News

ഞാൻ ഹിന്ദുവാണ് നിങ്ങൾ എന്നെ കൊല്ലുമോ?

റഹിം എൻ.എ

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഒരു വാർഡിലേക്ക് കയറിയപ്പോൾ ഒരു രോഗി ഭയപ്പാടോടെ എന്റെ കൈ പിടിച്ച് ചോദിച്ചു, നിങ്ങൾ മുസ്ലിമാണോ?
അതെ,
എന്താണ്അങ്ങനെചോദിക്കുന്നത്ഞാൻ ആരാഞ്ഞു

ഞാൻ ഹിന്ദുവാണ്
നിങ്ങൾ എന്നെ കൊല്ലുമോ?
എന്നെ കൊല്ലരുത് കെട്ടോ

ഞാൻ പാവമാണ്
മുപ്പത് വയസിനോട് അടുത്തുള്ള ആ യുവാവ് എന്നോട് കെഞ്ചി.

മുസ്ലിംകൾ അദ്ദേഹത്തെ അപായപ്പെടുത്തുവാൻ നടക്കുകയാണെന്ന വലിയ മിഥ്യ ധാരണയിൽ ഭയപ്പെട്ട് ജീവിക്കയാണ് അദ്ദേഹം.

ചില മനോരോഗങ്ങൾ ഇത്തരം ഭയപ്പാടുകൾ പേറുന്നു. ചിലപ്പോൾ സ്വയം രക്ഷക്കെന്ന രീതിയിൽ ഇത്തരംരോഗികൾ അക്രമകാരികളുമാവാം. അസുഖങ്ങൾക്ക് ജാതിയോ മതമോ രാജ്യമോ എന്നൊന്നില്ല.

വർഷങ്ങൾക്ക് മുമ്പ് ഡോ: അനൂപ് സൈക്യാട്രിസ്റ്റായ് വളാഞ്ചേരി ക്ലീനിക്കിൽ ജോലി ചെയ്യുന്ന സമയം. സഫ്വാൻ എന്ന ഒരു യുവാവിനെ ചികിത്സക്കായ് അവന്റെ ഉപ്പ കൊണ്ട് വരുന്നത്.സഫ്വാൻ പൊന്നാനിക്കാരനാണ്. ഇലക്ട്രോണിക്സ് എഞ്ചനീയറാണ്.ഗൾഫിൽ ജോലി ചെയ്യുന്ന സമയത്താണ് അസുഖം പിടിപെട്ടത്. വളരെ പണിപെട്ടാണ്‌ ചികിത്സക്കായ് കൊണ്ട് വരുന്നത്.വരുമ്പോൾ അവനു ഒരു ഡിമാന്റ് ഉണ്ടായിരുന്നു. ചികിത്സിക്കുന്ന ഡോക്ടർ മുസ്ലീമാവണം എന്ന മാത്രമല്ല, എ.പി അബൂബക്കർ മുസ്ലിയാരുടെ അനുയായിയാവണം.
മുജാഹിദ് ആശയക്കാരും ഹൈന്ദവരും അവന്റെ ശത്രുക്കളാണ്.

കുറച്ച് കാലത്തെ ചികിത്സക്കും പരിചരണങ്ങൾക്കും ശേഷം സഫ്വാൻ സുഖം പ്രാപിച്ചു.സഫ്വാന്റെ ഏറ്റവും ഇഷ്ടപെട്ടവരിൽ ഒരാളായി വീട്ടിൽ കുടുംബ ക്ഷേത്രമുള്ള ഡോ: അനൂപ്.
പിന്നീട് ഡോ: ആനുപിന്റെ അകാലമരണത്തിൽ ഏറെ ദുഖിച്ചത്അവനാണ്. ഡോക്ടറുടെമരണം അറിഞ്ഞ്എന്റെ അടുത്ത് വന്നു മാറിൽ മുഖം അമർത്തി കരഞ്ഞത് ഞാൻ ഓർക്കുന്നു.

നമ്മുടെ സമൂഹത്തിൽ ഇത്തരം മാനസിക അപഭ്രംശം ഏറിയോ കുറഞ്ഞോ സംഭവിച്ചഎത്രയോ പേർ ജീവിക്കുന്നുണ്ട്. ഇവരുടെ ഇടയിൽ യാതൊരു ഓഡിറ്റിംഗുമില്ലാതെ പ്രചരിക്കുന്ന അന്യ മതവിദ്വേഷ കഥകളും സംഭവങ്ങളും ദൂരവ്യ പകമായ അപകടങ്ങൾ സമൂഹത്തിൽ വരുത്തി തീർക്കും.ഇവർ പലപ്പോഴും ഏതെങ്കിലുംഒരു ജാതിയുടെയോ മതത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ തന്നെ അനുയായിയോ നേതാവ്തന്നെയോ ആയിരിക്കും. ഒരു പക്ഷെ ഇവർ രോഗബാധിതരാണന്നോ ചികിത്സിക്കേണ്ടതാണന്നോ ധാരണയില്ലാതെ ഇവർ തടരുന്ന നയരൂപീകരണങ്ങൾ ആയിരിക്കും രാഷ്ട്രത്തിന്റെ ഭാവിനിർണ്ണയിക്കുന്നത്!

അപകടകരമായ വർത്തമാന കാലത്ത്മാനസിക രോഗചികിത്സവിദഗ്ദരും സ്ഥാപനങ്ങളും സോഷ്യൽ എഞ്ചനീയറിംഗിന്റെ ഭാഗമായ് രാഷ്ട്രീയത്തിൽ ഇടപെടേണ്ടതുണ്ട്.

1 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x