Law

ഉമർ ഖാലിദ് മുതൽ മുഹമ്മദ് സുബൈർ വരെ; സംഘപരിവാർ പ്രതികാരനടപടികൾ അവസാനിക്കുന്നില്ല

ഡൽഹി കലാപത്തിനു പിന്നിലെ ഗൂഢാലോചനക്ക് നേതൃത്വം കൊടുത്തു എന്ന പേരിൽ UAPA ചുമത്തപ്പെട്ടു അറസ്റ്റിലായി 2 വർഷമായി പുറം ലോകം കാണാതെ തിഹാർ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് ന്റെ വിചാരണയിൽ നിന്നുള്ള ഒരു ഭാഗമാണ് താഴെ,

“Hamare desh ke pradhan mantri ko sharam aati hai … ki Donald Trump ko ye pata na chal jaye ki Hindustan mein sab changa si nahi hai… (The Prime Minister of our country is feeling ashamed… He does not want Donald Trump to know that everything is not alright in India…).”

ഈ കേസിൽ പ്രധാന തെളിവ് ആയി പ്രോസികയുഷൻ ഹാജരാക്കിയ CAA വിരുദ്ധ സമരത്തിൽ ഉമർ ഖാലിദ് നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഇത്.

To this, Justice Bhatnagar said, “What is this? How can you use the word Jumla for the Prime Minister of the country? You could have framed it in a better way. He is making the statement against the Prime Minister. Some other words could have been used for the Prime Minister. He could have stopped at.”

അതെ പ്രസംഗത്തിൽ RSS കാർ ബ്രിട്ടഷുകാർക് ഒപ്പം ആയിരുന്നു എന്ന് പറഞ്ഞതിനെ പറ്റി കോടതിയുടെ ചോദ്യം ഇതാണ്..;

“You say things like aapke (sanghi) purvaj angrezun ki dalali kar rahe the, you don’t think it is offensive. It is offensive per se. It is almost as if we distinctly get the impression that it was only one particular community that fought for India’s Independence,”

മറ്റൊന്ന്.. “You used the expression Inquilab and Krantikari. All of us know what it means. You used the expression Inquilab zindabad. That’s what we asked you.”

എത്ര പരിഹസ്യമായ കാര്യങ്ങൾ ആണ് കോടതിയിൽ നടക്കുന്നത് എന്ന് കാണിക്കാൻ ആണിത് ആദ്യം തന്നെ quote ചെയ്തത്… പ്രസംഗത്തിൽ inquilab zindabad എന്ന് ഉപയോഗിച്ചതിന് രാജ്യ ദ്രോഹക്കുറ്റം!!

വളരെ വിചിത്രമായ കേസ് ആണ് ഉമർ ഖാലിദിൻ്റേത്. ഡൽഹി riot നു പിന്നിലെ ഗൂഡലോചനക്ക് നേതൃത്വം നൽകി എന്നത് ആണ് ചാർജ് ഷീറ്റ്. എന്നാൽ അങ്ങനെ ഒരു ഗൂഢാലോചനക്ക് തെളിവ് ഒന്നും ഇല്ല.

ഉമർ ഖലീദ് ആ സമയത്തു പൊതു പരിപാടികളിൽ ഷഹീൻ ബാഗിലും മറ്റും നടത്തിയ പ്രസംഗങ്ങളിലെ ഭാഗങ്ങൾ എടുത്തു ഒക്കെ ചേർത്ത് വെച്ച് ഇയാൾ ഗൂഡലോചന നടത്തിയിട്ടുണ്ടാവാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിൽ ആണ് 2 തവണയും കോടതി ജാമ്യം നിഷേധിച്ചത്.

അതിൽ ഒരു പ്രസംഗം ആണ് മേലെ quote ചെയ്തത്, പ്രധാന മന്ത്രിയെ പറ്റി ഇങ്ങനെ ഒക്കെ പറയുമോ എന്നാണു ജഡ്ജിയുടെ ചോദ്യം!!

