കോവിഡ് – ട്രംപിനെതിരെ വിമർശനമുയർത്തി ഒബാമ
വാഷിങ്ടൺ: സമ്പൂർണ ആശയക്കുഴപ്പമുണ്ടാക്കിയ ദുരന്തമായി കൊവിഡ് മഹാമാരിയെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മാറ്റിയെന്ന് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ. തന്‍റെ ഭരണകൂടത്തിൽ അംഗങ്ങളായിരുന്നവരുമായി നടത്തിയ ചർച്ചയിലാണ് ഒബാമ ട്രംപിനെ രൂക്ഷമായി വിമർശിച്ചത്. തന്‍റെ കാലത്ത് വൈസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡനെ ഇക്കുറി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ എല്ലാവരും തന്നോടൊപ്പം അണിചേരണമെന്നും ഒബാമ അഭ്യർഥിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തെ നയിക്കുമ്പോൾ വലിയ വീഴ്ചകളാണു നേതൃത്വത്തിനു സംഭവിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സ്വതന്ത്രമായി വിട്ടില്ല. സ്വന്തം രാഷ്ട്രീയ താത്പര്യങ്ങളാണു ട്രംപ് നോക്കിയത്- ഒബാമ കുറ്റപ്പെടുത്തുന്നു.
കൊവിഡിനെ നേരിടുന്നതിൽ അമെരിക്ക ഏറെ വൈകിയെന്ന ആരോപണം ട്രംപിനെതിരേ ശക്തമായി ഉയർന്നു നിൽക്കുമ്പോഴാണ് ഒബാമയും അതിനെ പിന്തുണയ്ക്കുന്നത്. മെഡിക്കൽ ഉപകരണങ്ങളടക്കം വേണ്ടതെല്ലാം ഒരുക്കാനും രാജ്യത്തിനു യോജിച്ച നയം ആവിഷ്കരിക്കാനും ട്രംപിനു കഴിഞ്ഞില്ല എന്നാണ് ആരോപണം.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS