India

വിദ്വേഷ പ്രചാരണം: അർണബിനെതിരെ എഫ്ഐആർ

മുംബൈ: റിപ്പബ്ലിക്ക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയതിന് മുംബൈ പൊലീസ് കേസെടുത്തു. ബാന്ദ്രയിലെ പൈഥോനി പൊലീസ് സ്റ്റേഷനിലാണ് അര്‍ണാബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

മുസ്ലീം സമുദായത്തിന് നേരെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന തരത്തിലും ബാന്ദ്രയിലെ പള്ളിയെ ലക്ഷ്യം വയ്ക്കുന്ന തരത്തിലും നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി റാസ എജ്യുക്കേഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് നടപടി.

നേരത്തെ സോണിയ ഗാന്ധിക്കെതിരായ വിവാദപരാമർശത്തിലും അർണബിനെതിരെ അന്വേഷണം നടന്നിരുന്നു. രാജ്യത്തെ 150 ഓളം കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലായിരുന്നു അന്വേഷണം

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x