രഹസ്യം ആയി നടത്തിയ ആദ്യത്തെ കൊൺസ്പിരസി മീറ്റിംഗ് എന്നു ആരോപിച്ചു ഉമർ ഖാലിദ് യോഗേന്ദ്ര യാദവ് ഒക്കെ ചേർന്ന് നടത്തിയ ഒരു പ്രോഗ്രാം ആണ് പ്രോസിക്യൂഷൻ മുന്നോട് വെച്ചത്, തെളിവ് ആയി ഹാജരാക്കിയത് രഹസ്യ യോഗത്തിന്റെ അവർ തന്നെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ഫോട്ടോയും വിവരങ്ങളും!

അത് കഴിഞ്ഞുള്ള ആരോപണം ഡിസംബർ 27 നു വീണ്ടും മീറ്റിംഗ് കൂടി ഷഹീൻ ബാഗ് പ്രൊട്ടസ്റ്റ് പ്ലാൻ ചെയ്തു എന്നത് ആണ്. എന്നാൽ ആ യോഗത്തിൽ ഉമർ ഉണ്ടായിരുന്നില്ല എന്ന് പ്രോസിക്യൂഷൻ തന്നെ സമ്മതിക്കുന്നുണ്ട്.

അടുത്ത് ആണ് ഇതിലും അപഹസ്യം, ജനുവരി 8 നു വീണ്ടും യോഗം കൂടി ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ പ്ലാൻ ചെയ്തു എന്നത് ആണ്. ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന കാര്യം announce ചെയ്തത് ജനുവരി 14 നു ആണെന്ന് ചൂണ്ടി കാട്ടിയപ്പോൾ മൂന്നാമത്തെ ചാർജ് ഷീറ്റിൽ അത് തിരുത്തി സാധരണ കോൺസ്പിറസി യോഗം ആക്കി.

പബ്ലിക് പ്രസംഗങ്ങൾ അല്ലാതെ ഈ കേസിലെ ഗൂഡലോചനക്ക് ആകെ ഒരു വിറ്റ്നസ് ആണുള്ളത്, അയാളുടെ ആദ്യത്തെ മൊഴി, ഉമർ ഖാലിദ്, AAP കൗൺസിലർ ആയിരുന്ന താഹിർ ഹുസൈൻ, united against hate എന്ന സംഘടന സ്ഥാപിച്ച ഖാലിദ് സൈഫ് എന്നിവർ ഒരു കെട്ടിടത്തിലേക്ക് കയറി പോവുന്നത് പുറത്തു നിന്ന് കണ്ടു എന്നത് ആയിരുന്നു. എന്നാൽ പിന്നീട് മൊഴി തിരുത്തി അയാൾ കെട്ടിടത്തിന് അകത്തു കയറി എന്നും ട്രമ്പ് വരുമ്പോൾ വലിയ blast നടത്തണം എന്ന് ഇവർ സംസാരിക്കുന്നത് കേട്ടു എന്നു കൂടെ ചാർജ് ഷീറ്റിൽ ചേർത്തു!!

പരിഹാസ്യമായ മറ്റൊരു ഭാഗം, ഫെബ്രുവരി 17 ന് Amaravati യിൽ ANTI CAA സമരത്തിൽ ഉമർ നടത്തിയ പ്രസംഗത്തിന് പ്രോസിക്യൂഷൻ കൊടുത്ത വ്യഖ്യായനവും അത് സ്വീകരിച്ച കോടതിയും ആണ്. അതാണ്‌ കേസിലെ പ്രധാന തെളിവ്!!

ഇങ്ങനെ ആണ് ആ പ്രസംഗം അവസാ‌നിക്കുന്നത്;

“We won’t respond to violence with violence.
We won’t respond to hate with hate.
If they spread hate, we will respond to it with love.
If they thrash us with lathis, we keep holding the tricolour.
If they fire bullets, then we will hold the Constitution.
If they jail us, we will go to jail singing, ‘Saare Jahaan Se Acha Hindustan Hamara.’”

