KeralaPolitical

ബിനീഷ് കോടിയേരി; ഭരണകൂട ഭീകരതയും പോലീസ് വാദങ്ങളും

ഹാനി ഹിലാൽ

ബിനീഷ് കോടിയേരിയുടെ ട്രു കോപ്പി തിങ്കിലെ ഇൻ്റർവ്യൂ കണ്ടു. നന്നായിട്ട് സംസാരിക്കാൻ അറിയുന്ന തികഞ്ഞ രാഷ്ട്രീയ ബോധ്യമുള്ള ഒരാളായാണ് ബിനീഷിനെ അനുഭവപ്പെട്ടത്.

ഇതിന് മുമ്പ് സിനിമയിൽ അല്ലാതെ ബിനീഷ് സംസാരിക്കുന്നത് കണ്ടിട്ടില്ല, അത് കൊണ്ട് തന്നെ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്ന ബിനീഷിനെ പറ്റിയുള്ള അപവാദങ്ങൾക്കൊക്കെ ബിനീഷ് കൃത്യമായി മറുപടി പറയുന്നുണ്ട്. കാണേണ്ട ഇൻ്റർവ്യൂ ആണ്.

ശ്രദ്ധേയമായി തോന്നിയത് UAPA കേസിൽ ജയിലിൽ പോയതിനു ശേഷം ബിനീഷ് പറയുന്ന അനുഭവങ്ങൾ ആണ്.

ഇത്തരം കേസുകളിൽ ബാംഗ്ലൂരിൽ കിടക്കുന്നവർ അനവധി ആണെന്നും പലരും ഒരു സമുദായത്തിൻ്റെ പേരിൽ ആണ് അകത്തു കിടക്കുന്നതും അതിദയനീയമായ അവസ്ഥയാണ് ജയിലുകളിൽ ഇവർ അനുഭവിക്കുന്നതെന്നും ബിനീഷ് പറയുന്നുണ്ട്.

മറ്റ് UAPA കേസുകളിൽ ഒക്കെ നടക്കുന്ന modus operandi ആണ് ഏതെങ്കിലും ഒരാളെ മാപ്പ് സാക്ഷി ആക്കി മറ്റുള്ള തടവുക്കാർക്കേതിരെയുള്ള കേസ് ശക്തിപ്പെടുത്തുക എന്നത്. ബിനീഷിനോട് ആവശ്യപ്പെട്ടതും അത് തന്നെ. കേരളത്തിൽ അലനോട് ആവശ്യപ്പെട്ടതും ഇത് തന്നെയായിരുന്നു.

ഇതേ പറ്റി ഹർഷൻ ചോദിച്ചപ്പോൾ ബിനീഷ് പറയുന്നത് തന്നെ “UAPA ക്ക് എതിരാണ്, നേരത്തെ പറഞ്ഞ പോലെ ഉള്ള മുദ്ര ചാർത്തൽ ആണ് ഇതും, Maoist എന്ന് മുദ്ര ചാർത്തിയാൽ പിന്നെ അവരെ ആരും സഹായിക്കില്ലല്ലോ” എന്നാണ്.

ജയില്‍, ഗൂഢാലോചന, അലന്‍-താഹ | ബിനീഷ് കോടിയേരി സംസാരിക്കുന്നു

ജയില്‍, ഗൂഢാലോചന, അലന്‍-താഹ | ബിനീഷ് കോടിയേരി സംസാരിക്കുന്നു. INTERVIEW: ബിനീഷ് കോടിയേരി / ടി.എം. ഹര്‍ഷന്‍ …Posted by Truecopy THINK on Thursday, 9 December 2021

ബിനീഷ് ഇൻ്റർവ്യൂവിൽ ഉടനീളം പറഞ്ഞ ഭരണകൂട ഭീകരതയും, യാതൊരു അടിസ്ഥാനവും ഇല്ലാത്ത കേസുകളും പോലീസ് വാദങ്ങളും, ജയിലുകളിൽ ഇത്തരം കേസിൽ പെട്ടവർ അനുഭവിക്കേണ്ടി വരുന്ന ഏകാന്തതയും ക്രൂരതയും, അനിശ്ചിതത്വം മൂലം കുടുംബം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും ഒക്കെ ഉള്ളതാണ്.

ഇവിടെ അത് അനുഭവിച്ചത് അലൻ/ത്വാഹാ എന്ന ചെറുപ്പക്കാരും അതിനു അനുമതി കൊടുത്തതും സമൂഹത്തിൽ പോലീസ് ഭാഷ്യത്തിന് ഉറപ്പ് കൊടുത്തതും പിണറായി വിജയൻ എന്ന പോലീസ് മന്ത്രിയും ആണെന്ന് മാത്രം.

ബിനീഷിൻ്റെ സ്ഥാനത്ത് നിൽക്കുന്ന ഒരാൾ (കോടിയേരിയുടെ മകൻ എന്ന നിലയിലും പാർട്ടിക്കാർക്കിടയിൽ സ്വീകാര്യൻ എന്ന നിലയിലും) ഈ കേസിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത് സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടിയാണ്, അതിനു അയാൾ അങ്ങേയറ്റം പ്രശംസ അർഹിക്കുന്നുണ്ട്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x