EducationKerala

അറബിക് കോളേജുകൾക്കെതിരെയുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിന് പിന്നിൽ സംഘപരിവാർ അജണ്ട

കേരളത്തിലെ പിന്നോക്ക മേഖലകളുടെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനു വേണ്ടി 12.09.2013 കേരള സർക്കാർ പിന്നോക്കം നിൽക്കുന്ന മേഖലകളിലെ എല്ലാ എയ്ഡഡ് കോളേജുകളിലും രണ്ടു വീതം കോഴ്സുകൾ അനുവദിച്ചു.

18.10.2014 കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ഈ കോഴ്സുകൾ അറബി കോളേജുകളിൽ തുടങ്ങാൻ തീരുമാനമെടുത്തു .അതിനോടനുബന്ധിച്ച് തന്നെ അതിനാവശ്യമായ സ്റ്റാറ്റ്യൂട്ട് ഭേദഗതി നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു.

27.09.2014, 29.12.2014 നടന്ന സെനറ്റ് യോഗത്തിൽ സ്റ്റാറ്റ്യൂട്ട് ഭേദഗതി അംഗീകരിച്ചു. 06.03.2015 യിൽ സ്റ്റാറ്റ്യൂട്ട് ഭേദഗതിപ്രൊപ്പോസൽ ചാൻസലർ അംഗീകാരത്തിനു വേണ്ടി അയച്ചു,പക്ഷേ അറബിക് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ചതിനെതിരെ ചില തല്പര കക്ഷികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത കേസ് നിലവിലുള്ളതിനാൽ ആ കേസുകൾ തീർപ്പായതിനു ആയതിനുശേഷം മാത്രമായി ഭേദഗതി പ്രൊപ്പോസൽ പരിഗണിക്കാൻ സാധിക്കുകയുള്ളൂ എന്ന് ചാൻസലറുടെ ഓഫീസ് അറിയിച്ചു.

പ്രസ്തുത കേസിൽ കഴമ്പില്ല എന്ന് കണ്ടു 05.08.2020 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ബെഞ്ച് കേസ് തള്ളി.തുടർന്ന് ചാൻസലർ ഭേദഗതി ഫയൽ പരിഗണിക്കുകയും ഈ ഭേദഗതിക്ക് മുൻകാലപ്രാബല്യം ആവശ്യമാണെങ്കിൽ പുതിയ പ്രൊപ്പോസൽ സമർപ്പിക്കണമെന്ന് ചാൻസലർ ഓഫീസ് സർവ്വകലാശാലയെ അറിയിക്കുകയും ചെയ്തു.

2014-15 അക്കാദമിക വർഷം മുതൽ മുൻകാലപ്രാബല്യം ഉണ്ടാവുമെന്ന് 29.12.2014 ലെ സെനറ്റ് യോഗത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു. അത് മിനുറ്റ്സിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ വാചകം ചാൻസലർക്ക് അയച്ച പ്രൊപ്പോസലിൽ സർവകലാശാല ഉൾപ്പെടുത്തിയിരുന്നില്ല.അറിയാതെ സംഭവിച്ച വീഴ്ചയാണ് ഇത്. ഇക്കാര്യം ചാൻസലറുടെ അറിയിക്കുന്നതോടെ പ്രശ്നപരിഹാരം ഉണ്ടാവുമായിരുന്നു.

അതിന് പകരമായാണ് അറബിക് കോളേജുകളുടെ തരം മാറ്റുക,സ്റ്റാറ്റ്യൂട്ട് ഭേദuതി വേണ്ടെന്ന് വെക്കുക, നിലവിൽ ഓറിയൻറൽ ലാംഗ്വേജ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ പഠനം പൂർത്തിയാക്കാൻ അനുവദിക്കുക,2013 ൽ അനുവദിച്ച കോഴ്സുകൾ പിൻവലിക്കുക എന്നീ നിർദ്ദേശങ്ങൾ വൈസ് ചാൻസിലർ സിൻഡിക്കേറ്റിൻ്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുന്നത്.

തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സിൻഡിക്കേറ്റ് നോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി കണ്ണൂർ യൂണിവേഴ്സിറ്റി എന്നിവയ്ക്ക് കീഴിൽ അര നൂറ്റാണ്ടിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മികച്ച അക്കാദമിക പാരമ്പര്യമുള്ള അറബിക് കോളേജുകളുടെ തനിമ നഷ്ടപ്പെടുത്തുന്ന രൂപത്തിൽ അതിൻ്റെ കാറ്റഗറി മാറ്റാനുള്ള നിർദ്ദേശമാണ് വൈസ് ചാൻസലർ സിൻഡിക്കേറ്റിന് മുമ്പാകെ സമർപ്പിച്ചിരിക്കുന്നത്.


അറബിക് കോളേജുകൾ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് 2013 ൽ സർക്കാർ പുതിയ കോഴ്സുകൾ നൽകി നൽകിയത്. നാലായിരത്തിലധികം വിദ്യാർത്ഥികളാണ് നിലവിൽ ഈ കോഴ്സുകളിൽ പഠിക്കുന്നത്. ഈ കോഴ്സുകൾ നിലവിലുള്ള സിൻഡിക്കേറ്റിൻ്റെ പിടിവാശിമൂലം നഷ്ടപ്പെടാൻ പോകുന്നത്.

2013 ൽ കോഴ്സ് അനുവദിക്കുമ്പോൾ തന്നെ ദേശാഭിമാനി ദിനപത്രം അതിനെതിരെ മുൻ പേജിൽ ലീഡ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. സർവ്വകലാശാലയിൽ ഇടത് പക്ഷ അധ്യാപക സംഘടന പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തഎയ്ഡഡ് അറബിക് കോളേജുകളിൽ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകൾ നിർത്തലാക്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.യൂണിവേഴ്സിറ്റി ഭരണ വിഭാഗത്തിലെ ചില സംഘപരിവാർകാരുടെ അജണ്ടയുടെ ഭാഗമാണ് ഈ ശ്രമം.

5 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x