ആ പ്രസംഗത്തിലെ എഡിറ്റ് ചെയ്ത ഒരു ഭാഗം റിപ്പബ്ലിക് tv യിൽ വന്നത് ബിജെപി നേതാവ് അമിത് മാലവ്യ tweet ചെയ്തിരുന്നു.. umar khalid riot നു പ്ലാൻ ചെയ്യുക ആണെന്ന് പറഞ്ഞു കൊണ്ട് ഷെയര് ചെയ്ത ഭാഗത്തു പറയുന്നത് ഇതാണ്;

“…on the 24th (of February), when Donald Trump comes to India, we will tell that the Prime Minister and Government of India are trying to divide the country; they are destroying the values of Mahatma Gandhi; and that the people of India are fighting against the rulers. If the rulers want to divide India, the people of India are ready to work towards uniting the country. We will come out on the streets. Will you people come out.”

മുഴുവൻ പ്രസംഗം ഹാജർ ആക്കാതെ ആ ഭാഗം മാത്രം ആണ് കോടതിയിൽ ഹാജരാക്കിയത്!

ഏറ്റവും അവസാനത്തെ തെളിവ്, ഉമറിന് പോലീസ് അയച്ച സമാധാനം നിലനിർത്താൻ പറഞ്ഞു കൊണ്ടുള്ള മെസേജ് സോളിഡാരിറ്റി ഫോർ ഡൽഹി പ്രൊട്ടസ്റ്റ് എന്ന പേരിൽ സംവിധായകൻ രാഹുൽ റോയ് നിർമിച്ച whatsapp ഗ്രൂപ്പിലേക് അയച്ചു എന്നത് ആണ്. അത് പോലീസിൻ്റെ ടെസ്റ്റ് ആയിരുന്നു പോലും ഉമറിന്റെ involvement മനസ്സിലാക്കാൻ.

ആ ഗ്രൂപ്പിൻ്റെ ഉദ്ദേശം CAA സമരത്തിന് “secular cover, gender cover and media cover” കൊടുക്കുക എന്നത് ആയിരുന്നു എന്നും അത് വരെ ഒരു സമുദായത്തിന്റെ മാത്രം പ്രതിഷേധം ആയതു കൊണ്ട് പൊലീസിന് അടിച്ചമർത്താൻ എളുപ്പം ആയിരുന്നു എന്നും ചാർജ് ഷീറ്റിൽ ഉണ്ട്!!!

ഏറ്റവും ഐറണി, ഈ ഒരു സമയത്ത്, അതായത് കലാപം നടക്കുമ്പോൾ ഉമർ ഡൽഹിയിലെ ഉണ്ടായിരുന്നില്ല എന്നത് ആണ്.

ഇത്രയും എഴുതിയത് മേലെ പറഞ്ഞ വാദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഉമർ ഖാലിദിനെ 2 വർഷത്തിന് മേലെ ആയി തടവിൽ ഇട്ടിരിക്കുന്നത് എന്ന് പറയാൻ ആണ്!

ഫോളോ ചെയ്ത കേസ് ആയത് കൊണ്ട് ഡീറ്റൈൽസ് എഴുതി എന്ന് മാത്രം. ആക്ടിവിസ്റ്റുകളെ ജയിലിൽ അടച്ച ഓരോ കേസും എടുത്തു നോക്കിയാൽ ഇങ്ങനെ ആണ്.

കലാപം ഉണ്ടാകാൻ നോക്കി എന്ന പേരിൽ സിദ്ധീഖ് കാപ്പനെതിരെ ഉള്ള UAPA ചാർജ് ഷീറ്റിൽ ഒരു തെളിവ് പോലും ഇല്ല, പകരം;

He did not write like a “responsible” journalist and only reported events related to Muslims, in the writing, the Muslims have been portrayed as victims (who) were beaten up by police and were asked to go to Pakistan. It is evident from the writing that it has been done to incite Muslims”

എന്നത് പോലെ ഉള്ള ആരോപണങ്ങൾ ആണ് Uttar Pradesh Special Task Force ന്റെ charge sheet ൽ ഉള്ളത്!

