Opinion

വിദ്യയല്ല, അക്കാദമിക രംഗത്തെ നശിപ്പിക്കുന്ന അധോലോക-സിപിഎം ഇക്കോ സിസ്റ്റമാണ് പ്രശ്നം

വിദ്യ കേസിൽ ഇന്നലെ മുതൽ നടക്കുന്ന ക്യാമ്പയിൻ ശ്രദ്ധിച്ചോ? നാലു കാര്യങ്ങളാണ് സിപിഎം സൈബർ പോരാളികൾ പ്രോപഗേറ്റ് ചെയ്യുന്നത്;

1. കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന ഒരു തരം സമ്മതിക്കൽ/അഡ്മിഷൻ ആണ് ആദ്യത്തേത്.

“കൊലക്കുറ്റമൊന്നും അല്ലലോ”,

“ഗതികെട്ട മനുഷ്യൻ ആരും ചെയ്യും”,

“നിങ്ങളിൽ കള്ള സർട്ടിഫിക്കറ്റുണ്ടാക്കാത്തവർ കല്ലെറിയു”

എന്ന രീതിയലാണ് ഈ ഒരു പകുതി മനസ്സോടെയുള്ള കുറ്റസമ്മതം വരുന്നത്.

2. അതിനോട് ചേർന്ന് തന്നെ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കുന്നത് നിസ്സാരവൽക്കരിക്കാനുള്ളു ഒരു ശ്രമമാണ്.

‘മുപ്പത് ലക്ഷം കൊടുക്കാനില്ലാത്തത് കൊണ്ടാണ്. ആ കുട്ടി അങ്ങനെ ചെയ്യതത്’

‘പാവപ്പെട്ട വീട്ടിലെ, കുട്ടി’, ‘അന്യവർഗ്ഗ വീട്ടിലെ കുട്ടി’. ഇങ്ങനെ പോകുന്നു വഴി തെറ്റിയ കുഞ്ഞാടിനെ കുറിച്ചുള്ള രോധനങ്ങൾ.

3. മാധ്യമങ്ങളെ തെറി പറയുക എന്നതാണ് അതിലെ മുഖ്യ ഹൈലറ്റ്. വെറും ഒരു വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതിനാണോ ഇന്ദിരാഗാന്ധി വെടികൊണ്ട് മരിച്ച അത്രയും സെൻസേഷണൽ ആയ ഹെഡ്ഡിങ്ങ് കൊടുക്കുന്നത് എന്ന മട്ടിലാണ് സൈബർ സഖാക്കന്മാരും അന്തം കമ്മികളും പ്രതികരിക്കുന്നത്. KJ Jacob, സനീഷ് ഇളയിടം, പൂപ്പറിക്കാരൻ പോലെ മാ മാ പ്ര കളും അരവിന്ദൻ ഡോക്, പോലെ എലൈറ്റ് ക്ലാസ് സമ്പന്ന കമ്മികളും വരെ ഇതിലുണ്ട്.

സത്യത്തിൽ ഇതിലൂടെ അവർ പറയാതെ പറയുന്ന മറ്റൊരു നരേറ്റീവ് ഉണ്ട്.

സത്യസന്ധതകൊണ്ടല്ല അവർ ഇത് വിദ്യ ചെയ്തു എന്ന് അഡ്മിറ്റ് ചെയ്യുന്നത്. ഇതിൻ്റെ ആദ്യത്തെ ഉദ്ദേശ്യം എല്ലാ ശ്രദ്ധയും വിദ്യയിലേക്ക് മാത്രം കേന്ദ്രീകരിക്കുക എന്നതാണ്.

രണ്ടാമത്തേത്, നിസാരവൽക്കരിച്ച് മർത്യനു കൈപ്പിഴ ജന്മസിദ്ധം എന്ന പോലെ രക്ഷിച്ചെടുക്കുക എന്നതും, അതിനേക്കാൾ അവർ പറയാൻ ശ്രമിക്കുന്നത് ഇത് ഒരു വ്യക്തിപരമായ പ്രശ്നമാണ് എന്നും ഇതിൽ സിപിഎം ഇക്കോ സിസ്റ്റത്തിന് യാതോരു പങ്കും ഇല്ല എന്നുമാണ്.

കെ വിദ്യയുടെ കേസിലെ യഥാർത്ഥ കുറ്റവാളി അക്കാദമിക രംഗത്തെ ആകെ വൈറസ് പോലെ നശിപ്പിക്കുന്ന സിപിഎം ഇക്കോ സിസ്റ്റമാണ്.

ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ ആളല്ല വിദ്യ.

സിപിഎം ഇക്കോ സിസ്റ്റത്തിന് ഈ കുറ്റകൃത്യത്തിൽ നല്ല പങ്കുണ്ട്.

ഗവേഷണത്തിന് കയറിയ കാലടിയിലെ സർവകലാശാലയിൽ സംവരണം വരെ അട്ടിമറിച്ചാണ്. കെ വിദ്യ കയറുന്നത്. ഇത് വിദ്യ എന്ന ഇവർ പറയുന്ന പാവത്തിന് ഒറ്റയ്ക്ക് സാധിക്കുന്ന ഒന്നല്ല.

ഇതിന് സെലക്ഷൻ കമ്മിറ്റി മുതൽ വിസി വരെ , ഇളയിടം മുതൽ മൂത്തയിടം വരെയുള്ള അന്തം കമ്മി പടയുടെ സകല പിന്തുണയും ഉണ്ട്.

