
ടിപ്പു സുൽത്താന്റെ ഓർമ്മക്കായി റോൾസ് റോയ്‌സ് ലിമിറ്റഡ് എഡിഷൻ
2015 ൽ ഇന്ത്യൻ ചരിത്രത്തിലെ വീരോതിഹാസം ടിപ്പു സുൽത്താന്റെ ഓർമ്മക്കായി ബ്രിട്ടീഷ് അത്യാഢംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് അവരുടെ ഏറ്റവും വിലകൂടിയ വണ്ടികളിൽ ഒന്നായ “ഗോസ്റ്റ്” ന്റെ ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ ഇറക്കി.

സാക്ഷാൽ മൈസൂർ കടുവ ടിപ്പു സുൽത്താനുള്ള ആദരവായിട്ട്, Ghost Mysore Collection എന്ന പേരിൽ മൂന്നു വണ്ടികളാണ് റോൾസ് റോയ്‌സ് നിർമ്മിച്ചത്. മൂന്നും അബുദാബിയിൽ വിറ്റു പോകുകയും ചെയ്തു. ടിപ്പുവിനോടുള്ള ബഹുമാനർത്ഥം കടുവയുടെയും മയിലിന്റെയും പ്രത്യേക ചിത്രങ്ങൾ ആലേഖനം ചെയ്താണ് വാഹനം നിർമ്മിച്ചത്.

അറബിയിൽ മൈസൂർ സമ്പത്തും അധികാരവും സൂചിപ്പിക്കുന്നു. Bespoke ഗോസ്റ്റ് മൈസൂർ ശേഖരത്തിന് extended വീൽബേസ് മോഡലുകൾ ലഭിക്കുന്നു, ഒപ്പം മയിൽ ചിഹ്നമുള്ള സവിശേഷമായ ഒരു കോച്ച്‌ലൈനും. കമ്പനിയുടെ Bespoke വിഭാഗമാണ് മൈസൂർ കളക്ഷൻ സൃഷ്ടിച്ചത്. ക്യാബിനകത്ത്, രണ്ട്-ടോൺ ഇന്റീരിയറിന് കടുവയും മയിലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെഡ്‌റെസ്റ്റും വുഡ് ട്രിം, മൈസൂർ ബ്രാൻഡഡ് sill പ്ലേറ്റുകളും ഉപയോഗിച്ചിട്ടുണ്ട് എന്നതും പ്രത്യേകതയാണ്.