അവസാനം ബലാൽസംഘം ചെയ്തു കൊല്ലപെട്ട കുട്ടിയുടെ ശരീരം അടക്കം ചെയ്യുമ്പോൾ വയലൻസിന് ആഹ്വാനം ചെയ്തു എന്ന പേരിൽ രണ്ടു സാക്ഷികളെ ഹാജരാക്കി, എന്നാൽ കാപ്പൻ സംഭവ സ്ഥലത്തു എത്തിയിട്ട് പോലും ഉണ്ടായിരുന്നില്ല, വഴിക്ക് വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടത് ആണ്!!

ദൽഹി മുസ്ലിം വംശഹത്യ കേസിൽ അറസ്റ്റിൽ ആയവരിൽ safoora zargar ( she was pregnant while arrested), Gulfisha khatoon , sharjeel imam, പിഞ്ചറാ ടോഡ് ഫെമിനിസ്റ്റ് ഗ്രൂപ്പിലെ Natasha Narwal , Devangana Kalita , AAP കൗൺസിലർ ആയിരുന്ന താഹിർ ഹുസൈൻ, ജനത ദൾ നേതാവ് ആയിരുന്ന മീരാൻ ഹൈദർ തുടങ്ങി ധാരാളം പേര് വിചാരണ കാത്തു കഴിയുന്നുണ്ട്.

ഇവരിൽ ഒക്കെ കോമൺ ആയിട്ടുള്ളത് CAA സമരത്തിൽ സജീവം ആയിരുന്നു എന്നത് മാത്രം ആണ്. ഡൽഹി കലാപ ഗൂഢാലോചന എന്നാണ് ചാർജ് ഷീറ്റ് എങ്കിലും ആന്റി CAA സമരക്കാരെ ഒന്നാകെ അകത്താകുക എന്ന ഉദേശത്തിൽ ഉള്ള പ്രതികാര നടപടി ആണ് സർക്കാർ ചെയ്യുന്നത്.

UAPA പോലുള്ള draconian നിയമങ്ങൾ കയ്യിൽ ഉള്ളപ്പോൾ പ്രത്യേകിച്ച് തെളിവിൻ്റെ ആവശ്യം ഒന്നും ഇല്ല താനും. പരസ്യമായി ആയുധവും എടുത്തു ഇറങ്ങി വയലന്സിന് നേതൃത്വം കൊടുത്ത കോമൽ ശർമമാരും, ഗോലി മാരോ എന്ന് പ്രസംഗിച്ച അനുരാഗ് താകുർമാർക്കും നേരെ കേസ് ഒന്നും ഇല്ല എന്നത് കൂടെ ചേർത്ത് വായിക്കണം.

മുസ്ലിംകൾ ഇരകളായ ഒരു കലാപത്തിന്റെ പേര് പറഞ്ഞാണ് ഇരകൾക്ക് വേണ്ടി ശബ്‌ദിച്ചവരെ തന്നെ ജയിലിൽ ഇടുന്നത്. ശബ്ദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി draconian നിയമങ്ങൾ ഉപയോഗിച്ചു ജയിലിൽ അടച്ചു കൊണ്ടേ ഇരിക്കുക ആണ്.

സഞ്ജീവ് ഭട്ടും, സ്റ്റാൻ സ്വാമിയും മുതൽ ഭീമ കോരിഗോൻ കേസിൽ ജയിലിൽ ആയവർ, കള്ള തെളിവ് ഉണ്ടാക്കി അറസ്റ്റ് ചെയ്യപ്പെട്ട ഹാനി ബാബുവിനെ പോലെ ഉള്ളവർ എന്ന് തുടങ്ങി ഒടുവിൽ ടീസ്റ്റയിലും, ശ്രീകുമാറിലും, സുബൈറിലും ഒക്കെ എത്തി നിൽക്കുന്നു.

“India is the largest democratic country”———————————
“In my long hours of silence and an otherwise apocalyptic solitude,
I keep telling myself not to turn bitter about my circumstances.
It is quite easy to succumb to bitterness.
But bitterness would not leave me good for anything productive,
certainly not for the fight we have set out to fight—
of reclaiming our country from the forces of hate and divisions.”

തിഹാർ ജയിലിൽ വെച്ച് ഉമർ ഖാലിദ് എഴുതിയ ഡയറിയിലെ വരികൾ.

മുഹമ്മദ് പി. എം.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x