സെലക്ട് ചെയ്തതിന് പുറമെ 5 പേരെ അനുവദിച്ച് അതിലാണ് വിദ്യയുടെ പ്രവേശനം. അദ്ധ്യാപന പരിചയ വ്യാജ സർട്ടിഫിക്കറ്റിന് മഹാരാജാസ് തന്നെ തെരെഞ്ഞെടുക്കുന്നത് അവിടെ സ്വയം ഭരണവും SFI യുടെ ചുവപ്പ് കോട്ടയും ഉള്ളത് കൊണ്ടാണ്.

വ്യാജ സർട്ടിഫിക്കറ്റ് പിടിക്കപ്പെട്ടതിന് ശേഷവും വിദ്യ ഇത്ര നാളും ഒളിച്ച് ജീവിച്ചതും, മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതും, അവസാനം പിടികൊടുത്തതും, എല്ലാം ഭരണത്തിലുള്ള സ്വാധീനവും, CPM ഇക്കോ സിസ്റ്റത്തിൻ്റെ തണലിലുമാണ്.

ഏതൊരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ കുറ്റം ചെയ്തിട്ടുണ്ടായിട്ടും ഇല്ലെന്ന് വാദിക്കുന്നതും അവരെ രക്ഷിക്കാൻ ഇതേ ഇക്കോ സിസ്റ്റം പുറത്തിറങ്ങും എന്ന ആത്മവിശ്വസത്തിലാണ്.

ഇന്നലെ മുതൽ ന്യായീകരണവുമായി എത്തുന്ന ഇവിടുത്തെ മാമാ പ്രകളും, അന്തം കമ്മി എലൈറ്റുകളും, ടെക്കി സഖാക്കളും, പോരാളി ഷാജിമാരും, കീബോർഡിൽ കമിഴ്ന്നടിച്ച് കിടക്കുന്നതും അതേ ഇക്കോ സിസ്റ്റത്തിൻ്റെ സ്വാധീനമാണ് എന്ന് ആർക്കാണ് മനസ്സിലാകാത്തത്.

വിദ്യയേക്കാൾ പ്രശ്നം ഈ CPM ഇക്കോ സിസ്റ്റമാണ്, വ്യാജ സർട്ടിഫിക്കറ്റിനേക്കാൾ പ്രശ്നം സംവരണ അട്ടിമറിയാണ്.

സംവരണ അട്ടിമറി ഒറ്റക്ക് ഒരാളെ കൊണ്ട് സാദ്ധ്യമായ ഒന്നല്ല. കാലിക്കറ്റ് സർവകാലശാല മുതൽ എല്ലാ പൊതു ഉന്നത വിദ്യഭ്യാസ മേഖലയിലും ഒരു അധോലോകം പോലെ സിപിഎം അത് അട്ടിമറിക്കുന്നുണ്ട്.

പ്രശ്നമാകേണ്ടത് സിപിഎം നടത്തുന്ന ഈ ഭരണഘടന അട്ടിമറിയാണ്. ഇതിനേ കുറിച്ച് ആരേലും പേനയുന്തുന്നുണ്ടോ, കണ്ടീഷനലായി എങ്കിലും സംവരണം അട്ടിമറിക്കരുത് എന്ന് ഇവർ വാദിക്കുന്നുണ്ടോ?

സത്യത്തിൽ യുവ തലമുറക്ക് ഈ ന്യായീകരണ തൊഴിലാളികൾ കൊടുക്കുന്ന സന്ദേശം കൃത്യമാണ്. നിങ്ങൾ ഈ അക്കാദമിക അധോലോകത്തിൽ അംഗമാകൂ, ഇതിലൂടെ അടിമപ്പണി ചെയ്ത് നിന്നാൽ ഉന്നത വിദ്യഭ്യാസവും തൊഴിലും വളഞ്ഞ വഴിയിലൂടെ സാദ്ധ്യമാക്കി തരാം എന്നാണ് പറയാതെ പറയുന്നത്.

ഗോത്രത്തിന് വേണ്ടി താൽക്കാലികമായി ബലി കൊടുത്ത ഗോത്രാംഗം മാത്രമാണ് വിദ്യ. പതുക്കെ അവർ കേസ് തേച്ച് മാച്ച് വിദ്യയെ രക്ഷിച്ചെടുക്കും, ഉറപ്പ്.

പിടിക്കപ്പെടാത്ത വിദ്യകൾ പതുക്കെ ചിന്തമാരാകും, പിന്നെയും പിടിക്കപെട്ടില്ലേൽ അവർ പ്രിയമാരാകും. അവസാനം അവർ ബിന്ദുമാരായി ഉന്നത വിദ്യഭ്യാസത്തിൻ്റെ നെറുകയിൽ കഥകളി കളിക്കും.

ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഇവരെ പാമ്പിനേക്കാൾ വിഷമുള്ളവർ എന്ന് വിളിക്കുന്നത്.

സത്യത്തിൽ കേരളത്തിൽ ഏറ്റവും ശക്തവും ആഴത്തിൽ വേരുകൾ ഉള്ളതും ആയ ഒരു സിവിലൈസ്ഡ് അധോലോകം ആണ് സിപിഎം. അതിൽ കലാകാരൻമാരും കവികളും മുതൽ കൂലി വേല ചെയ്യുന്നവരും മയക്കു മരുന്ന് കച്ചവടക്കാരും കൊടും ക്രിമിനലുകകളും വരെ ഉൾപ്പെടും.

Prasanth Geetha Appul

3 1 vote
Article Rating

The views and opinions expressed in this article are those of the authors and do not necessarily reflect the official policy or position of OPENPRESS

Show More
Subscribe
Notify of

0 Comments
Inline Feedbacks
View all comments
ഇത് വായിച്ചിരുന്നോ
Close
Back to top button
0
Would love your thoughts, please comment.x
()
x