സമുദായ ഐക്യം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തുക: ഐ എസ് എം കേരള
കോഴിക്കോട്: സമുദായത്തിനിടയിലെ പരസ്പ്പര ഐക്യവും സഹവർതിത്വവും കാത്ത്സൂക്ഷിക്കാൻ അതത് സംഘടനകൾ ജാഗ്രത പുലർത്തണമെന്ന് ഐ എസ് എം സംസ്ഥാന കൗൺസിൽ ആഹ്വാനം ചെയ്തു.
സംഘടനാ വൈവിധ്യങ്ങളെ നിലനിർത്തികൊണ്ട് പൊതുവിഷയങ്ങളിൽ യോജിച്ച മുന്നേറ്റങ്ങൾക്ക് സമുദായ സംഘടനകൾ തയ്യാറാവണം. മുസ്‌ലിം സമുദായത്തിന്റെ സാനിധ്യം മുഴുവൻ മനുഷ്യർക്കും ആശ്വാസകരമായി അനുഭവപ്പെടുക എന്നത് സമുദായത്തിന്റെ ബാധ്യതയാണ്. മുഴുവൻ മനുഷ്യരുടെയും, പ്രകൃതിയുടെയും നീതിയുടെ പക്ഷത്തായിരിക്കണം സമുദായം നിലകൊള്ളേണ്ടത്.
പൊതുസമൂഹത്തിന് നന്മയിൽ അതിഷ്ഠിതമായ സാനിധ്യമായി നിൽക്കേണ്ട മുസ്‌ലിം സമൂഹത്തിനിടയിൽ അനാവശ്യ ഭിന്നകൾ ആശങ്കയോടെ നോക്കിക്കാണുന്നു. പൊതുവിഷങ്ങളിലെ സമുദായത്തിന്റെ യോജിപ്പ് ഉറപ്പ് വരുത്താൻ സമുദായ രാഷ്ട്രീയ നേതൃത്വം ജാഗ്രത പുലർത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
കെ എൻ എം മർകസുദ്ദഅവ സെക്രട്ടറി എൻ എം അബ്ദുൽ ജലീൽ മാസ്റ്റർ കൗൺസിൽ ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ഷൻ ഓഫീസർ സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.
പ്രസിഡൻറ്റ്: ഡോ.അൻവർ സാദത്ത്
ജനറൽ സെക്രട്ടറി: ഹാസിൽ മുട്ടിൽ
ട്രഷറർ: അദീബ് പൂനൂർ
ഡോ. സുഫ്യാൻ അബ്ദുൽ സത്താർ, ഡോ.മുബഷിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിഖ് മാഞ്ഞാലി (വൈസ് പ്രസിഡന്റുമാർ), ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ഡോ.യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ.ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ് (സെക്രട്ടറിമാർ), സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, മുഹ്‌സിൻ തൃപ്പനച്ചി, സലാം ഒളവണ്ണ, ഫാദിൽ റഹ്‌മാൻ, ഷാനവാസ് ചാലിയം (സെക്രട്ടേറിയേറ്റ് മെമ്പർമാർ) എന്നിവരെ 2025-2027 കാലത്തേക്കുള്ള സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS