Notice: fwrite(): Write of 1784 bytes failed with errno=28 No space left on device in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 42
കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ ഇത്തവണ മൂന്ന് ക്യാപ്റ്റന്മാർ - OPEN PRESS | ഓപ്പണ്‍ പ്രസ്സ്
Sports

കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ ഇത്തവണ മൂന്ന് ക്യാപ്റ്റന്മാർ

കേരള ബ്ലാസ്റ്റേഴ്സിനെ ആര് നയിക്കും എന്ന് അവസാനം പ്രഖ്യാപനം എത്തി. മൂന്ന് നായകന്മാരെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ടീമിനെ ഐ എസ് എല്ലിൽ നയിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിഫൻഡറായ കോസ്റ്റ, മധ്യനിര താരം സിഡോഞ്ച, കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ വർഷം ഗംഭീര പ്രകടനം കാഴ്ചവെച്ച ജെസ്സൽ എന്നീ മൂന്ന് പേരെയാണ് കിബു വികൂന കേരള ബ്ലാസ്റ്റേഴ്സിന്റെ ആം ബാൻഡ് അണിയാൻ ഈ സീസണിൽ തിരഞ്ഞെടുത്തിട്ടുള്ളത്.

കോസ്റ്റ തന്നെ ആകും പ്രധാന ക്യാപ്റ്റൻ. കോസ്റ്റ യൂറോപ്യൻ ഫുട്ബോൾ ലോകത്തെ പരിചയസമ്പത്തുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിനു വേണ്ടി ഏഴു സീസണുകളിലായി ഇരുന്നൂറിൽ അധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് കോസ്റ്റ. യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഒക്കെ ക്ലബിനെ നയിച്ചതും അദ്ദേഹമായിരുന്നു.

അവലമ്പം: ഫാൻപോർട്ട്

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Back to top button
0
Would love your thoughts, please comment.x
()
x

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/openpre/p...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/openpre/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34