Kerala

വിദ്വേഷവും വിഭാഗീതയും വെടിഞ്ഞ് സൗഹ്യദ കേരളത്തിനായി ഒന്നിക്കണം : ഐ.എസ്.എം കേരള മൈത്രി സമ്മേളനം

കൊച്ചി : വിദ്വേഷവും വിഭാഗീതയും വളർത്തുന്ന ദുഷ്ട ശക്തികൾക്കെതിരിൽ ഒരുമയുടെ പടയണി തീർത്ത് കേരളത്തിന്റെ സൗഹൃദത്തെ വീണ്ടെടുക്കാൻ ആഹ്വാനം ചെയ്തു ഐ.എസ്.എം. കേരള മൈത്രി സമ്മേളനത്തിന് പ്രാഢമായ സമാപനം.

സംസ്ഥാനത്തിന്റെ നാനാ ദിക്കുകളിൽ നിന്ന് ഒഴുകി എത്തിയ പ്രതിനിധികൾ മറൈൻ ഡ്രൈവിൽ ജനസാഗരം തീർത്തു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് കേരള മൈത്രി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്.

‘കാത്തു വെക്കാം സൗഹൃദ കേരളം’ എന്ന പ്രമേയത്തിൽ ഐ.എസ്എം സംസ്ഥാന സമിതി കൊച്ചി മറൈൻ ഡ്രൈവിൽ നടത്തിയ കേരള മൈത്രീ സമ്മേളനം കേരള നിയമ വകുപ്പുമന്ത്രി അഡ്വ. പി.രാജീവ് ഉദ്ഘാടനം ചെയ്തു

സൗഹൃദവും സഹവർത്തിത്തവും മുഖമുദ്രയാക്കി വിദ്വേഷത്തിന്റേയും വിഭാഗതയുടെയും കനലുകൾ ഊതിക്കെടുത്തി സൗഹ്യദ കേരളത്തിന്റെ വീണ്ടെടുപ്പിന് മലയാളികൾ പ്രതിജ്ഞ പുതുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വർഗ്ഗീയ രാഷ്ട്രീയത്തേയും ഭീകരവാദ തീവ്രവാദ ശക്തികളേയും അന്ധവിശ്വാസ പ്രചാരകരേയും കേരള മണ്ണിൽ നിന്ന് വിപാടനം ചെയ്യാൻ പ്രബുദ്ധ കേരളം ഉണർത്തെണീക്കണം.

ഏക സിവിൽ കോഡിന്റേയും ആരാധനാലയ സ്ഥല നിയമത്തിന്റേയും പൗരത്വ ബില്ലിന്റേയും മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വന്ന് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നതിനെ സംഘടിതമായി ചെറുത്തു തോൽപ്പിക്കാൻ സമ്മേളനം ആഹ്വാനം ചെയ്തു.

എളമരം കരീം എം പി സംസാരിക്കുന്നു
പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ സംസാരിക്കുന്നു

ആയിരങ്ങളെ കശാപ്പു ചെയ്ത കലാപങ്ങളുടെ ഓർമ്മകൾ പുതുക്കി വിശ്വാസികളെ തമ്മിലടിപ്പിക്കാൻ രാജ്യത്തിന്റെ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നവർ തന്നെ രംഗത്ത് വരുന്നത് കടുത്ത അപരാധമാണ്. ഗുജറാത്തുകളും ഭഗൽപൂരുകളും മുസാഫർ പൂരും ആവർത്തിക്കാതിരിക്കാൻ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്താൻ പൗരന്മാർ മുന്നോട്ട് വരണം.

ചരിത്ര വസ്തുതകളെ വക്രീകരിച്ചും പുനരാവിഷ്കരിച്ചും ഇന്ത്യൻ ജനത മറന്നു കളയാൻ അഗ്രഹിക്കുന്ന ചരിത്രം പൊടി തട്ടിയെടുത്തും ചരിത്ര പുനർ നിർമ്മിതിയിലൂടെ ജനങ്ങളെ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

സദസ്

ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ , പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, എളമരം കരീം എം.പി, ഹൈബി ഈഡൻ എം.പി, കെ.എൻ.എം. ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി, ഐ.എസ്.എം. ജനറൽ സെക്രട്ടറി ഡോ. കെ.ടി. അൻവർ സാദത്ത് , എം.ജി എം ജനറൽ സെക്രട്ടറി സി.ടി. ആയിഷ ടീച്ചർ, , എം.എസ്.എം. ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട, ഐ.ജി.എം ജനറൽ സെക്രട്ടറി ടി.കെ. തഹ്‌ലിയ. സി.എം. മൗലവി ആലുവ, ഫാദർ ഡേവിസ് ചിറമ്മേൽ , കെ.പി. നൗഷാദലി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ, സൽമ ടീച്ചർ, എം.കെ. ശാക്കിർ , ഡോ. ഫുഖാറലി, സജ്ജാദ് ഫാറൂഖി, റിഹാസ് പുലാമന്തോൾ, അയ്യൂബ് എടവനക്കാട്, റാഫി കുന്നു പുറം. മുഹ്സിൻ തൃപ്പനച്ചി, നദീർ കടവത്തൂർ എന്നിവർ സംസാരിച്ചു.

0 0 votes
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Back to top button
0
Would love your thoughts, please comment.x
()
x