മോദി ശക്തനായ നേതാവ് എന്ന പ്രചാരണം രാജ്യത്തിന്‍റെ ദൗർബല്യം; വിമർശിച്ച് രാഹുൽ ഗാന്ധി
ന്യുഡൽഹി: മോദി ഏറ്റവും ശക്തനായ നേതാവ് എന്ന പ്രചാരണമാണ് രാജ്യത്തിന്‍റെ ദൗർബല്യമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ചൈന രൂപകൽപ്പന ചെയ്തതാണ് അതിർത്തിയിലെ നിലവിലെ പ്രതിസന്ധി. ചൈനീസ് കടന്നുകയറ്റം ഇനിയും സ്ഥിരീകരിക്കാന്‍ മോദി തയ്യാറല്ല. പ്രധാനമന്ത്രിക്ക് പ്രതിശ്ചായയെ കുറിച്ച് ഭയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തിയിൽ നിലവിലുള്ള പ്രതിസന്ധി കേവലം ഒരു അതിർത്തി പ്രശ്നം മാത്രമല്ല.
ചൈന തന്ത്രപരമായി അവരുടെ സ്ഥാനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കാനുള്ള ചൈനയുടെ തന്ത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനോട് പ്രധാനമന്ത്രി എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രസക്തം. ഇന്ത്യ ചൈന അതിർത്തിയിലെ ഇന്ത്യയുടെ റോഡ് നിർമാണത്തിൽ ഉൾപ്പെടെ ചൈന അസ്വസ്ഥരാണ്. പാകിസ്ഥാനുമായി ചേർന്ന് എന്തെങ്കിലും ചെയ്യാൻ ചൈന ആഗ്രഹിക്കുന്നു-തന്‍റെ വീഡിയോ പരമ്പരയിലെ രണ്ടാമത്തെ വീഡിയോയില്‍ രാഹുൽ ഗാന്ധി പറഞ്ഞു.
content highlights: PM’s fabricated strongman image has become India’s biggest weakness, says Rahul Gandhi
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS