
തിരുവനന്തപുരം: കോവിഡ്-19 വ്യാപന ഭീഷണി മൂലം നിറുത്തി വെച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളിൽ ശേഷിക്കുന്ന പരീക്ഷകൾ മെയ് 26 മുതല്‍ മൂന്നു ദിവസത്തിൽ പൂർത്തീകരിക്കും
എസ്എസ്എല്‍സി പരീക്ഷ മെയ് 26 മുതല്‍ മൂന്നുദിവസം ഉച്ചകഴിഞ്ഞ് നടത്തും. പ്ലസ്ടു പരീക്ഷ 26 മുതല്‍ 30 വരെ രാവിലെയും നടത്തും
സാമൂഹിക അകലം പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് കൃത്യമായ ടൈംടോബിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരം 26-ന് കണക്ക്, 27-ന് ഫിസിക്‌സ്, 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക.

