ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തിന്റെ തുടക്കത്തിലാണ് ഇംഗ്ലീഷ് ലാന്റിൽ ‘സെർജ്ജിയോ ലിയോണൽ ദെൽ കാസ്റ്റിലോ’ ബൂട്ട് കെട്ടുന്നത്. ഇംഗ്ലീഷ് ആരാധകർക്ക് ഒരു അർജൻ്റീന ഫൂട്‌ബോൾ താരത്തെ അംഗീകരിക്കാൻ അന്നും എന്നും മടിയായിരുന്നു. ഫൂട്ബോൾ മൈതാനം സൃഷ്ടിച്ചെടുത്ത റൈവൽറിയായിരുന്നു അത്.
പോരാത്തതിന് സെർജ്ജിയോ ആണെങ്കിൽ മെരുങ്ങാൻ തയ്യാറാകാത്ത മനുഷ്യനും. തനിക്ക് അറ്റ്‌ലറ്റിയിൽ തുടരാൻ താത്പര്യമില്ലെന്നും മറ്റും വെടി പൊട്ടിച്ച് അറ്റ്‌ലറ്റി ആരാധകരുടെ ആക്രോശങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങിയുമാണയാൾ മാഞ്ചസ്റ്ററിനെ പുൽകുന്നത്.
‘യൂ ബാസ്റ്റഡ്- വീ ആർ ഹിയർ ടു സീ യുവർ ഡെത്’ എന്നാണ് വിടവാങ്ങൽ ഹോം മത്സരത്തിൽ അറ്റ്‌ലറ്റി ആരാധകർ സ്റ്റേഡിയത്തിൽ ഉയർത്തിയ ബാനർ.
മാഞ്ചസ്റ്റർ സിറ്റി കോച്ച് റോബെർറ്റൊ മാൻസീനി മാത്രമാണയാളുടെ കഴിവുകളിലേക്ക് കണ്ണ് പതിപ്പിക്കുന്നത്. മാൻസീനി എന്ന ഇറ്റാലിയൻ ഫൂട്ബോൾ മാസ്റ്ററോട് എനിക്ക് അന്നും ഇന്നും ആരാധനയാണ്.
മറ്റ് പലർക്കും മെരുക്കാനാകാത്ത ബലോടെല്ലിക്കും ഇരുപതുകളുടെ തുടക്കത്തിലെ ആംഗ്രി ഓഡ്‌മാൻ കുൻ അഗ്വുറോക്കും മാൻസീനി പ്രിയ മാസ്റ്റർ ആയിരുന്നു. മാൻസീനിയുടെ കീഴിൽ ഫ്ലറിഷ് ചെയ്തവരുടെ ലിസ്റ്റ് എന്നെ എന്നും അമ്പരപ്പിക്കാറുണ്ട്.
മാൻസീനിക്ക് എങ്ങനെയും ലീഗ് ജയിക്കണമെന്ന നിർദ്ദേശം തലപ്പത്ത് നിന്ന് ലഭിച്ച് കഴിഞ്ഞിരുന്നു. അഗ്യുറോ, ബലോട്ടെലി, യായ, ഹർട്, കൊമ്പനി തുടങ്ങി മാൻസീനിയുടെ യംഗ് ബ്രിഗേഡ്, സർ അലക്സ് ഫെർഗ്ഗൂസന്റേയും ചുവന്ന ചെകുത്താന്മാരുടെയും അധീശത്വത്തിനെ വെല്ലുവിളിച്ച് കൊണ്ടേയിരുന്നു.
6-1 ന് ഓൾഡ് ട്രഫോഡിലിട്ട് ചെകുത്താന്മാരെ കശാപ്പ് ചെയ്ത് കൊണ്ടാണ് സിറ്റിസൻസ് വരവ് അറിയിച്ചത്. സീസണിലെ ഏറ്റവും വലിയ എവേ ജയം; ഒരു പക്ഷെ ഫെർഗ്ഗൂസന്റേയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ചാമ്പ്യൻ ഈഗോക്ക് ഏറ്റ വലിയ അടികളിലൊന്ന്.
