Entertainment

‘ആയിഷ’; നിലമ്പൂർ ആയിഷയുടെ ഗദ്ദാമ കാലം സ്ക്രീനിൽ

ആയിഷ കണ്ടിറങ്ങിയപ്പോൾ എനിക്ക് Neruda എന്ന 2016ലെ ചിലിയൻ മൂവി ആണ് ഓർമ്മ വന്നത്..

പാബ്ലോ നെരൂദയെ പോലൊരു അതികായനെ കുറിച്ച് സിനിമ എടുക്കുമ്പോൾ അത് കേവലമൊരു biopic ആക്കി മാറ്റാതെ അദ്ദേഹത്തിന്റെ ജീവിതത്തിലെ കുറച്ച് കാലഘട്ടം മാത്രമെടുത്ത് അതിൽ Óscar Peluchonneau എന്നൊരു ശക്തനായ പൊലീസ് കഥാപാത്രത്തെ ഓപ്പോസിറ്റ് നിർത്തി രണ്ടുപേരും തമ്മിൽ എല്ലാ അർഥത്തിലുമുള്ള ഒരു കിടമത്സരം തന്നെ സൃഷ്ടിച്ച് സിനിമയെ അവിസ്മരണീയമാക്കുകയായിരുന്നു സംവിധായകൻ Pablo Larrain ചെയ്തത്..

‘ആയിഷ’യിൽ സംവിധായകൻ ആമിർ പള്ളിക്കലും എഴുത്തുകാരൻ ആഷിഫും വിജയകരമായി പ്രയോഗിക്കുന്നതും ഈ ഒരു ടെക്‌നിക്ക് തന്നെ..

നിലമ്പൂർ ആയിഷ എന്ന നടി അവർ ജീവിച്ച ജീവിതം കൊണ്ടുതന്നെ ഇതിഹാസമാണ്. ഇപ്പോൾ ഈ 2023ൽ സ്ത്രീകൾ ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന സ്വാതന്ത്ര്യത്തെ അറുപത് വർഷം മുൻപ് ജീവിതത്തിൽ നടപ്പിലാക്കി കാണിച്ച ഉജ്വല വ്യക്തിത്വം..

മലപ്പുറം ജില്ലയിലെ കിഴക്കൻ ഏറനാട് പോലൊരു പ്രദേശത്തെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്നു കൊണ്ട് അവർ 1960കളിൽ സിനിമയിലും നാടകങ്ങളിലും അഭിനയിക്കുകയും സ്റ്റേജിൽ നിൽക്കെ വെടിയുണ്ടകളെ വരെ നേരിടേണ്ടി വരികയും ചെയ്തു എന്നത് ഓർക്കുമ്പോൾ പോലും കിടുങ്ങിപ്പോവുന്ന ഒരു കാര്യമാണ്..

അത്രയും സംഭവബഹുലമായ ആയിഷാത്തയുടെ ജീവിതത്തിൽ നിന്നുള്ള ചെറിയ ഒരു എപ്പിസോഡ് ആണ് സിനിമയിൽ വരുന്നത്. 80കളിൽ അവർ സൗദി അറേബ്യയിലെ ഒരു റോയൽ ഫാമിലിയിൽ ഗദ്ദാമ ആയി പ്രവാസജീവിതം നയിച്ചിരുന്ന ഒരു ചെറിയ കാലഘട്ടം.. അന്ന് ആ കുടുംബത്തിലെ മുതിർന്ന കുടുംബനാഥയുമായി അവർക്കുണ്ടായിരുന്ന വികാരോഷ്‌മളമായ ബന്ധം..

അക്ഷരാർത്ഥത്തിൽ ഗംഭീരമാണ് അത്. അതിന് കാരണമാവട്ടെ, മാമ്മ എന്ന് എല്ലാവരും ബഹുമാനപുരസ്സരം വിളിക്കുന്ന അമീറ എന്നുപേരായ ആ മുതിർന്ന സ്ത്രീയുടെ charecterisation ഉം സ്‌ക്രീനിൽ മാമ്മ ആയി വരുന്ന Mona essay എന്ന വിദേശനടിയുടെ versatile എന്നുതന്നെ പറയാവുന്ന പ്രകടനമികവും തന്നെ..

ആയിഷയ്ക്കൊപ്പം കട്ടയ്ക്ക് കട്ട നിൽക്കുന്ന ക്യാരക്റ്റർ.. മഞ്ജുവാര്യരെ മറികടക്കുമെന്ന് തോന്നിക്കുന്ന പെർഫോമൻസ്.. സ്‌ക്രീനിൽ ജീവിക്കുകയാണ് ആ സ്ത്രീ..

മഞ്ജുവിനും ജീവിക്കുകയല്ലാതെ വേറെ രക്ഷയില്ലാതെ വരുന്നു. അഭിനയകലയുടെ കിടമത്സരം തന്നെയായി പരിണമിക്കുന്നു ആയിഷയും മാമ്മയും സ്‌ക്രീനിൽ വരുന്ന നേരങ്ങൾ..

അതുകൊണ്ട്‌തന്നെ മഞ്ജുവിന്റെ രണ്ടാംവരവിൽ ചെയ്ത ഏറ്റവും മികച്ച ക്യാരക്റ്റർ ആയി ആയിഷ മാറുന്നു.

