KeralaYouth

കൂടോത്ര കൊലപാതകങ്ങളുടെ ധാർമിക ഉത്തരവാദിത്തം, അന്ധവിശ്വാസ പ്രചാരകർക്ക്: ഐ എസ് എം

കോഴിക്കോട്: കാസർഗോഡ് പൂച്ചക്കാട്, വയനാട് ചൂണ്ടേൽ എന്നിവിടങ്ങളിൽ നടന്ന ആഭിചാര, മന്ത്രവാദ കൊലപാതകങ്ങൾ നാണം കെടുത്തുന്നതാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കൂടോത്രത്തിന് ഫലമുണ്ടെന്നും ജിന്നു ചികിൽസ പ്രാമാണികമാണെന്നും പ്രബോധനം നടത്തുന്ന പ്രസ്ഥാനങ്ങൾ ഈ മരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം.

മുസ്ലിംകൾക്കിടയിലെ അന്ധവിശ്വാസ നിർമാർജനത്തിന് വേണ്ടി ഒരു കാലത്ത് പ്രവർത്തിച്ചിരുന്നവർ തന്നെ സിഹ്റിന്റെ ഫലസിദ്ധി സ്ഥാപിക്കാൻ വേണ്ടി സംഘടനാ മിഷണറി ഉപയോഗപ്പെടുത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വർണം തിരിച്ചു ചോദിച്ചതിനാണ് കൊന്നുകളഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ട ജിന്നുമ്മ എന്നറിയപ്പെടുന്ന മന്ത്രവാദിനിയുടെ പ്രവർത്തനങ്ങളുടെ നിദാനം കൂടോത്രം പോലുള്ള അന്ധവിശ്വാസങ്ങളാണ്.

വയനാട് ചൂണ്ടേലിൽ സുമൽഷാദ് തന്റെ ഹോട്ടലിന് മുന്നിൽ സിഹ്ർ ചെയ്ത അബ്ദുൽ നവാസിനെയാണ് കൊലചെയ്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഹോട്ടലിന് മുൻവശത്തുനിന്ന്, വാഴയിൽ വച്ചനിലയിൽ കോഴിയുടെ തല, പട്ട്, ഭസ്മം, മഞ്ഞപ്പൊടി, വെറ്റില, പാക്ക് എന്നിവ ലഭിച്ചിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നവാസാണ് കോഴിയുടെ തലയുൾപ്പെടെ കടയുടെ മുന്നിൽ കൊണ്ടുവച്ചതെന്ന് കണ്ടെത്തിയതിനാലാണ് സുമൽഷാദ് കൊലപാതകം നടത്തുന്നത്.

മുസ്ലിം സമൂഹത്തെ അന്ധവിശ്വാസത്തിലേക്ക് തിരിച്ച് വഴിനടത്തുന്ന പ്രവർത്തനങ്ങൾ നവോത്ഥാന പ്രസ്ഥാനങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവർ ഉപേക്ഷിക്കാൻ തയ്യാറാകണം. ഏകദൈവ വിശ്വാസം പകർന്നു നൽകുന്ന നിർഭയത്വത്തിലേക്ക് ജനങ്ങളെ കൊണ്ടുവരാൻ ഇവർ ശ്രമിക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ഹാസിൽ മുട്ടിൽ, അദീബ് പൂനൂർ, ഡോ.സുഫിയാൻ അബ്ദുസത്താർ, ഡോ.മുബശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിക്ക് മാഞ്ഞാലി, ഡോ.റജുൽ ഷാനിസ്, നസീം മടവൂർ, ഡോ.യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ.ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, മുഹ്‌സിൻ തൃപ്പനച്ചി, ഷാനവാസ് ചാലിയം, അബ്ദുസ്സലാം ഒളവണ്ണ, ഫാദിൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x