ഫോട്ടോ ഫിനിഷിൽ ക്യു.പി.ആർ നെ തകർത്തെറിഞ്ഞ് കൊണ്ട് സിറ്റി സീസൺ അവസാനിപ്പിക്കുമ്പോൾ ഒറ്റ മത്സരം കൊണ്ട് സിറ്റി ലെജന്റ് ടാഗ് അഗ്യുറോ അണിഞ്ഞ് കഴിഞ്ഞിരുന്നു. കാരണമെന്തെന്നാൽ സീസണവസാനം മാഞ്ചസ്റ്റർ നഗരത്തെ പ്രീമിയർ ലീഗ് കിരീടം വലം വെക്കുമ്പോൾ നീല നാടകളാൽ സമ്പന്നമായിരുന്നു. സുന്ദരമായിരുന്നു.!
സിറ്റി ബഹളക്കാരായ അയൽക്കാർ മാത്രമല്ലതായി കഴിഞ്ഞിരുന്നു.!
മാൻസീനിയുടെ കീഴിൽ കുതിപ്പിന് തുടക്കമിടുന്ന അഗ്യുറോ പെല്ലഗ്രീനിയിലൂടെ പെപ്പിൽ വന്ന് നിൽക്കുമ്പോൾ എത്തിഹാദിനെ മനോഹരമാക്കിയ, പൊട്ടിതെറിപ്പിച്ച ആഘോഷങ്ങളിൽ ഒന്നായി മാറുന്നുണ്ട്.
പെപ് സിറ്റിയിലെത്തുന്ന നിമിഷം തന്നെ അഗ്യുറോയുമായി നീരസം സൃഷ്ടിക്കുന്നുണ്ട്. ജെസൂസ്‌നെ സൈൻ ചെയ്ത് കൊണ്ട് പുറത്തേക്കുള്ള വഴികളിലൊന്നിലേക്ക് വിരൽ ചൂണ്ടുന്ന പെപ്‌നോട് അഗ്യുറോ എങ്ങനെ മറുപടി പറയുമെന്ന സംശയത്തിന് പോച്ച്-എസ്ക് സ്ട്രൈക്കറിൽ നിന്ന് പെപ് ഡിമാന്റ് ചെയ്യുന്ന കമ്പ്ലീറ്റ് ഫോർവ്വേഡ് എന്ന മാറ്റത്തിലേക്ക് സിറ്റിയുടെ പ്രിയപ്പെട്ട കുൻ മാറുന്നുണ്ട്.
ദാറ്റ് വാസ് ഈസ് ഫോർ ഹിം. പ്രതിഭയെന്ന പ്രതിഭാസത്തിനോടൊപ്പം പണിയെടുക്കാൻ കൂടി അഗ്യുറോ എന്ന ഫൂട്ബോളർക്ക് നിസംശയമാകുന്നുണ്ട് എന്നത് കൊണ്ടു കൂടിയാണത്.
തുടർച്ചയായ അഞ്ച് സീസണുകളിൽ പ്രീമിയർ ലീഗ് എന്ന മോസ്റ്റ് കോമ്പറ്റിറ്റീവ് ലീഗിൽ ഇരുപതോ അതിൽ കൂടുതലോ ഗോളുകൾ കണ്ടെത്തുന്നുണ്ട്. പരിക്ക് പിന്നോട്ട് വലിച്ച സീസണുകൾ കൂടി അയാൾക്ക് മൈതാനത്തിറങ്ങാൻ സാധിച്ചിരുന്നെങ്കിൽ അലൻ ഷിയറർ എന്ന ടാലിസ്‌മാൻ പ്രീമിയർ ലീഗിലെ ആൾ ടൈം സ്കോറേഴ്സ് ലിസ്റ്റിൽ രണ്ടാമതാകുമെന്നത് തർക്കമില്ലാത്തതാണ്.
സിറ്റിയുടെ ഒരു യുഗം കഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് ഫൂട്ബോളിൽ മേൽ-വിലാസം സൃഷ്ടിച്ചെടുത്ത ഒരു യുഗം. കൊമ്പനിയിലൂടെ ബിൽഡ് അപ് ന് തുടക്കമിട്ട് യായ ടൂറെ തന്റെ നീളൻ കാലുകളിൽ കൊരുത്ത് ഡേവിഡ് സിൽവ എന്ന മജീഷ്യനിലേക്ക് എത്തിക്കുന്ന കാൽപന്തിനെ ഡേവിഡ് സിൽവ വിശ്വസിച്ചേൽപ്പിക്കുന്നത് കുൻ അഗ്യുറോ എന്ന പത്താം നമ്പറുകാരനിലേക്കാണ്.
