IndiaPolitical

കർഷക സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ സംഘപരിവാർ ഗുണ്ടകളും ഡൽഹി-ഉത്തർപ്രദേശ് പൊലീസും

ഡെൽഹി റിപ്പോർട്ട്

മൂന്നു കിലോമീറ്റർ അകലെ വെച്ച് എല്ലാ വാഹനങ്ങളെയും ആളുകളെയും കര്ഷക സമരക്കാർക്കുള്ള വെള്ളം വരെ തടയുന്ന പൊലീസ് കുറെ സംഘപരിവാർ ഗുണ്ടകളെ ‘നാട്ടുകാർ’ എന്ന വേഷം കെട്ടിച്ച് ഇറക്കുകയും സിംഗുവിലെ കർഷക സമര കേന്ദ്രത്തിനു നേരെ ആക്രമണം അഴിച്ചുവിടുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.

കഴിഞ്ഞ വർഷം JNU യിലെ മുഖമൂടി അണിഞ്ഞ സംഘപരിവാർ ആക്രമിങ്ങളുടെ അതേ ശൈലി പിന്തുടർന്ന്, ഇന്ന് സിങ്കു അതിർത്തിയിൽ കർഷക സമര വേദിക്ക് നേരെ മുഖമൂടി അണിഞ്ഞ സംഘപരിവാർ ഗുണ്ടകളുടെ കല്ലേറും ആക്രമണവും.

ഒരേ രീതി, ഒരേ ശൈലി. എന്നിട്ട് കർഷക സമരക്കാരെ നേരിട്ട് ‘നാട്ടുകാർ’ എന്ന ഫ്ലാഷ് ന്യൂസ് നൽകുന്ന അധികാര വർഗത്തിന് അടിമപ്പെട്ട മീഡിയകൾ.

JNU യിൽ ആക്രമണം നടത്തിയ കോമൽ ശർമ്മനെ ഇത് വരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് ആണ് മുനവർ ഫാറൂഖി പറയാത്ത ഒരു തമാശയുടെ പേരിൽ (പറയാൻ സാധ്യതയുണ്ട്, അത് കൊണ്ട് അത് ചിലരുടെ വികാരം വൃണപ്പെടുത്തും എന്ന് പറഞ്ഞു) ഒരു മാസത്തോളം ആയി ജയിലിലാക്കിയിട്ടുള്ളത്.

മറ്റെല്ലാവരെയും തടയുന്ന പൊലീസ് ‘ഈ നാട്ടുകാരെ’ തടയാത്തത് എന്തെന്നതിന് ഇനി വേറെ ഉത്തരത്തിന്റെ ആവശ്യമൊന്നുമില്ല. സംഘപരിവാറിന്റെ ഗുണ്ടകളെ നാട്ടുകാർ എന്നുവിളിച്ച് ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം.

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അടിച്ചമർത്താനും വർഗീയ കലാപം നടത്താനും സംഘപരിവാർ സ്വീകരിച്ച അതേ മാതൃകയാണ് വള്ളി പുള്ളി വിടാതെ ഇപ്പോൾ കർഷക സമരത്തിന് നേരെയും അരങ്ങേറുന്നത്.

ഇന്ത്യൻ കാർഷിക മേഖലയെ മുഴുവൻ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നയത്തിനെതിരെ ഐതിഹാസിക സമരം നടക്കുമ്പോൾ സംഘപരിവാറിന്റെ കപട ദേശീയപതാക അഭിമാനമൊക്കെ പുറങ്കാൽ കൊണ്ട് തൊഴിച്ചുകളയേണ്ടതാണ്.

ലക്ഷക്കണക്കിന് കർഷകർ ഇന്ത്യയൊട്ടാകെ നടത്തുന്ന സമരത്തോട് ക്രിയാത്മകമായി പ്രതികരിക്കുക പോലും ചെയ്യാത്ത ഹിന്ദുത്വ ഭീകരവാദി നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ യാതൊരു വിട്ടുവീഴ്ചയും അർഹിക്കുന്നില്ല.

കാർഷിക നിയമങ്ങളെക്കുറിച്ചുള്ള സമരത്തിൽ ദേശീയപതാകയുടെ വർത്തമാനവുമായി വരുന്നത് സമര ചർച്ചയെ വഴിതെറ്റിക്കാനാണ്.

അതിർത്തി വളഞ്ഞ് കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്ത് സമരക്കാരെ രാത്രി തന്നെ ഒഴിപ്പിക്കുമെന്ന് ഗാസിയാബാദ് എ.ഡി.എമ്മിന്റെയും പോലീസിന്റെയും ഭീഷണിക്ക് മുന്നിൽ പതറാതെ, UAPA ഉൾപ്പെടെയുള്ള രാജ്യദ്രോഹ വകുപ്പുകൾ കാട്ടി പേടിപ്പിക്കാൻ നോക്കിയിട്ടും പിന്മാറാതെ ശക്തമായി പ്രതിരോധിച്ച കർഷകർ ഈ രാജ്യത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

ആ ഒരു കൂട്ടായ്മയുടെയും സമര വീര്യത്തിൻ്റെ മുന്നിൽ പോലീസ് പിൻവാങ്ങിയതിന് ശേഷമാണ് നാട്ടുക്കാർ എന്ന വ്യാജ്യേന സംഘപരിവാർ ഗുണ്ടകൾ സമരപന്തൽ ആക്രമിച്ചത്. അതിന് കൂട്ട് നിൽക്കുന്ന നടപടികളാണ് പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

എന്നാൽ എല്ലാവിധ പ്രതിസന്ധികളെയും നേരിടാൻ തയ്യാറായിട്ട് തന്നെയാണ് കർഷകരും സമരക്കാറും നിലകൊള്ളുന്നത്. യു പിയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകർ സമര സ്ഥലത്തേക്ക് നീങ്ങുകയാണ് എന്ന വാർത്തകൾ ആണ് സിങ്കു അതിർത്തിയിൽ നിന്ന് ലഭിക്കുന്നത്.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x