കോവിഡ്; കർഷകർക്കായി 19 ബില്യൺ സാമ്പത്തിക പാക്കേജ് പ്രഖ്യപിച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ സഹായിക്കാന്‍ 19 ബില്ല്യണ്‍ ഡോളര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച്ച നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
മഹാമാരി മൂലം അപ്രതീക്ഷിത ദുരിതം നേരിടുന്ന കർഷകർക്ക് ധനസഹായം നേരിട്ട് ലഭ്യമാവുന്ന തരത്തിലണ് പദ്ധതികൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ടതോടെ കർഷകർക്ക് വലിയ നഷ്ടമണ് നേരിടുന്നത്. ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. കർഷകരിൽ പലരും കാർഷിക വിളവ് നശിപ്പിച്ചു കളയേണ്ട അവസ്ഥയിലെത്തി. സാമ്പത്തിക ലാഭം ലഭിക്കാത്തതിനു പുറമെ അധ്വാനിച്ചുണ്ടാക്കിയ വിളകൾ നശിപ്പിച്ചു കളയുന്നത് ഹൃദയഭേദകമാണെന്ന് കൃഷി വകുപ്പ് സിക്രടറി സോണി പെർഡ്യു പറഞ്ഞു. പാലുത്പന്നങ്ങളും ഇത്തരത്തിൽ നശിക്കുകയാണ്. ഇവരിൽ നിന്ന് ഈ ഉത്പന്നങ്ങൾ സർക്കാർ വാങ്ങുകയും ഇവ പിന്നീട് കമ്മ്യൂണിറ്റി ഫുഡ് ബാങ്കുകളിലൂടെ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. 3 ബില്യൺ ഡോളർ ഇതിനായി ചെലവഴിക്കുമെന്നും സോണി പെർഡ്യു വ്യക്തമാക്കി.