
Middle EastNews
സൗദി – യാത്രാ വിലക്ക് നീക്കി
കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി ഏർപ്പെടുത്തിയ യാത്രാ വിലക്ക് പൻവലിച്ചു. വ്യോമ, കടൽ, റോഡ് മാർഗം സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നീക്കുക.
അതേ സമയം ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക തുടങ്ങി കോവിഡ് വകഭേദ വ്യാപനം സംഭവിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവർ സൗദിയിൽ പ്രവേശിച്ചാൽ 14 ദിവസം ക്വാറൻ്റേനിൽ കഴിയണം. പതിമൂന്നാമത്തെ ദിവസം വീണ്ടും ടെസ്റ്റ് നടത്തണം, ശേഷം മാത്രമെ പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ.