ആരിലാണ് വിദ്യാഭ്യാസത്തിന്റെ ആത്മാവുള്ളത് ?
കഴിഞ്ഞ ഒരു വർഷം പൊതു വിദ്യാഭ്യാസത്തിൽ ഓൺലൈൻ ക്ലാസ് എന്ന് പറഞ്ഞു നമ്മൾ നടത്തിയത് ‘ഓൺലൈൻ’ ക്ലാസ് ആയിരുന്നില്ല. ഒരു ചാനൽ വഴി കുറച്ചു ക്ലാസുകൾ സംപ്രേഷണം ചെയ്യുക മാത്രമായിരുന്നു.
ഓൺലൈൻ ‘കാഴ്ച’ മാത്രമായിരുന്നു. പലരും അത് ‘കണ്ടും’ ഇല്ല. അതിന് ഒരു പാട് കാരണങ്ങളുണ്ട്…അത് പിന്നെപ്പറയാം ..
കുട്ടികളുടെ നിലവാരം ഒരു വർഷം കൊണ്ട് ഒരുപാടു താണിരിക്കുന്നു. കൊച്ചു കുട്ടികളുടെ കാര്യം പ്രത്യേകിച്ച്.
പത്തിലും പതിനൊന്നിലും പന്ത്രണ്ടിലും അധ്യാപകർ അതിനെ follow up ചെയ്തു ചില നല്ല പ്രവർത്തനങ്ങൾ (പൊതു പരീക്ഷയെ മുന്നിൽ കണ്ട് ) നടത്തിയിരുന്നു. പക്ഷെ മിക്കയിടത്തും ഒൻപതു വരെയുള്ള ക്ലാസ്സുകളിൽ കാര്യമായി ഒന്നും നടന്നിട്ടില്ല.
വീണ്ടും ഒരു അധ്യയനവർഷം ആരംഭിക്കുകയാണ്. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പറ്റാതെ വരുമോ എന്ന ഭയം മുൻപിൽ കാണുമ്പൊൾ…. ഒരു വർഷം കൂടി ഈ രീതിയിൽ ഇങ്ങനെ പോയാൽ….
പൊതു വിദ്യാഭ്യാസത്തെ കുറിച്ച് വളരെ ഗൗരവമായ ചർച്ചയും ആസൂത്രണവും ആവശ്യമല്ലേ …..
കോവിഡ് കഴിഞ്ഞു പോരെ ഇതൊക്കെ എന്ന് ചിന്തിക്കുന്ന ആൾക്കാരോട് അങ്ങനെ ഒരു കാലം ഭാരതത്തിൽ അടുത്തൊന്നും കാണാൻ ഭാഗ്യമുണ്ടാകില്ല എന്നേ പറയാൻ കഴിയൂ.
കുട്ടികളുടെ ജീവിത – വിദ്യാഭ്യാസ നിലവാരം ഉയർന്നേ പറ്റൂ. അവർക്കു നാളെ ജോലിയും ഭാവിയും ഒക്കെ ഉണ്ടായേ തീരൂ. അല്ലെങ്കിൽ കോവിഡ് എല്ലാം കഴിയുന്ന കാലത്തു നാടിനു ‘ഭാരമായി’ ഒരു യുവ സമൂഹം ഇവിടെ വലിയ വെല്ലുവിളി ഉയർത്തും.
മാനവവിഭവശേഷിയുടെ നിലവാരത്തിന് അനുസരിച്ചു മാത്രമേ നമ്മുടെ നാടിനു ഭാവിയുള്ളൂ. നാട്ടിൽ എല്ലാവര്ക്കും ജോലി കൊടുക്കാൻ കഴിയില്ല. എല്ലാവര്ക്കും സർക്കാർ ജോലിയും ലഭിക്കില്ല. കുറച്ചു പേരെങ്കിലും സ്വയം തൊഴിൽ സൃഷ്ടിക്കേണ്ടിവരും.
എങ്കിൽ ആ രീതിയിലുള്ള മനോഭാവവും നൈപുണ്യങ്ങളും അറിവും നമ്മുടെ കുട്ടികൾ നേടേണ്ടതുണ്ട്. ആഗോള തലത്തിൽ തൊഴിൽ നേടാനും സർക്കാരേതര രംഗത്ത് തൊഴിൽ നേടാനും ഒക്കെ കുട്ടികളെ പ്രാപ്തരാക്കാൻ വലിയ ആസൂത്രണം ഉണ്ടാവേണ്ടതുണ്ട്.
അതിനു covid ഒരു excuse ആകാൻ പാടില്ല.
