India

സ്വാമി അ​ഗ്നിവേശ് അന്തരിച്ചു

ഹൈദരാബാദ്​: പ്രമുഖ ആക്​ടിവിസ്​റ്റ്​ സ്വാമി അഗ്നിവേശ്​ (80) അന്തരിച്ചു. കരളിന്​ രോഗം ബാധിച്ച്​ ദില്ലി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് വൈകീട്ട്​ ഏഴോടെയിരുന്നു മരണം.

രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ട വേദികളിലെ നിത്യ സാന്നിധ്യമായിരുന്നു സ്വാമി അ​ഗ്നിവേശ്. 2018 ജൂലൈ 17ന് ഝാർഖണ്ഡിലെ പാകുറിൽ വച്ച് യുവമോർച്ച പ്രവർത്തകർ സ്വാമിയെ ആക്രമിച്ചിരുന്നു. ജയ് ശ്രീറാം മുഴക്കിയായിരുന്നു ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

2019 ഒക്ടോബർ മൂന്നിനു കേരളത്തിൽ വച്ചും സ്വാമിയെ ബിജെപി‐ ആർഎസ്‌എസ്‌ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ അമ്പതോളം പേർക്കെതിരെ പൊലീസ്‌ കേസെടുക്കുകയും ചെയ്തിരുന്നു. സ്വാമിയുടെ പരാതിയിൽ പൂജപ്പുര പൊലീസാണ്‌ കേസെടുത്തത്‌. 

പൂജപ്പുര സരസ്വതി ക്ഷേത്ര മണ്ഡപത്തിൽ വൈദ്യ മഹാസഭയുടെ പരമ്പരാഗത വൈദ്യ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു സ്വാമിക്കു നേരെ കൈയേറ്റ ശ്രമമുണ്ടായത്‌. അഗ്നിവേശ്‌ സംസാരിക്കാനെഴുന്നേറ്റപ്പോൾ ഒരു സംഘം ബിജെപി ആർഎസ്‌എസ്‌ പ്രവർത്തകർ ആക്രോശിച്ച്‌ എഴുന്നേൽക്കുകയായിരുന്നു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ സമരത്തിലും സ്വാമി പങ്കെടുത്തിരുന്നു. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ കേരളത്തിൽ നടന്ന സമരത്തിലും സ്വാമി ഭാ​ഗമായിരുന്നു. ഷഹീന്‍ബാഗ് മാതൃകയിലുള്ള കോഴിക്കോട്ടെ സമരം നടത്തുന്നത് തീവ്രവാദികളാണെങ്കില്‍ അതിലെ ആദ്യത്തെ തീവ്രവാദി ഞാനായിരിക്കുമെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. ഷഹീന്‍ബാഗ് സ്‌ക്വയറില്‍ വച്ചുതന്നെയായിരുന്നു സ്വാമിയുടെ പ്രസം​ഗം.

സമധാനത്തിനായുള്ള പോരാട്ടം, ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യേകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്. 

കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ, സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. ദലിതുകൾക്ക് ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി.

1939ൽ ഇന്നത്തെ ഛത്തീസ്‌ഗഢിലെ ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൽക്കട്ടയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അധ്യാപകനായിരുന്നു. 

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x