Kerala

മുസ്ലിം വിരുദ്ധ വർഗീയ ആശയങ്ങളുമായി പു.ക.സ; വിമർശനങ്ങൾക്കൊടുവിൽ വീഡിയോ തിരുത്തി

പ്രതികരണം/പ്രശാന്ത് കൊളിയൂർ

കടുത്ത വിമർശനം ഉയർന്നതിനെത്തുടർന്ന് പു.ക.സ തങ്ങളുടെ ഇടത്പക്ഷ പ്രചരണ വീഡിയോകൾ തിരുത്താൻ തയ്യാറായിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ വരുത്തിയ തിരുത്തലും അവർ സമൂഹത്തിൽ പടർത്താൻ ശ്രമിക്കുന്ന വർഗ്ഗീയ ആശയങ്ങളെ തുറന്ന് കാണിക്കുന്നതാണ്.

പുകസയുടെ രണ്ട് വീഡിയോകളാണ് കൂടുതൽ വിമർശിക്കപ്പെട്ടത്. ഒന്ന് ബ്രാഹ്മണ വീട്ടിലെ ദാരിദ്യം പറയുന്നതും മറ്റൊന്ന് മുസ്ലിങ്ങൾക്കെതിരായ വർഗ്ഗീയത പടർത്തുന്നതും.

ഇതിൽ ബ്രാഹ്മണരുടെ ദാരിദ്ര്യം പറയുന്നത് പൂർണ്ണമായും പിൻവലിച്ചു. എന്നാൽ രണ്ടാമത്തേത് ചില ഭാഗങ്ങൾ എഡിറ്റ് ചെയ്ത് വീണ്ടും പ്രചരിപ്പിക്കുന്നു.

ബ്രാഹ്മണ ദാരിദ്ര്യം പറയുന്ന വീഡിയോയിൽ സംവരണ വിരുദ്ധമായ യുക്തിയാണ് ഉണ്ടായിരുന്നത്. സാമ്പത്തിക സംവരണത്തിനായുള്ള സിപിഎം നിലപാടാണ് അതിന്റെ അടിസ്ഥാന ഘടകമായി വർത്തിച്ചത്.

അതേ സമയം ഒരു സമുദായത്തെയും നേരിട്ടോ പരോക്ഷമായോ ആക്രമിക്കുന്ന ഒന്നും തന്നെ ആ വീഡിയോയിൽ ഇല്ലായിരുന്നു. സംവരണീയ സമുദാങ്ങളിൽ പ്രകോപനം ഉണ്ടാക്കും എന്നതൊഴികെ. ഈ വീഡിയോ പൂർണ്ണമായും നീക്കിയിട്ടുണ്ട്.

ആഹാ! ഹിന്ദുകളെ പ്രതിനിധീകരിക്കുന്ന ‘പൂണൂലിട്ട പൂജാരിയുടെ പട്ടിണി’ക്ക് ശേഷം, മുസ്ലിങ്ങളിൽ നിന്ന് ‘രാജ്യദ്രോഹി ആയ മകനെ തള്ളിപ്പറഞ്ഞു പെൻഷൻ വാങ്ങുന്ന ഉമ്മ!’ സംഘികൾ പറയുമോ ഇതുപോലെ? പുരോഗമന കലാസാഹിത്യ സംഘം വോട്ട് പിടിക്കുന്നത് ഇടതുപക്ഷത്തിന് വേണ്ടിയാണോ ബിജെപിക്ക് വേണ്ടിയാണോ? തമ്മിലുള്ള വ്യത്യാസം പു.ക.സ ക്ക് കാണാൻ പറ്റുന്നില്ലെന്ന് തോന്നുന്നു.? വീഡിയോ അവസാനം വരെ കാണുക : https://www.facebook.com/watch/?v=754377535198337Posted by Midhun K Madhu on Thursday, 25 March 2021

രണ്ടാമത്തെ വീഡിയോ മുസ്ലിം സമുദായത്തെ നേരിട്ട് പരാമർശിക്കുന്നതാണ്. തുടക്കം മുതൽ ഒടുക്കം വരെ മുസ്ലീങ്ങൾക്കെതിരായ സൂചനകൾ കുത്തിനിറച്ചതായിരുന്നു ആ വീഡിയോ. ആശയപരമായി നോക്കിയാലും സൗന്ദര്യ ശാസ്ത്രപരമായി നോക്കിയാലും മുസ്ലിം സമുദായത്തിന് എതിരായ ഘടകങ്ങളായിരുന്നു അതിൽ നിറയെ.

എന്നാൽ അതിലെ രാജ്യദ്രോഹി പരാമർശം മാത്രം നീക്കം ചെയ്ത് ബാക്കി അതുപോലെ പ്രദർശിപ്പിച്ചിരിക്കുകയാണ് ഈ ഇടത് സംഘം. വസ്ത്രധാരണത്തിലും ഭാഷാ പ്രയോഗത്തിലും കുടുംബ സൂചനകളിലും എല്ലാം മുസ്ലിം സമുദായത്തെ പ്രാകൃതവത്ക്കരിക്കുന്ന, ക്രിമിനൽവത്ക്കരിക്കുന്ന പ്രതിലോമ ഘടകങ്ങൾ അപ്പടി നിലനിർത്തി വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത് ആ സമുദായത്തോടുള്ള വെല്ലുവിളി തന്നെയാണ്.

ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഏതൊക്കെ വിഭാഗങ്ങളുടെ വോട്ടാണ് ലക്ഷ്യമിടുന്നത് എന്നാണ് ഈ പ്രചരണത്തിലൂടെ വ്യക്തമാകുന്നത്. മുസ്ലിങ്ങളെ പൈശാചികവത്ക്കരിക്കുമ്പോൾ ആനന്ദം തോന്നുന്നവരുടെയും കടുത്ത ഹിന്ദുത്വരുടെയും വോട്ടുകൾ ഉറപ്പാക്കാനാണ് ഇടത്പക്ഷത്തിന്റെ തീവ്രശ്രമം.

5 2 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abdul Jabbar
3 years ago

വൃദ്ധ സദനങ്ങളിലെ മതപരമായ എണ്ണം നോക്കിയാൽ മുസ്ലിംകൾ തീരെ തന്നെയില്ലാ എന്ന് പലരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മത വിരോധം കൊണ്ട് സഖാക്കൾ അത് മറച്ചു പിടിക്കേണ്ട കെട്ടോ..?

Back to top button
1
0
Would love your thoughts, please comment.x
()
x