അധ്യാപകരെ covid ഡ്യൂട്ടിക്കല്ല നിയോഗിക്കേണ്ടത്. അതിലൂടെ അവരുടെ morale ഉം dignity ഉം ഒരു പരിധിവരെ തകർക്കുകയുമാണ്. നേരത്തേ റേഷൻ കിറ്റ് വിതരണം അദ്ധ്യാപകരെ ഏല്പിച്ചതിന്റെ ഫലമായി തകർത്തത് ഈ വിഭാഗത്തിന്റെ ആത്മാഭിമാനമായിരുന്നു.
മറ്റു ജോലിക്കു എപ്പോൾ വേണമെങ്കിലും substitute ചെയ്യാൻ കഴിയുന്ന ഒരു കൂട്ടമായിട്ടല്ല അവർ സമൂഹത്തിൽ പരിഗണിക്കപ്പെടേണ്ടത്. അവർ ഏറ്റെടുക്കേണ്ടത് കുട്ടികളെയാണ്. ഒരു മെന്ററിങ് രീതിയാണ് അനിവാര്യം.
ഓരോ അധ്യാപകനും അവരുടെ കുട്ടികളെ അടുത്തറിയാൻ ശ്രമിക്കട്ടെ. അവരുടെ വളർച്ചാപരമായ ആവശ്യങ്ങൾ മാനസിക-വൈകാരിക തലം ഒക്കെ അറിയട്ടെ. അവർ നന്നായി പഠിക്കുന്നു എന്ന് ഉറപ്പുവരുത്തട്ടെ. നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ ഉണ്ടാകട്ടെ.
അവരെ ഉത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും മാർഗ്ഗങ്ങൾ തേടേണ്ടതായിട്ടുണ്ട്. അവധിയൊന്നുമില്ലാതെ ആ പ്രക്രീയ തുടരണം. അതിനു വേണ്ട പുതിയ syllabus ഉം അധ്യാപക പരിശീലനവും ഒക്കെ ഉണ്ടാകണം.
വെറും കുറെ online class മാത്രമല്ല. Personal level ബന്ധങ്ങൾ ഉറപ്പിക്കണം ( relationship ടീച്ചിങ്).
ഒരു നാടിൻറെ ഏറ്റവും വലിയ മുൻഗണന ഇതാണെന്നോർക്കുക. ഇതിലും വലിയൊരു വാക്‌സിൻ ഇല്ല.
കോവിഡ് ഡ്യൂട്ടി ഏല്പിക്കേണ്ടത് സർവകലാശാല വിദ്യാർത്ഥികളെയും Employment Exchange ൽ പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന യുവതയെയും ആണ്. അവർക്കു സ്റ്റൈപ്പന്റും volunteering certificate ഉം ഒക്കെ നൽകുക. അവരുടെ ഭാവിക്കു അത് ഉപകരിക്കും. PSC ഇൻറർവ്യൂവിന് weightage കൊടുക്കൂ. അതവർക്ക് വലിയ ഒരു exposure ഉം ആയിരിക്കും.
‘അധ്യാപകർ മറ്റു പണിക്കു നിയോഗിക്കപ്പെടുമ്പോൾ’ ഓർക്കുക നിലവാരമില്ലാത്ത, ദർശനമില്ലാത്ത, കാഴ്ചപ്പാടുകളില്ലാത്ത ഒരു നാടായി നമ്മൾ മാറുന്നതിന്റെ സൂചനയാകുന്നു.
‘ആവർ പണി ഒന്നുമില്ലാതെ വെറുതെ ഇരിക്കുകയാണ്’ എന്ന് സർക്കാരിന് തോന്നുന്നെങ്കിൽ അത് സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ പരാജയമാണ്.
ഉയർന്നു നിൽക്കട്ടെ നമ്മുടെ കുട്ടികൾ! അധ്യാപകർ ശക്തരായി ഉയർന്നു നിന്നില്ലെങ്കിൽ തളർന്നു പോകും നമ്മുടെ കുട്ടികൾ … ഉണങ്ങി പോകും നമ്മുടെ നാടിന്റെ ഭാവി… ഭരണാധികാരികൾ ഇത് ഓർക്കുന്നത് നന്ന്.
ജീവനുള്ള അധ്യാപകരിലത്രെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ആത്‌മാവ് കുടികൊള്ളുന്നത്.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS
ഈ ലേഖനത്തിൽ ഒരു വരിയോട് പോലും യോജിക്കാൻ കഴിയില്ല !👎