ഇടത് കാലിൽ ഫസ്റ്റ് ടച്ച് എടുത്ത് ചെറുതായി ഒന്ന് ടേൺ ചെയ്ത് വലം കാലു കൊണ്ട് ഗോൾ വലയിലേക്ക് ചെത്തിയിടുന്ന പന്ത് – ഗോൾ…ൾ..!!
മാൻസീനിയുടെ ബിൽഡ് അപ്പിൻ്റെ വേഗം കൊണ്ടും കൊമ്പനിയുടെ കൻവെൻഷൻ കൊണ്ടും യായ യുടെ ഫിസിക്കൽ പ്രസൻസ് കൊണ്ടും സിൽവയുടെ വിഷനറി കൊണ്ടും എതിർ ബോക്സിലെത്തുന്ന പന്തിന് , പിന്നീട് വേണ്ടത് പ്രിസൈസ് ആയൊരു ഫിനിഷിംഗ് ടച്ചാണ്.
ഒരു അഞ്ചടി എട്ടിഞ്ചുകാരൻ പത്താം നമ്പർ ആകാശ നീല ജഴ്സിയിട്ട് ആ ഫിനിഷിംഗ് ടച്ചുകൾക്കൊണ്ട് എത്തിഹാദിനെ ആഹ്ളാദിപ്പിച്ചിരുന്നു.
‘കുൻ അഗ്യുറോ’ മാൻ സിറ്റിയുടെ ലജന്റാണെന്ന് പറയുന്നവരെ അൽപം ഈർഷ്യയോടെ ഞാൻ തിരുത്തും. അഗ്യുറോ പ്രീമിയർ ലീഗിന്റെ ലെജന്റാണടോ എന്ന്..
2012 ൽ ക്യു.പി.ആർ. നു എതിരെ അഗ്വേറൊ നേടിയ അവസാന മിനുട്ട് ഗോളിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പുതിയ ചരിതം രചിക്കുന്നത്. സിറ്റിയുടെ ആദ്യകാല ഇതിഹാസങ്ങൾ എന്ന വിളിപ്പേരിന് അർഹരായ ഒട്ടനവധി പ്രതിഭകൾ കഴിഞ്ഞ ദശകത്തിൽ വളർന്നു വന്നു. അവരെ ആദരിക്കാൻ എത്തിഹാദ് സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
വിൻസെന്റ് കൊംപാനി, ഡേവിഡ് സിൽവ എന്നിവരുടെ ശിലാപ്രതിമ സ്റ്റേഡിയത്തിൽ നിർമിക്കാൻ സിറ്റി മാനേജ്‌മന്റ് നേരത്തെ തീരുമാനിച്ചിരുന്നു. വിൻസെന്റ് കൊംപാനിയുടെ പ്രതിമ കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്തിരുന്നു. ഡേവിഡ് സിൽവയാണ് പ്രതിമ നിർമിച്ച് ആദരിക്കാൻ സിറ്റി തീരുമാനിച്ച മറ്റൊരു താരം. ഇപ്പോൾ അഗ്വേറോയെ കൂടി ഉൾപ്പെടുത്തി ത്രീ അമിഗോസ് [three amigos] എന്ന ആശയത്തിൽ നിർമാണം പൂർത്തിയാക്കാനാണ് മാനേജ്‌മന്റ് തീരുമാനം.
384 മത്സരങ്ങളിൽ നിന്ന് 257 ഗോളുമായി സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ് 32 വയസ്സുകാരനായ ഈ അര്ജന്റീനക്കാരൻ. 2010 ൽ മാഞ്ചസ്റ്ററിൽ വന്ന അഗ്വേറൊ 4 തവണ സിറ്റിയുമൊത്ത് പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്.
Just like peter drury painted;
What a player,
What a wonderful player,
What a wonderful player kun aguero is…..!!!
The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS