മലപ്പുറം: മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി നിർദേശിക്കപ്പെട്ട സച്ചാർ ശുപാർശകൾ പൂർണമായും കേരളത്തിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് മുസ്‌ലിം യൂത്ത് കോർഡിനേഷൻ യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ചർച്ച ഉദ്ഘാടനം ചെയ്തു. കോടതി വിധിയുടെ മറവിൽ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ സർക്കാർ
അട്ടിമറിക്കുന്നത് പ്രതിഷേധാർഹമാണ്. അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവരെ വർഗീയതയുടെ ചാപ്പ കുത്തി നിശബ്ദമാക്കാനുള്ള ശ്രമം വിലപ്പോവില്ല. മുസ്‌ലിം സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി മറ്റുള്ളവർക്ക് വിതരണം ചെയ്യാൻ തയ്യാറായ ഭരണകൂടം സർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള വിഭവങ്ങൾ, തൊഴിൽ തുടങ്ങിയവ ജനസംഖ്യാനുപാതികമായി നൽകാൻ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു
സച്ചാർ ശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേകം ബോർഡ് രൂപീകരിക്കുക, മുന്നാക്ക-പിന്നാക്ക സ്കോളർഷിപ്പുകൾ ഏകീകരിക്കുക,
സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി
പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജൂലൈ 28 ന് ബുധനാഴ്ച പഞ്ചായത്ത് തലത്തിൽ യൂത്ത് കോർഡിനേഷൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. ആഗസ്റ്റ് 4 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ നടത്താനും യോഗം തീരുമാനിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ഷബീർ കൊടിയത്തൂർ (ഐ.എസ്.എം CD ടവർ),ഡോ. അൻവർ സാദത്ത്, ടി.കെ റഫീഖ് (ഐ.എസ്.എം കേരള), താജുദ്ദീൻ സ്വലാഹി, മുജീബ് ഒട്ടുമ്മൽ, ഡോ. നസീഫ് പി.പി (വിസ്ഡം യൂത്ത്), ഹംസ.കെ (എം.ഇ.എസ് യൂത്ത്), എം.മുഹമ്മദ് റാഫി (എം.എസ്.എസ് യൂത്ത് വിംഗ്), മുജീബ് കാടേരി ചർച്ചയിൽ പങ്കെടുത്തു.
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS