Middle EastPravasi

ഫോക്കസ് ഖത്തർ നാഷണൽ ഡേ പ്രോഗ്രാം സംഘടിപ്പിച്ചു

49ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തർ ഫോക്കസ് വില്ലയിൽ നാഷണൽ ഡേ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചു. ഖത്തര്‍ 360 ഡിഗ്രി എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഫോക്കസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. കോവിഡ് ‌ പ്രോട്ടോകോൾ ക‍ൃത്യമായി പാലിച്ചു കൊണ്ട്  സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ഖത്തറെന്ന രാജ്യത്തെ അടുത്തറിയുന്ന വ്യത്യസ്തയിനം പരിപാടികളും കുട്ടികളുടെ കലാ വിരുന്നും നടന്നു. കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങളിൽ  റോഡ് ഷോയും നടത്തി.


പരിപാടിയുടെ ഉദ്ഘടനം ഫോക്കസ് സിഇഒ അഷ്‌ഹദ്‌ ഫൈസി നിർവഹിച്ചു. അയൽ ‌രാജ്യങ്ങളുടെ ഉപരോധവും കൊണ്ട് ഒറ്റപ്പെടുത്താൻ ശ്രമിച്ച ഖത്തർ എന്ന കൊച്ചു രാജ്യം വ്യക്തമായ പദ്ധതികളും നിശ്ചയ ദാർഢ്യവും കൊണ്ട് സ്വയം പര്യാപ്തത കൈവരിക്കുകയും ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് സി ഇ ഒ പറഞ്ഞു. ശക്തമായ സമ്മർദ്ദങ്ങൾക്കിടയിലും കൊറോണ എന്ന മഹാമാരിയെ പിടിച്ചുകെട്ടുക മാത്രമല്ല കഷ്ടത അനുഭവിക്കുന്ന ലോകത്തെ പല രാജ്യങ്ങളിലേക്കും മരുന്നും ഭക്ഷണ സാധനങ്ങളും പോലുള്ള സഹായ ഹസ്തങ്ങള്‍ എത്തിക്കുന്നതിലും രാജ്യം മുന്നിട്ടു നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സ്വദേശികളെയും വിദേശികളെയും രാജ്യ പുരോഗതിയുടെ അടയാത്ത മിഴികളായി എന്നും അവർ നെഞ്ചോടു ചേർത്തുകൊണ്ടിരിക്കുന്നതില്‍ സ്നേഹവും കടപ്പാടുമുണ്ടെന്ന് ഫോക്കസ് ഖത്തര്‍ അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടു. ഇതിനോടകം ലോകത്തിന്ന് തന്നെ മാതൃകയായി മാറിയ ഖത്തറിന് ഫോക്കസ് ഖത്തറിന്റെ എല്ലാ വിധ പിന്തുണയും ആശംസകളും നേർന്നു. ഡെപ്യൂട്ടി സിഇഒമാരായ ഹാരിസ് പി ടി, ഫാഇസ് എളയോടൻ, മുന്‍ സി ഇ ഒ മുനീര്‍ മാട്ടൂല്‍ എന്നിവര്‍ സംസാരിച്ചു. 


ഫോക്കസ് ഖത്തർ ഫിനാൻസ് മാനേജർ സി മുഹമ്മദ് റിയാസ്,  സെക്രട്രിയേറ്റ് അംഗങ്ങളായ അമീനുർറഹ്മാൻ എ എസ്, അനീസ് അസീസ്, അമീർഷാജി, ബാസിൽ കെ എന്‍ കൂടാതെ ഫോക്കസ് ലേഡീസ് പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
0 0 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x