കൽപകഞ്ചേരി: ഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ (ICMR), റിസേർച്ച് സയന്റിസ്റ്റ് ഇന്റർവ്യൂവിൽ കൻമനം സ്വദേശി ഡോ: എ.കെ. നബീലിന് ഒന്നാം റാങ്ക്.
ബയോമെഡിക്കൽ ഗവേഷണത്തിന്റെ രൂപവത്കരണത്തിനും ഏകോപനത്തിനും ഉന്നമനത്തിനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ്.
കോഴിക്കോട് മെഡിക്കൽ കോളെജിൽ നിന്നും ബി.ഡി.എസ്സ് പൂർത്തിയാക്കുകയും ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജിൽ നിന്ന് ഓറൽ മെഡിസിനിൽ എം.ഡി.എസ് കരസ്ഥമാക്കുകയും ചെയ്‌ത ഡോ.നബീൽ നിലവിൽ തൃശൂർ മിലിറ്ററി ഹോസ്‌പിറ്റലിൽ (ECHS) ഡെന്റൽ സർജനാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ വളണ്ടിയർ കൂടിയാണ്.
കടവത്തൂർ നുസ്രത്തുൽ ഇസ്‌ലാം അറബിക് കോളേജ് പ്രിൻസിപ്പലായിരുന്ന കൻമനം ആയപ്പള്ളി കല്ലുവളപ്പിൽ ഡോ.എ.കെ അബ്‌ദുൽ ഹമീദിന്റെയും കടവത്തൂർ വെസ്റ്റ് യു.പി സ്‌കൂൾ അറബിക് അധ്യാപക ചേന്നര പാലക്കവളപ്പിൽ കാഞ്ഞിരംകാട്ട് പി.കെ സുബൈദയുടെയും മകനാണ് ഡോ.നബീൽ. പരപ്പനങ്ങാടി പുളിക്കലകത്ത് ഡോ. നസ്മയാണ് ഭാര്യ. സഹോദരങ്ങൾ: നസീൽ (എഞ്ചിനീയർ, അബുദാബി), നദീർ കടവത്തൂർ (സബ് എഡിറ്റർ, കവാടം വെബ്സൈറ്റ്), തൻസീം (എം.എ അറബിക്. ഫാറൂഖ് കോളേജ്), നാഫിദ് (സി.എ).
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS