Kerala

പ്രതിപക്ഷത്തെ ഇനി വി ഡി സതീശൻ നയിക്കും

തലമുറ മാറ്റം വേണമെന്ന കോൺഗ്രസിലെ യുവനേതാക്കളുടെ ആവശ്യം ഒടുവിൽ ഹൈക്കമാൻഡ് കേട്ടു. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു.

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് സമ്മതികുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ താല്പര്യവും സതീശൻ തന്നെ ആയിരുന്നു.

യുവ എം.എല്‍.എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.

വി ഡി സതീശനെ തെരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.

എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി ‍സതീശൻ. നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചായി അഞ്ചാം തവണ പറവൂരിൽ നിന്ന് എംഎൽഎ ആയി ജയിച്ചു.

ഇടതു തംരഗത്തിലും ലീഡ് ഉയർത്തിയാണ് ഇത്തവണ വി ഡി സതീശൻ പറവൂരിൽ ജയിച്ചു കയറിയത്. 21,301 വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷമാണ് സതീശന് ല​ഭിച്ചത്. 2016ൽ ഇത് 20,634 വോ​ട്ടാ​യി​രു​ന്നു.

മ​റ്റെ​ല്ലാ​യി​ട​ത്തും ലീ​ഡ് നേ​ടി​യാ​ലും ഇ​ട​തു​ കോ​ട്ട​യാ​യ വ​ട​ക്കേ​ക്ക​ര​യി​ൽ മു​ന്നി​ലെ​ത്താ​ൻ കഴിഞ്ഞി​ട്ടി​ല്ലെ​ന്ന ച​രി​ത്രം സ​തീ​ശ​ൻ ഇ​ക്കു​റി തി​രു​ത്തി​ക്കു​റി​ച്ചു. 1148 വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് വ​ട​ക്കേ​ക്ക​ര​യി​ൽ ല​ഭി​ച്ച​ത്. ചേ​ന്ദ​മം​ഗ​ലം, കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 3000ത്തി​ലേ​റെ​യും പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യി​ലും വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലും 4000ത്തി​ലേ​റെ​യുമായിരുന്നു ഭൂരിപക്ഷം.

സാമ്പത്തിക വിഷയങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ള സതീശൻ,​ യുഡിഎഫ് അധികാരത്തിലെത്തിയാൽ ധനമന്ത്രിയാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ വിശ്വസിച്ചിരുന്നത്. ലോട്ടറി,​ മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ ധനമന്ത്രി തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശനാണ്. ഏത് വിഷയവും ആഴത്തിൽ പഠിക്കുകയും നിയമസഭയിലും പുറത്തും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്റെ വലിയ മികവ്.

എറണാകുളം മരട് സ്വദേശിയായ സതീശൻ 2001ലാണ് പറവൂരിൽ ആദ്യം മത്സരിച്ചത്. സിപിഐയിലെ കെ എം ദിനകരനായിരുന്നു എതിരാളി. 7792 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2006ലും ദിനകരനെ തോല്പിച്ചു. 2011ലും 2016 ലും വിജയം ആവർത്തിച്ചു. പി കെ വാസുദേവൻനായരുടെ മകൾ ശാരദാ മോഹനനെയാണ് 2016ൽ പരാജയപ്പെടുത്തിയത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x