IndiaPolitical

മുന്നറിയിപ്പായി കർഷക സമരം; പോലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക്

പ്രതികരണം/ആബിദ് അടിവാരം

കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാൻ യുദ്ധ സമാനമായ സന്നാഹങ്ങളാണ് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. നാഷണൽ ഹൈവേ വെട്ടിപ്പൊളിച്ച് കിടങ്ങുകൾ നിർമിച്ചിരിക്കുന്നു. പോലീസും അർദ്ധസൈനിക വിഭാഗങ്ങളും റോഡുകളിൽ നിലയുപ്പിച്ചിരിക്കുന്നു. കർഷകർ പക്ഷേ മുമ്പോട്ട് തന്നെയാണ്.

പാകിസ്ഥാൻ ചൈന അതിർത്തികളിൽ പോലും കാണാത്ത സന്നാഹമാണ് പഞ്ചാബിൽ നിന്നുള്ള കർഷകരെ നേരിടാൻ ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിൽ നിന്നുള്ള കർഷകരിൽ പലരും എക്സ് മിലിട്ടറിയാണ്. ‘പൊട്ടാസ്’ പൊട്ടിച്ചാലൊന്നും അവർ പിരിഞ്ഞു പോകില്ല. കോർപറേറ്റ് കമ്പനികളുടെ കാര്യസ്ഥന്മാരും സാധാരണക്കാരായ കർഷകരും തമ്മിലുള്ള യുദ്ധം കനക്കുകയാണ്.

ലോകം നിലനിൽക്കുന്നത് പരസ്പര ധാരണയുടെ പുറത്താണ്, നമ്മൾ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനം ഓടിക്കുമ്പോൾ അപരനും അങ്ങനെ തന്നെ ചെയ്യും എന്നത് ഒരു വിശ്വാസമാണ്, രണ്ടിലൊരാൾ ആ വിശ്വാസം തെറ്റിച്ചാൽ ഇരു കൂട്ടരും അതിൻ്റെ തിക്ത ഫലം അനുഭവിക്കും.

കോടതികൾ വിധി പറയുന്നത് സ്റ്റേറ്റ് അത് നടപ്പാക്കും എന്ന വിശ്വാസത്തിലാണ്, എന്നെങ്കിലും പോലീസ് കോടതിയോട് പോടാ പുല്ലേ എന്ന് പറഞ്ഞാൽ അതോടെ കോടതി തീർന്നു. പോലിസിന്റെ എണ്ണത്തേക്കാൾ പത്തിരട്ടി മനുഷ്യർ റോഡിലിറങ്ങി പോലീസിനോട് പോടാ പുല്ലേ എന്ന് പറഞ്ഞാൽ പോലീസ് തീർന്നു.

Advertisement

ഇന്ത്യയിലെ 10 സംസ്ഥാനങ്ങൾ കേന്ദ്രത്തോട് പോടാ പുല്ലേ എന്ന് പറഞ്ഞാൽ ഇന്ത്യ തീർന്നു, ഇന്ത്യൻ ആർമിയുടെ എണ്ണം 1,237,117 ആണ്. വ്യോമസേന : 139,576, നാവീക സേന 67,228. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 257,363. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, കോസ്റ്റൽ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് ഫോഴ്സ് മുതൽ സംസ്ഥാന പോലീസ് വരെ യൂണിഫോമിട്ട സകല ഫോഴ്‌സുകളെയും ചേർത്തു വെച്ചാൽ 30 ലക്ഷ്യമേ വരൂ.!

24 മണിക്കൂറിൽ എട്ടു മണിക്കൂർ വിശ്രമം വേണ്ട 30 ലക്ഷം പേർക്ക് 133 കോടി ജനങ്ങളെ നിയന്ത്രിക്കാൻ കഴിയും എന്നത് ഒരു മൂഢ ധാരണയാണ്. ഒരു രാജ്യത്തെ ജനസംഖ്യയുടെ വെറും അഞ്ച് ശതമാനം പേർ തെരുവിൽ ഇറങ്ങിയാൽ ആ രാജ്യത്തെ വ്യവസ്ഥിതികൾ തകർന്നു പോകും എന്ന് പഠനങ്ങളുണ്ട്.

അതായത് ഇന്ത്യയിൽ ആറരക്കോടി ജനങ്ങൾ രണ്ടും കൽപ്പിച്ച് തെരുവിൽ ഇറങ്ങിയാൽ ഭരണകൂടവും പോലീസും പട്ടാളവും കോടതിയും ഒന്നും നിലനിൽക്കില്ല, എത്ര ലക്ഷം പേരെ വെടിവെച്ചു കൊല്ലാൻ കഴിയും…? എത്ര പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കും..?

ഈ ധാരണ മനസ്സിൽ വെച്ച് കൊണ്ടാണ് ലോകത്തെ എല്ലാ ഭരണാധികാരികളും ഭരിക്കുന്നത്, അവർക്ക് തെറ്റിയപ്പോഴൊക്കെ ജനങ്ങൾ തിരുത്തിയിട്ടുണ്ട്. ഈയടുത്ത കാലത്ത് തുർക്കിയിൽ ഭരണം പിടിക്കാൻ ഇറങ്ങിയ പട്ടാളത്തെ ജനങ്ങൾ പഞ്ഞിക്കിട്ടത് ഓർമ്മ കാണുമല്ലോ.

ഇന്നലെ മുതൽ വടക്കേ ഇന്ത്യയിലെ കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്, അംബാനി-അദാനി മുതലാളിമാർക്ക് വേണ്ടി അവരുടെ കാര്യസ്ഥൻ ഉണ്ടാക്കിയ കർഷക ബില്ല് റദ്ദാക്കണം എന്നതാണ് ആവശ്യം, കർഷകരെ തടയാൻ വേണ്ടി ലാത്തിയും തോക്കുമായി നിരന്നു നിന്ന പോലീസിനെ തള്ളി മാറ്റി ബാരിക്കേഡുകൾ എടുത്ത് തോട്ടിലെറിഞ്ഞു കൊണ്ടാണ് ജനം ഡൽഹിക്ക് നീങ്ങുന്നത്.

പോലീസിനെ കൊണ്ട് ജനങ്ങളെ നിയന്ത്രിക്കാൻ പറ്റും എന്ന മിഥ്യ ധാരണയാവുമല്ലോ എന്റയർ പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രിയുള്ള ഏക ഇന്ത്യക്കാരനുണ്ടാവുക.. !

ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്, ഭരിക്കുന്നവർ കണ്ണ് തുറന്നില്ലെങ്കിൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന സങ്കല്പം പോലും ഓർമ്മയായിപ്പോകും.

ഇന്ത്യ ഇത് പോലെ നിലനിന്നു കാണരുത് എന്നാഗ്രഹമുള്ള ഏതോ ശക്തികൾക്ക് വേണ്ടിയാണോ ഭരിക്കുന്നവർ പൊട്ടൻ കളിക്കുന്നത് എന്ന് തോന്നിപ്പോകുന്ന തരത്തിലാണ് ഭരണകൂടം നീങ്ങുന്നത്.

Show More
5 1 vote
Article Rating
Subscribe
Notify of
0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x