BusinessOpinion

5 ലക്ഷം നിക്ഷേപിച്ചാൽ മാസം 50,000; അത്യാഗ്രഹം മൂത്ത് കെണിയിൽ വീഴുന്ന മലയാളികൾ

പ്രതികരണം/റാഡോ പോൾ

മലയാളി പലപ്പോഴും പൊളിയല്ല… 5 ലക്ഷം നിക്ഷേപിച്ചാൽ 50000 മാസം കിട്ടുന്ന ബിസിനസ്സുണ്ടോ? ഒരു ലക്ഷം മുടക്കിയാൽ മാസം 10000 കിട്ടുമോ? ഈ രീതിയിലുള്ള അന്വേഷണങ്ങൾ FB പേജുകളിൽ നിറയെ കാണാറുണ്ട്, മറിച്ചുള്ള വാഗ്ദാനങ്ങളും.

എന്റെ അറിവിൽ ഇത്രത്തോളം ലാഭം തരാൻ പറ്റുന്ന (നിയമപരമായ) ഒരു ബിസിനെസ്സും നിലവിലില്ല, പ്രത്യേകിച്ചും ഇപ്പോളത്തെ സാഹചര്യത്തിൽ.

പരിധിയിൽ കവിഞ്ഞുള്ള ലാഭവിഹിതം ആരെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ ഓർക്കുക, നേരായ രീതിയിൽ സ്ഥിരമായി അത് നൽകാൻ കഴിയില്ല, എന്തോ ഒരപകടം പതിയിരിക്കുന്നുണ്ട്.

ഇന്ത്യൻ സാഹചര്യത്തിൽ ബിസിനെസ്സിൽ നിന്നുമുള്ള ലാഭം കൊണ്ടു മുടക്കു മുതൽ തിരിച്ചു കിട്ടണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഏഴെട്ടു വർഷമെങ്കിലുമെടുക്കും. ചിലതിനു അതിലും കൂടുതൽ.

ഓരോ സെക്ടറിനെ depend ചെയ്തും അതിൽ വ്യത്യാസം വരുമെങ്കിലും ഒരു പൊതുവായ കണക്കിങ്ങനെയാണ്. Average retail margin 10%, അതിലും വലിയ പ്രതീക്ഷ വച്ചു നടത്തുന്ന നിക്ഷേപങ്ങൾ, നിങ്ങളെ അബദ്ധങ്ങളിൽ കൊണ്ടു പോയി ചാടിച്ചേക്കാം.

പ്രലോഭനങ്ങളിൽ വീണു പോകാതെ പ്രായോഗികമായി ചിന്തിക്കുക. വാഗ്ദാനം ചെയ്യുന്ന return on investment ആ മേഖലയിൽ possible ആണൊ? ചില ചോദ്യങ്ങൾ സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തിയതിനു ശേഷം മാത്രം നിക്ഷേപങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.

ഉദാഹരണത്തിന് 2 ലക്ഷം മുടക്കിയാൽ മാസം 50,000 ലാഭം ലഭിക്കും എന്ന് പറഞ്ഞാൽ…. ആ ബിസിനെസ്സ് തുടങ്ങാൻ ആകെ എന്ത് മുതൽ മുടക്കു വേണ്ടി വരും? (നിങ്ങൾ മുടക്കുന്ന പണം മാത്രമല്ല) നിലവിലെ സാഹചര്യത്തിൽ 10 വർഷം കൊണ്ടെങ്കിലും മുടക്കു മുതൽ തിരിച്ചു ലഭിക്കാനുള്ള സാഹചര്യം ആ മേഖലയിലുണ്ടോ?

ആ മേഖലയിലെ average profit എത്ര percentage ആണ്, അതും വാഗ്ദാനം ചെയ്ത return on investment മായി match ആകുന്നുണ്ടോ?50000 നിങ്ങൾക്ക് ലാഭ വിഹിതം തരുമ്പോൾ ആ സ്ഥാപനം നടത്തികൊണ്ടു പോകാൻ മറ്റെന്തൊക്കെ ചിലവുകൾ വേണ്ടി വരും. ഉദാഹരണത്തിനു ജോലിക്കാരുടെ ശമ്പളം, വാടക, കറന്റ് ബില്ല് etc. അങ്ങനെ വേറെ ഒരു 50000 രൂപ കൂടി ചിലവ് വരുന്നുണ്ടെങ്കിൽ.

ആകെ വരുന്ന monthly expenses 1 ലക്ഷം, average 10% ആണ് gross profit എങ്കിൽ 10 ലക്ഷമെങ്കിലും മിനിമം monthly sale ഉണ്ടെങ്കിലേ expanses meet ചെയ്യാൻ പറ്റൂവെന്ന് മനസിലാക്കാം. അത് ആ മേഖലയിൽ possible ആണോ. 10 ലക്ഷം monthly sale വരണമെങ്കിൽ, monthly working days എത്ര, daily എത്ര customer’s purchase ചെയ്യണം, Daily billing എത്ര വേണം? അതു possible ആണൊ.

ഇത്രയും പുതിയ customer’s സിനെ പുതുതായി ഉണ്ടാക്കേണ്ടതുണ്ടോ, Means പുതിയ സ്ഥാപനമാണോ? മറ്റു challenges എന്തൊക്കെ, competition, സാധനങ്ങളുടെ സ്ഥിരമായുള്ള ലഭ്യത.

പ്ലാൻ പ്രകാരം കാര്യങ്ങൾ പോകുന്നില്ലെങ്കിൽ, manage ചെയ്യാൻ buffer fund കരുതിയിട്ടുണ്ടോ? എത്രത്തോളം ആ സെക്ടറിൽ experience ഉണ്ട്. അങ്ങനെ അങ്ങനെ…ഇങ്ങനെ കുറെയധികം ചോദ്യങ്ങൾ സ്വയം ചോദിച്ചു, ഉത്തരം കിട്ടിയാൽ മാത്രം നിക്ഷേപങ്ങൾ നടത്തുക.

Basic ആയി പറഞ്ഞാൽ business is not charity, നിങ്ങളെ സഹായിക്കാൻ വേണ്ടിയല്ല ആരും സ്വന്തം business സ്ഥാപനം നടത്തുന്നത്.

അതു പോലെ കേൾക്കാറുള്ള പതിവ് ഡയലോഗാണ്, Risk എടുക്കുന്നവനല്ലേ വിജയിച്ച ചരിത്രമുള്ളൂ, business risk അല്ലെ? Business risk അല്ല, Business ൽ Risk ആവാം, പക്ഷെ അതു calculated ആയിരിക്കണമെന്നാണ് അഭിപ്രായം. മണ്ടത്തരങ്ങളെ risk മായി കൂട്ടികുഴയ്ക്കരുത്.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x