision making, lack of dedication and commitment and above all loss of democratic work culture at the top layer. Not good for any state or our nation, either short or long term.

Thanks to dear Ashique Master for drawing our attention to an highly important national agenda.

E K Kutty

Wahab Kp
2 years ago

അത്…

Read More: https://openpress.news/pinarayi-vijayan-sworn-in-as-chief-minister-of-kerala-for-second-term/ OPEN PRESS | ഓപ്പണ്‍ പ്രസ്സ്

Back to top button
10
0
Would love your thoughts, please comment.x
()
x