സോംഗ് വീഡിയോയും ട്രെയിലറും ഒക്കെ കണ്ട് വല്യ പ്രതീക്ഷയൊന്നും കൂടാതെ ആണ് ആയിഷയ്ക്ക് പോയത്.. ആ ഒരു മൂഡിൽ തന്നെയാണ് കണ്ടുതുടങ്ങിയതും.. പക്ഷെ പതിയെ പതിയെ സിനിമ കത്തിപ്പിടിക്കുന്നത്ത് കണ്ടപ്പോൾ രസമായി.. ആയിഷ ആരാണെന്ന് റിവീൽ ചെയ്യുന്ന ഘട്ടം മുതലുള്ള സ്‌ക്രീൻ വേറെ ലെവലാണ്..

ഒരുപക്ഷേ ഒരു മലയാള സിനിമയ്ക്കും ഇൻഡ്യൻ സിനിമയ്ക്കും ഉപരിയായി ലോകസിനിമ കണ്ടുകൊണ്ടിരിക്കുന്ന ഒരു ഫീൽ..

ഇതുവരെ വായിക്കാത്ത നിലമ്പൂർ ആയിഷയുടെ പ്രവാസ ജീവിതം സ്ക്രീനിലേക്ക് വരുമ്പോൾ ആ സിനിമയ്ക്കൊരു ഇറാനിയൻ സിനിമകളുടെ ക്ലാസിക് ടച്ചുണ്ടായിരുന്നു. ഗൾഫ് നാടുകളിൽ ജോലി ചെയ്ത മലയാളികൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന അറബി ഭാഷകൾ സബ് ടൈറ്റിൽ ഇല്ലാതെ തന്നെ എളുപ്പം മനസ്സിലാക്കാം.

ആയിഷയുടെ കഥ പറഞ്ഞു തുടങ്ങി ഉമൈറ എന്ന അറബ് ഉമ്മയിൽ അവസാനിക്കുന്ന ചിത്രം. ഉമ്മയുടെ ഭാഷ അറബിയല്ല ഇമോഷനാണ്. ആ ഇമോഷൻ കണ്ണീരാണ്. സിനിമ കാണുമ്പോൾ കണ്ണുകൾ നിറയും.

കണ്ണുകൾ തുടച്ച് ചുറ്റിലും നോക്കുമ്പോൾ എല്ലാവരും കരയുന്നുണ്ടായിരുന്നു. ആ കണ്ണീരുകൾ തുടക്കം മുതൽ ആയിഷയോടൊപ്പവും പിന്നെ ഉമൈറ എന്ന ഉമ്മയോടൊപ്പവും സഞ്ചരിച്ചതിന്റെ ബാക്കിവെച്ച അടയാളമായിരിക്കണം.

നിലമ്പൂർ ആയിഷയുടെ കഥ പറയുമ്പോൾ ചരിത്രം പറയുന്നതോടൊപ്പം തന്നെ അധിക ചേരുവകൾ കയ്യിൽ നിന്നുചേർത്ത് അപരനെ സൃഷ്ടിക്കാനുള്ള സ്പെയിസുണ്ടായിട്ടും വില്ലൻമാരെയുണ്ടാക്കാതെ ആയിഷയുടെ രാഷ്ട്രീയവും ചരിത്രവും പറഞ്ഞു പോയി എന്നതാണ് സിനിമയ്ക്ക് രാഷ്ട്രീയമായി തോന്നിയ പ്രത്യേകത.

യാഥാസ്ഥിതികരായ ആളുകളെ വാക്കുകളിലൂടെ ഉണർത്തുന്നതോടൊപ്പം നിലമ്പൂർ ആയിഷയുടെ ചരിത്രം ആരേയും കടന്നാക്രമിക്കാനുള്ള ടൂളായി കാണാതെ തന്നെ സ്ക്രീനിൽ പ്രസന്റ് ചെയ്തത് ഇന്നത്തെ കാലത്തോടെ നീതി പുലർത്തുന്നതാണ്.

സിനിമയിൽ മലയാളം സംഭാഷണങ്ങളെക്കാൾ അറബി, ഇംഗ്ലീഷ് സംഭാഷണങ്ങൾ ആണ് കൂടുതൽ എന്നതോ അന്യഭാഷാ actors ആണ് നിറയെ എന്നതോ ഒന്നുമല്ല അതിന്റെ കാരണം. പരിചരണരീതിയിൽ ഉള്ള മികവ് കൊണ്ടുതന്നെ ആണ്. സംവിധായകന് അഹങ്കരിക്കാം.

Mona essay എന്ന നടിയെ കുറിച്ച് ഞാൻ ഗൂഗിൾ ചെയ്ത് നോക്കി.. കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല.. ഏത് നാട്ടുകാരിയാണ് എന്നുപോലും മനസിലായില്ല..

പക്ഷെ, അവർ ഇല്ലായിരുന്നെങ്കിൽ സിനിമ എന്ന നിലയിൽ ഈ ആയിഷ എത്ര ശൂന്യമായി പോവുമായിരുന്നു എന്നത് ചിന്തിക്കുക കൂടി വയ്യ.
അത്രമാത്രം അവർ ആയിഷയെ പ്രിയങ്കരമാക്കി.

87 വയസ്സായ നിലമ്പൂർ ആയിഷ എന്ന ധീരവനിതയ്ക്ക് അവർ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഉജ്ജ്വലമായൊരു tribute നൽകാൻ സാധിച്ചു എന്നത് സിനിമയുടെ പിന്നണിക്കാർക്ക് മാത്രമല്ല മലയാളികൾക്ക് മൊത്തത്തിൽ തന്നെ അഭിമാനകരമായ കാര്യം..

Inputs from the posts of ഷൈലൻ സൈലേന്ദ്രകുമാർ & ജംഷിദ് പള്ളിപ്രം

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x