
വാഷിങ്ടണ്‍: കൊറോണ വൈറസ് രോഗബാധ അമേരിക്കയെ പൂർണ്ണമായും തകർക്കുന്ന സാഹചര്യത്തിൽ രോഗത്തെ തുരത്താൻ പുതിയ തന്ത്രവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
രോഗികളില്‍ അണുനാശിനി കുത്തിവെക്കുന്നതിലൂടെ രോഗം ഭേദപ്പെടുത്താന്‍ കഴിയുമോ എന്ന് പരീക്ഷിച്ചുകൂടെയെന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. വൈറ്റ്ഹൗസില്‍ പതിവ് വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഒറ്റമൂലി നിര്‍ദേശം.
ട്രംപിന്റെ ഒറ്റമൂലിയെ പരിഹസിച്ചും വിമര്‍ശിച്ചും വിദഗ്ധരും സോഷ്യല്‍ മീഡിയയും രംഗത്തെത്തി. അണുനാശിനി ഓരോനിമിഷവും നമ്മള്‍ വൃത്തിക്കായാക്കാന്‍ ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ അണുനാശിനി കുത്തിവെച്ചാല്‍ അവിടെയും വൃത്തിയാകില്ലേ എന്നായിരുന്നു ട്രംപ് ചോദിച്ചത്.
സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ ശാസ്ത്ര-സാങ്കേതിക ഉപദേഷ്ടാവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പുതിയ തന്ത്രം